സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ ലൈം​ഗീ​ക ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഷിം​ജി​ത മു​സ്ത​ഫ​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സ്. വി​ഷ​യ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. ഇ​ന്ന് വൈ​കു​ന്നേ​രം പോ​ലീ​സ് ദീ​പ​ക്കി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്തി​രു​ന്നു. ജീ​വ​നൊ​ടു​ക്കി​യ ദീ​പ​ക്കി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യി​ൽ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​യ്ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ആ​ണ് കേ​സെ​ടു​ത്ത​ത്.

സം​ഭ​വം നോ​ർ​ത്ത് സോ​ൺ ഡി​ഐ​ജി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഒ​രാ​ഴ്ച​ക്ക​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.
ഫെ​ബ്രു​വ​രി 19ന് ​കോ​ഴി​ക്കോ​ട് പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കു​മെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. അ​ഡ്വ. വി. ​ദേ​വ​ദാ​സ്, അ​ബ്ദു​ൾ റ​ഹീം പൂ​ക്ക​ത്ത് എ​ന്നി​വ​ർ ന​ൽ​കി​യ പ​രാ​തി​ക​ളി​ലാ​ണ് ന​ട​പ​ടി.

Related Posts