ഡൽഹി സ്ഫോടനം: അന്വേഷണത്തിന് അഞ്ഞൂറംഗ സംഘത്തെ നിയോഗിച്ചു
ഡൽഹി സ്ഫോടനത്തിന് പിന്നാലെ അഞ്ഞൂറംഗ സംഘത്തെ സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച് ഡൽഹി പോലീസ്. സംഭവത്തിന് പിന്നാലെ ഇപ്പോഴും ജമ്മു കശ്മീർ പൊലീസ് ലക്നൗവിൽ യുപി പൊലീസുമായി ചേർന്ന് പരിശോധന നടത്തുകയാണ്. അന്വേഷണത്തിന് വൻസംഘത്തെ നിയോഗിച്ച് ഡൽഹി പോലീസ്. അതേസമയം ലക്നൗവിൽ യുപി പൊലീസുമായി ചേർന്ന് ജമ്മു കശ്മീർ പൊലീസ് വ്യാപക പരിശോധന നടത്തുകയാണ്. ഡൽഹി സ്ഫോടനത്തിന് പിന്നിലുള്ള ഡോക്ടർ ഉമർ മുഹമ്മദ്, പിടിയിലായ ഡോക്ടർ മുസമ്മിൽ എന്നിവർ ജോലി ചെയ്ത
പാമ്പ് കടിയേറ്റെന്ന് സംശയം, കോഴിക്കോട് എട്ട് വയസുകാരി മരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പാമ്പ് കടിയേറ്റെന്ന സംശയത്തെ തുടർന്ന് പ്രവേശിപ്പിച്ച എട്ടുവയസുകാരി മരിച്ചു. കോഴിക്കോട് കൊടുവള്ളി കരീറ്റിപറമ്പ് ഊരാളുക്കണ്ടി യുകെ ഹാരിസ് സഖാഫിയുടെ മകള്‍ ഫാത്തിമ ഹുസ്നയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മടവൂരില്‍ നടന്ന ചടങ്ങിനിടെയാണ് കുട്ടിക്ക് ദേഹാസ്വസ്ഥ്യം ഉണ്ടായത്. ശരീരത്തില്‍ നീലനിറം കാണുകയും ചെയ്തു. തുടർന്ന് കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്കി വരികയായിരുന്നു. ഫാത്തിമ നിന്ന ഭാഗത്ത് പാമ്പ്
മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ ആക്രമിച്ചു, യുവാവ് അറസ്റ്റിൽ
മദ്യപിച്ച് ലക്കുകെട്ട് ബത്തേരി പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പാമ്പാടി, വെള്ളൂര്‍ ചിറയത്ത് വീട്ടില്‍ ആന്‍സ് ആന്റണി(26)യെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹോദരിയുടെ മകനെതിരെ ഒരു സ്ത്രീ പരാതിപ്പെട്ടതിനെ തുടര്‍ന്നുള്ള ദേഷ്യത്തിലായിരുന്നു സ്റ്റേഷനിലെത്തിയുള്ള പരാക്രമം. സംഭവത്തിന് പിന്നാലെ ഇപ്പോൾ യുവാവ് റിമാന്‍ഡിലാണ്. നവംബർ ഏഴാം തീയതി രാത്രിയോടെ മദ്യപിച്ച് ബത്തേരി സ്റ്റേഷനിലെത്തിയ ആൻസ് ആന്റണി ജി.ഡി, പാറാവ് ഡ്യൂട്ടിക്കാരെ ആക്രമിക്കുകയും അസഭ്യം പറയുകയുമായിരുന്നു. ഇയാളുടെ സഹോദരിയുടെ മകനെതിരെ
ഡൽഹി സ്ഫോടനത്തിൽ കുറ്റക്കാരെ വെറുതെ വിടില്ല, ഇരകള്‍ക്ക് നീതി ഉറപ്പാക്കും: പ്രധാനമന്ത്രി
ഡൽഹിയിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിൽ ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റക്കാരെ വെറുതെ വിടില്ലെന്നും ഇരകൾക്ക് നീതി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭൂട്ടാനിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡൽഹിയിൽ നടന്ന ഭയാനകമായ സംഭവം എല്ലാവരെയും ദുഃഖിപ്പിച്ചുവെന്നും ദുരിതബാധിത കുടുംബങ്ങളുടെ ദുഃഖം ഞാൻ മനസ്സിലാക്കുന്നുവെന്നും മോദി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന എല്ലാ ഏജൻസികളുമായും ഇന്നലെ രാത്രി മുഴുവൻ ബന്ധപ്പെട്ടിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സുവർണ്ണ കർണാടക കേരള സമാജം (എസ് കെ കെ എസ്) ബാംഗ്ലൂർ നോർത്ത് സോണിൻ്റെ ‘സുവർണ ജ്യോതി’ സംഘടിപ്പിച്ചു
സുവർണ്ണ കർണാടക കേരള സമാജം (എസ് കെ കെ എസ്) ബാംഗ്ലൂർ നോർത്ത് സോണിൻ്റെ ‘സുവർണ ജ്യോതി 2025’ ആഘോഷപരിപാടി കെമ്പാപുരയിലുള്ള സിന്ധി കോളേജിൻ്റെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.മുനീർ സ്വാഗതം പറഞ്ഞു. സോണൽ ചെയർമാൻ അനിൽ പാപ്പച്ചൻ അധ്യക്ഷ പ്രസംഗം നടത്തി. അതിന്ശേഷം ‘സുവർണ ജ്യോതി 2025’ൻ്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യാഥിതിയും കർണ്ണാടക ചീഫ് വിപ്പ് ആയ സലീം അഹമ്മദ് ദീപം തെളിയിച്ച് ഉദ്ഘാടനം
ദില്ലി സ്ഫോടനം: വാഹനം ഓടിച്ചത് ഡോ. ഉമർ മുഹമ്മദ്; അന്വേഷണം ഊർജിതമാക്കി ഏജൻസികൾ
ദില്ലി സ്ഫോടനത്തിൽ തെളിവുകൾ ശേഖരിച്ചു അന്വേഷണം പുരോഗമിക്കുന്നതായി നോർത്ത് ഡി സി പി അറിയിച്ചു. തിടുക്കപ്പെട്ട് ഒരു നിഗമനവും ഇല്ല. എല്ലാ സാധ്യതകളും പരിശോധിച്ച് വരുന്നതായും അദ്ദേഹം അറിയിച്ചു. വാഹനം ഓടിച്ചത് ഡോ. ഉമർ മുഹമ്മദ് എന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഉമർ മുഹമ്മദ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടെന്നും സംശയിക്കുന്നുണ്ട്. നിലവിൽ ദില്ലിയിലെ ഹോട്ടലുകൾ ഉൾപ്പെടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ വൈകീട്ട് 06 : 52 ന് ദില്ലി ചെങ്കോട്ടയ്ക്ക് സമീപമാണ് സ്ഫോടനം
തെരുവുനായ ആക്രമണത്തിൽ അഞ്ച് പേര്‍ക്ക് കടിയേറ്റു
തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തിൽ അഞ്ച് പേര്‍ക്ക് കടിയേറ്റു. മ്യൂസിയം വളപ്പില്‍ പ്രഭാത നടത്തത്തിന് എത്തിയവർക്കാണ് ഇന്ന് രാവിലെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. മ്യൂസിയം വളപ്പിലെ നായ്ക്കളെ വാക്സിനേറ്റ് ചെയ്യുമെന്ന് മ്യൂസിയം വെറ്റിനറി ഡോക്ടര്‍ നികേഷ് കിരണ്‍. വൈകിട്ടും രാത്രികാലങ്ങളിലും പ്രദേശത്ത് പട്ടികളുടെ രൂക്ഷമായ ശല്യമുണ്ടെന്നും എത്രയും പെട്ടന്ന് പരിഹാരം കാണണമെന്നും ആളുകള്തിരുവനന്തപുര പറയുന്നു. നായ ആളുകളെയും മ്യൂസിയം വളപ്പിലുള്ള ഒന്ന് രണ്ട് നായ്ക്കളേയും കടിച്ചതായി സന്ദര്‍ശകര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് നികേഷ്
കർണാടക നായർ സർവീസ് സൊസൈറ്റി ബൊമ്മനഹള്ളി കരയോഗത്തിൻ്റെ കുടുംബസംഗമം
കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ബൊമ്മനഹള്ളി കരയോഗത്തിൻ്റെ കുടുംബസംഗമം “കുടുംബ കൂട്ട് 2025” ബൊമ്മനഹള്ളി വിജയ ബാങ്ക് ലേയൗട്ടിലുള്ള സിരി കൺവെൻഷൻ സെന്ററിൽ വെച്ച് ആഘോഷിച്ചു. കരയോഗം അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം, ഓണസദ്യ എന്നിവ ഉണ്ടായിരുന്നു. സാംസ്കാരിക സമ്മേളനത്തിൽ ബെംഗളൂരു സൗത്ത് എം പി തെജസ്വി സൂര്യ മുഖ്യാഥിതി ആയിരുന്നു. കെ.എൻ.എസ്.എസ് ബോർഡ് ചെയർമാൻ മനോഹരകുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ഖജാൻജി വിജയകുമാർ, മുൻ ജനറൽ സെക്രട്ടറിയും
എസ്എൻഡിപി ബാംഗ്ലൂർ യൂണിയൻ തമ്മനഹള്ളി ശാഖയുടെ കന്നഡ രാജ്യോത്സവവും ഓണാഘോഷവും
ബെംഗളൂരു എസ്എൻഡിപി ബാംഗ്ലൂർ യൂണിയൻ തമ്മനഹള്ളി ശാഖയുടെ നേതൃത്വത്തിൽ നടത്തിയ കന്നഡ രാജ്യോത്സവവും ഓണാഘോഷവും സെക്രട്ടറി അഡ്വ.സത്യൻ പുത്തൂർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് സി.കെ.ബാബു, സെക്രട്ടറി വി.പി.പ്രശാന്ത് എന്നിവർ നേതൃത്വം നൽകി. മെഡിക്കൽ ക്യാംപ്, കലാപരിപാടികൾ എന്നിവ അരങ്ങേറി.
ഡൽഹി സ്ഫോടനം; കൊല്ലപ്പെട്ടവരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്
ചെങ്കോട്ട പ്രദേശത്ത് നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. കേന്ദ്ര സർക്കാർ ഇതുവരെ എട്ട് പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. എങ്കിലും, അനൗദ്യോഗിക വിവരങ്ങൾ പ്രകാരം 13 പേർ വരെ മരണപ്പെട്ടതായി സൂചനയുണ്ട്. മരണസംഖ്യ വർധിക്കാനുള്ള സാധ്യതയും ഉണ്ട്. യുപിയിലെ 21 കാരനായ റുമാൻ, ദില്ലിയിൽ തുണിക്കട നടത്തുന്ന അമർ കടാരിയ, യുപി സ്വദേശിയായ ദിനേശ് മിശ്ര, ഓട്ടോറിക്ഷ ഡ്രൈവർ മോഹ്സിൻ, ബിഹാർ സ്വദേശി പങ്കജ് സൈനി (22)