ചൊവ്വാഴ്ച ഉച്ചയ്‌ക്ക് ഒന്നരയോടെ നെടുമുടി പൊലീസ് സ്റ്റേഷനുസമീപം ചൂണ്ടയിടുകയായിരുന്ന കുട്ടികൾക്കാണ് ബാഗ് കിട്ടിയത്. മനുഷ്യന്റേതെന്ന് സംശയിക്കുന്ന അസ്ഥികലായിരുന്നു തുറന്നുനോക്കിയപ്പോൾ കാണാൻ കഴിഞ്ഞത്.

ഇടുപ്പെല്ലിന്റെ അസ്ഥിയും പല്ലും 30 സെന്റീമീറ്റർ നീളമുള്ള അസ്ഥിയും കീഴ്‌ത്താടിയും ആണ് ബാഗിലുണ്ടായിരുന്നത് . പരിശോധനയിൽ അസ്ഥികളിൽ പേന കൊണ്ട് മാർക്ക് ചെയ്‌തിരിക്കുന്നതായി വ്യക്തമായി. അതുകൊണ്ടുതന്നെ മെഡിക്കൽ വിദ്യാർത്ഥികൾ പഠനത്തിനുശേഷം ഉപേക്ഷിച്ച അസ്ഥികളാകാം ഇവയെന്നും സംശയിക്കുന്നുണ്ട്. അസ്ഥികൾ ഫൊറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കുന്നെന്നു നെടുമുടി പൊലീസ് അറിയിച്ചു.

Related Posts