കർണാടകയിൽ ബിദർ ജില്ലയിൽ കാർ യാത്രക്കാരെ കൊള്ളയടിച്ച് 24 ലക്ഷം രൂപയുടെ സ്വർണം കവർന്നു. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയവരെയാണ് കൊള്ളയടിച്ചത്. റോഡിൽ ആണി വിതറി കാർ പഞ്ചറാക്കിയ മോഷണസംഘം മാരകായുധങ്ങളുമായി എത്തി കാർ വളഞ്ഞു ആക്രമിക്കുകയായിരുന്നു.
24 ലക്ഷം രൂപയുടെ സ്വർണവും അതിനുപുറമെ 1.60 ലക്ഷം രൂപയും കാറിൽ നിന്ന് സംഘം കൊള്ളയടിച്ചു.
ഹൈദരാബാദ് – മഹാരാഷ്ട്ര ദേശീയപാതയിലാണ് സംഭവം. കൊള്ളയടിക്കപ്പെട്ടത് യെത്ഗാവ് സ്വദേശികളാണെന്ന് പൊലീസ് വ്യക്തമാക്കി. ബസവകല്യാൺ പൊലീസ് കേസെടുത്തെന്നും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.