സമൂഹമാധ്യമത്തിൽ കൂടി ദിവ്യ എസ് അയ്യർ ഐഎഎസിനെതിരെ അശ്ലീല കമൻ്റിട്ട ദളിത് കോൺഗ്രസ് നേതാവിനെതിരെ നടപടി. ദളിത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ടി.കെ പ്രഭാകരനെ സസ്പെൻഡ് ചെയ്‌തു. ഇത്തരം പ്രവർത്തികൾ അംഗീകരിക്കാനാവില്ലെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. സോഷ്യൽമീഡിയിൽ ദിവ്യ എസ്. അയ്യരുടെ പോസ്റ്റിന് താഴെയായിരുന്നു പ്രഭാകരൻ്റെ അശ്ലീല കമൻ്റ്. വ്യാപകമായി ഇതിൻ്റെ സ്ക്രീൻഷോട്ടുകൾ പ്രചരിക്കുകയും ജില്ലാ കമ്മിറ്റിക്ക് പരാതി ലഭിക്കുകയും ചെയ്‌തിരുന്നു. ഇതിൽ അന്വേഷണം നടത്തിയ ശേഷമാണ് നടപടി. ഇയാൾ ഇത്തരം പരാമർശങ്ങൾ 2024 ലും നടത്തുകയും നടപടി സ്വീകരിക്കുകയും പിന്നീട് ഇത്തരം രീതി ആവർത്തിക്കില്ലെന്ന ഉറപ്പിൽ നടപടി പിൻവലിച്ചിരുന്നു. എന്നാൽ വീണ്ടും ഇതാവർത്തിച്ച സാഹചര്യത്തിലാണ് സസ്പെൻഷൻ ചെയ്തത്.

Related Posts