ബാംഗ്ലൂർ കേരള സമാജം അൽസൂർ സോണിൻ്റെ നേതൃത്വത്തിൽ ഈ കഴിഞ്ഞ എസ് എസ് എൽ സി, പി യൂ സി പരീക്ഷകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. രമേഷ് നഗറിലുള്ള കേരള സമാജം സോണൽ ഓഫീസിൽ നടന്ന അനുമോദന സമ്മേളനം കേരള സമാജം പ്രസിഡണ്ട് ഹനീഫ്.എം ഉദ്‌ഘാടനം ചെയ്തു. കേരള സമാജം അൽസൂർ സോൺ ചെയർമാൻ പി ജയകുമാർ മേനോൻ അധ്യക്ഷത വഹിച്ചു. കസ്റ്റംസ് കമ്മീഷണർ ഗോപകുമാർ പി മുഖ്യാതിഥിയായി. 

കേരള സമാജം വൈസ് പ്രസിഡണ്ട് പി കെ സുധീഷ്, ജനറൽ സെക്രട്ടറി റജി കുമാർ, സോൺ കൺവീനർ ജയപ്രകാശ്, വിജയൻ ജി നായർ, മഹേഷ്‌ കെ, അജിത്കുമാർ, വനിതാ വിഭാഗം ചെയർപേർസൻ അനില ജിതേഷ്, പ്രോഗ്രാം കൺവീനർ സുജ ഗോപകുമാർ തുടങ്ങിയവർ വിജയികളെ അനുമോദിച്ചു. 

മികച്ച അക്കാദമിക് നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ മൊമെന്റോ നൽകി അനുമോദിച്ചു.

Related Posts