പോലീസ് ഇൻസ്പെക്ടറുടെ ജന്മദിനം കോൺഗ്രസ് പ്രവർത്തകർക്കൊപ്പം സ്റ്റേഷനിൽ ആഘോഷിച്ചത് വിവാദമാകുന്നു. കോഴിക്കോട് കൊടുവള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി. അഭിലാഷിന്‍റെ ജന്മദിനമാണ് സ്റ്റേഷനിൽ ആഘോഷിച്ചത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിന്‍റെയും കോൺഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡൻ്റിന്‍റെയും നേതൃത്വത്തിൽ നടന്ന പരിപാടിയുടെ ദൃശ്യങ്ങൾ റീലുകളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.

പോസ്റ്റ് പലയിടത്തും പ്രത്യക്ഷപ്പെട്ടത് ‘ഹാപ്പി ബർത്ത് ഡേ ബോസ്’ എന്ന വാചകത്തോടെയാണ്. വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത് മേയ് 30 നാണ്. ജന്മദിന ആഘോഷത്തിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ ഔദ്യോഗിക സ്ഥാനത്തിരിക്കെ ജാഗ്രതക്കുറവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി ഇൻസ്പെക്ടർക്കെതിരെ താമരശേരി ഡിവൈഎസ്‌പി ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കെ.പി.അഭിലാഷിനെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന

Related Posts