വിദ്യാർഥികളിൽ നിന്ന് അമിത ഫീസ് ഈടാക്കിയെന്ന പരാതിയിൽ കർണാടക സ്റ്റേറ്റ് കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (കെ.എസ്.സി.പി.സി.ആർ) ബംഗളൂരുവിലെ 3 സ്വകാര്യ സ്‌കൂളുകൾക്ക് നോട്ടീസ് അയച്ചു. സമ്യദ്ധി ഭാരത് ഫൗണ്ടേഷൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി. 3 ദിവസത്തിനകം രേഖകൾ സഹിതം മറുപടി നൽകണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടു. അമിതഫീസ് വാങ്ങിയതായി തെളിഞ്ഞാൽ പ്രസ്‌തുത സ്‌കൂളുകൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സ്കൂൾ വി ദ്യാഭ്യാസ വകുപ്പിനോട് കെ.എസ്.സി.പി.സി.ആർ ആവശ്യപ്പെടും

Related Posts