തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷനും മലയാളം മിഷനും കൂടി കർണാടക ഗവൺമെന്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ കന്നഡ ക്ലാസ്സ് പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കുമുള്ള സർട്ടിഫിക്കറ്റ് വിദാനസൗധയിലെ ‘കന്നഡ അഭിവൃദ്ധി പ്രാധികാര’ സെക്രട്ടറി സന്തോഷ് കുമാറിൽ നിന്നും ഏറ്റുവാങ്ങി, തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ ബാച്ചിലെ കുട്ടികൾക്ക് വിതരണം ചെയ്തു. പുതിയ ക്ലാസിൻ്റെ ഉദ്ഘാടനവും ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഹോളിക്രോസ് സ്കൂളിൽ വച്ച് നടന്നു.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിൽ വന്നു ജീവിക്കുമ്പോൾ അവിടുത്തെ ഭാഷയായ കന്നഡ നിർബന്ധമായും എഴുതാനും വായിക്കാനും പഠിക്കുന്നത് കർണാടക സംസ്കാരത്തെ പഠിക്കാനും അവിടുത്തെ ജനങ്ങളോട് ഇഴുകിച്ചേരാനും കഴിയുമെന്ന് ഈ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മലയാളം മിഷൻ കർണാടക ചാപ്റ്റർ അധ്യക്ഷൻ ദാമോദരൻ അഭിപ്രായപ്പെട്ടു. മലയാളം മിഷൻ, മലയാളികൾക്ക് വേണ്ടി ലോകമെങ്ങും മലയാളം പഠിക്കുന്നതുപോലെ നമ്മൾ കർണാടകയിൽ മലയാളം മിഷൻ പഠിപ്പിക്കുന്ന സെന്ററുകളിൽ കന്നഡ ക്ലാസുകൾ ആരംഭിക്കുമെന്നും ഇപ്പോൾ 21 സെന്ററുകളിൽ ഇതിനകം കന്നഡ ക്ലാസ് ആരംഭിച്ചു കഴിഞ്ഞുവെന്നും മലയാളം മിഷൻ കോഡിനേറ്റർ, ടോമി ആലുങ്കൽ അഭിപ്രായപ്പെട്ടു.

വിദ്യാർത്ഥികൾ കന്നഡ ഗീതം പാടി, ചെറിയ പ്രസംഗങ്ങൾ നടത്തി. കന്നഡ ടീച്ചർമാർ കല്പന പ്രദീപ്, ത്രിവേണി ശ്രീനിവാസമൂർത്തി എന്നിവർ കന്നഡ വർണ്ണമാല എഴുതിക്കൊണ്ട് പുതിയ ക്ലാസ് ആരംഭിച്ചു. പ്രതിഭ പി പി, തങ്കമ്മ സുകുമാരൻ കന്നഡ ഗാനങ്ങൾ ആലപിച്ചു. രേവതി കൃഷ്ണമൂർത്തി അവതാരികയായി. അസോസിയേഷൻ ഭാരവാഹികൾ ആർ വി പിള്ള കന്നഡ പഠിക്കുന്നതിൻ്റെ ആവശ്യകതയെ കുറിച്ച് പുതിയ വിദ്യാർത്ഥികളോട് സംസാരിച്ചു. സെക്രട്ടറി പ്രദീപ്.പി.പി അധ്യക്ഷത വഹിച്ചു. ട്രഷറർ, എ കെ രാജൻ നന്ദി പറഞ്ഞു.

Related Posts