മോ​ഡ​ലിം​ഗി​ന്‍റെ പേ​രി​ൽ യു​വ​തി​ക​ളെ ദു​ബാ​യി​ലെ​ത്തി​ച്ച് ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന് പ​രാ​തി. മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ദു, അലീന എന്നിവരെ അറസ്റ്റുചെയ്‌തു. പരാതിക്കാരിയെ മോഡലിങ് എന്ന വ്യാജേന വിദേശത്തെത്തിച്ച് പലര്‍ക്കായി കാഴ്ച്ചവെച്ചുവെന്ന് പൊലീസ് പറഞ്ഞു.
പിടിയിലായ അലീന മുന്‍പും ക്രിമിനല്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. അ​ഞ്ച്പേ​ർ പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്നും ഇ​തി​ൽ മൂ​ന്നു​പേ​ർ പ​രാ​തി ന​ൽ​കി​യെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​വ​രെ​യും ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. നേ​ര​ത്തെ, ബാ​റി​ൽ അ​ടി​യു​ണ്ടാ​ക്കി​യ​തി​ന് അ​ലീ​ന അ​റ​സ്റ്റി​ലാ​യി​രു​ന്നു. അലീനയ്ക്ക് കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും.

Related Posts