ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയായി. അതീവ രഹസ്യമായി നിലവിൽ പരോളിലായിരുന്ന ഇവർ കണ്ണൂർ വനിതാ ജയിലിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മടങ്ങുകയായിരുന്നു. ശിക്ഷായിളവ് നൽകി ഷെറിനടക്കം 11 പേർക്ക് ജയിലിൽ നിന്ന് വിട്ടയക്കണമെന്ന മന്ത്രിസഭാ യോഗത്തിന്‍റെ ശിപാർശ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഷെറിൻ ഉൾപ്പടെയുള്ളവരെ മോചിപ്പിക്കാനുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയിരുന്നു.

ഭർതൃപിതാവായ ഭാസ്കര കാരണവരെ ഷെറിനും മറ്റു പ്രതികളും ചേർന്ന് 2009 ലാണ് വീടിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയത്. ഷെറിൻ്റെ സുഹൃത്ത് കുറിച്ചി സ്വദേശി ബാസിത് അലി, ഇയാളുടെ കൂട്ടാളികളായ കളമശേരി സ്വദേശി നിഥിൻ, ഏലൂർ സ്വദേശി ഷാനു റഷീദ് എന്നിവരായിരുന്നു കേസിലെ മറ്റു പ്രതികൾ. ഇവർക്ക് പതിനാല് വർഷത്തെ ശിക്ഷാകാലയളവിനുള്ളിൽ 500 ദിവസം പരോൾ ലഭിച്ചിരുന്നു.

ഷെറിനെ ജയിലിലെ നല്ലനടപ്പ് പരിഗണിച്ച് മോചിപ്പിക്കണമെന്ന് ജയിൽ ഉപദേശകസമിതി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാല്‍, ശിക്ഷ ഇളവുചെയ്യാനുള്ള മന്ത്രിസഭാ തീരുമാനം വന്നതിനു പിന്നാലെ കണ്ണൂര്‍ ജയിലിലെ സഹതടവുകാരിയെ കൈയേറ്റം ചെയ്തതിന് പോലീസ് കേസെടുത്തിരുന്നു.

Related Posts