മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി കൂടിക്കാഴ്ച നടത്താൻ രാജ്‌ഭവനിൽ എത്തി. ഇരുവരും കൂടിക്കാഴ്ച നടത്തുന്നത് സർവകലാശാല പോര് മുറുകുന്നതിനിടെയാണ്. വിഷയത്തിൽ ഒത്തുതീർപ്പാകുമോ എന്നതിലടക്കം ഇന്ന് തീരുമാനമായേക്കും. കേരള സർവകലാശാലയിലെ പ്രതിസന്ധിയും വിസി നിയമനവും ചർച്ചയാകും.

ഇന്നലെയും സസ്പെൻഷൻ അംഗീകരിക്കാതെ രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ കേരള സർവകലാശാലയിലെത്തി. എന്നാൽ ഇനിയെല്ലാം ഗവർണർ തീരുമാനിക്കട്ടെയെന്നാണ് വി.സി ‘കേരളകൗമുദി’യോട് പറഞ്ഞത്. മന്ത്രി രജിസ്ട്രാറെ മാറ്റുമെന്ന് ഉറപ്പുനൽകിയിരുന്നതാണ്.

വാക്ക് പാലിക്കാത്ത സാഹചര്യത്തിൽ വിവരങ്ങൾ ഗവർണറെ അറിയിക്കുമെന്നും വി.സി പറഞ്ഞു. പ്രശ്നപരിഹാരത്തിന് ശ്രമം തുടരുകയാണെന്നും നിലവിലെ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാതെ കൈകാര്യം ചെയ്യുമെന്നുമാണ് മന്ത്രി ബിന്ദുവിന്‍റെ വിശദീകരണം.

Related Posts