ഇന്ന് ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ ചെന്നൈ സൂപ്പർ കിംഗ്‌സ് നേരിടും. ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. കോൽക്കത്തയെ കഴിഞ്ഞ മത്സരത്തിൽ തോൽപ്പിച്ച ചെന്നൈ വിജയം തുടരാം എന്ന ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുന്നത്. തുടർച്ചയായി കഴിഞ്ഞ മൂന്ന് കളികളിൽ പരാജയപ്പെട്ട രാജസ്ഥാൻ ആശ്വാസ ജയം നേടാം എന്ന പ്രതീക്ഷയിലാണ് ഇറങ്ങു ന്നത്. പ്ലേ ഓഫ് കാണാതെ ഇരു ടീമും പുറത്തായിരുന്നു. ആറ് പോയിന്റാണ് ഇരു ടീമിനും ഉള്ളത്. രാജസ്ഥാൻ്റെ ഈ സീസണിലെ അവസാന മത്സരമാണ് ഇന്നത്തേത്. ഇന്നത്തെ മത്സരം കൂടാതെ ചെന്നൈയ്ക്ക് ഗുജറാത്ത് ടൈറ്റൻസുമായുള്ള മത്സരം ബാക്കിയുണ്ട്.

Related Posts