ബെംഗളൂരുവിൽ നഴ്സിംഗ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ആദിത്യനെ (19) യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബി ടി എൽ സ്‌കൂൾ ഓഫ് നഴ്സിംഗിലെ രണ്ടാം വർഷ ബി എസ് സി വിദ്യാർത്ഥിയാണ്.

ആദിത്യൻ മൂന്നു സഹപാഠികൾക്കൊപ്പമാണ് ഹോസ്റ്റൽ മുറിയിൽ താമസിച്ചിരുന്നത്. മൂന്നുപേരും ഇന്നലെ കോളേജിൽ പോയിരുന്നു. എന്നാൽ ആദിത്യൻ കോളേജിലേക്ക് പോയിരുന്നില്ല. സുഹൃത്തുക്കൾ ക്ലാസ് കഴിഞ്ഞു ഹോസ്റ്റൽ മുറിയിൽ എത്തിയപ്പോഴാണ് ആദിത്യനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കോ​ള​ജ് അ​ധി​കൃ​ത​ർ ആ​ദി​ത്യ​ന്‍റെ കു​ടും​ബ​ത്തെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബം ബം​ഗ​ളൂ​രു​വി​ലെ​ത്തി​യി​ട്ടു​ണ്ട്. പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

Related Posts