നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചതിന് അറസ്റ്റിലായ ബോബിയെ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45നാണു കോടതിയിൽ ഹാജരാക്കിയത്. ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജിയിൽ വാദം പൂർത്തിയായി. നടിയുടെ ശരീരത്തിൽ ബോബി ചെമ്മണ്ണൂർ അനുവാദമില്ലാതെ സ്പർശിച്ചെന്നും ആ ചടങ്ങിൽനിന്ന് ഏറെ മനോവേദനയോടെയാണ് അവർ ഇറങ്ങിപ്പോന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതി നിരന്തരമായി പരാതിക്കാരിയെ അധിക്ഷേപിച്ചതിനു തെളിവുണ്ട്. നടി ഹണി റോസിനെ ആയിരക്കണക്കിനാളുകളുടെ മുന്നിൽവെച്ചാണ് അപമാനിച്ചതെന്നും വാദമുയർന്നു. എന്നാൽ, മാപ്പുപറയേണ്ട തെറ്റൊന്നും താൻ ചെയ്തിട്ടില്ലെന്ന് ആവർത്തിക്കുകയാണ് ബോബി ചെമ്മണ്ണൂർ ചെയ്തത്. മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെക്കുറിച്ച് പറയുകമാത്രമാണ് ചെയ്തതെന്നും അദ്ദേഹം വാദിച്ചു. ബോബി ദ്വയാർത്ഥ പ്രയോഗം നടത്തിയെന്നും ഇതിനുശേഷം തുടർച്ചയായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്നും എതിർ പ്രോസിക്യൂഷൻ വാദിച്ചു. ഹണി റോസിനെ ബോധപൂർവം അപമാനിക്കാനായിരുന്നു പ്രതിയുടെ ശ്രമം. വലിയ സ്വാധീനമുള്ളയാളാണ് ബോബി. അതിനാൽ ജാമ്യം നൽകിയാൽ ഒളിവിൽപ്പോവാനുള്ള സാധ്യത ഏറെയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ എല്ലാം വ്യാജ ആരോപണങ്ങളെന്ന വാദമാണു ബോബി ഉയർത്തിയത്. സമൂഹമാധ്യമങ്ങളിലും വാർത്തകളിലും നിറഞ്ഞു നിൽക്കുന്നയാളാണ് പരാതിക്കാരി. അതുകൊണ്ടു തന്നെ ജ്വല്ലറിയുടെ പബ്ലിസിറ്റിക്കു വേണ്ടിയാണു നടിയെ കൊണ്ടുവന്നത്. ഉദ്ഘാടന ചടങ്ങിനിടയിൽ പറഞ്ഞ കാര്യങ്ങൾ തെറ്റായ രീതിയിൽ മനസ്സിലാക്കുകയായിരുന്നു എന്നും ബോബിയുടെ അഭിഭാഷകനും വാദിച്ചു. ഹണി റോസിന്റെ പരാതി വൈകിയത് എന്തുകൊണ്ടാണെന്ന് പോലീസ് അന്വേഷിച്ചില്ലെന്നാണ് ബോബിക്കുവേണ്ടി ഹാജരായ അഡ്വ.ബി. രാമൻപിള്ള വാദിച്ചത്. കണ്ണൂരിൽ നടന്ന പരിപാടിയുടെ ദൃശ്യങ്ങൾ കാണണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024