ബുദ്ധപൂർണിമ പ്രമാണിച്ച് നാളെ ബെംഗളൂരു നഗരത്തിൽ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനും മാംസവിൽപ്പന നടത്തുന്നതിനും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി നിരോധനം ഏർപ്പെടുത്തി.

ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ പരിധിയിലുള്ള എല്ലാ മാംസവിൽപ്പന ശാലകളും കശാപ്പുശാലകളും പൂർണ്ണമായും അടച്ചിടണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ജി.ബി.എ അനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെൻ്റ് ഡെപ്യൂട്ടി ഡയറക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

Related Posts