ഇസ്ലാമാബാദ് സ്ഫോടനം; ഇന്ത്യയെ കുറ്റപ്പെടുത്തി പാക്കിസ്ഥാൻ പ്രധാനമന്ത്രി
പാക്കിസ്ഥാനിലെ ഇസ്ലാമാബാദ് ജില്ലാ കോടതി സമുച്ചയത്തിന് സമീപത്തുണ്ടായ കാർ ബോംബ് സ്ഫോടനത്തിന് പിന്നിൽ ഇന്ത്യയാണെന്ന് ആരോപണം ഉന്നയിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. എന്നാൽ പാക് പ്രധാനമന്ത്രിയുടെ ആരോപണം ഇന്ത്യ തള്ളി. ഷഹബാസ് ഷരീഫ് നടത്തിയ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കോടതിയുടെ പ്രവേശന കവാടത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സ്ഫോടനമുണ്ടായത്. പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിലായിരുന്നു സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി
ചെങ്കോട്ടയിലുണ്ടായ സ്ഫോടനം; ധനസഹായം പ്രഖ്യാപിച്ച് ദില്ലി സർക്കാർ
ദില്ലിയിലെ ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ ധനസഹായം പ്രഖ്യാപിച്ച് ദില്ലി സർക്കാർ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ നൽകും. അംഗവൈകല്യം സംഭവിച്ചവർക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നൽകും. ദില്ലി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. ചെങ്കോട്ടയ്ക്ക് അടുത്ത് സ്ഫോടനം നടന്നയുടൻ നിരവധി ആംബുലൻസുകളിൽ പരിക്കേറ്റവരെ 2 കിലോമീറ്ററിന് ഉള്ളിലുള്ള എൽഎൻജെപി ആശുപത്രിയിലേക്കാണ് എത്തിച്ചത്. ആശുപത്രി നൽകിയ വിവരം അനുസരിച്ച് 20 പേരാണ് പരിക്കേറ്റ്
ഡൽഹി സ്ഫോടനം: ബംഗളൂരു വിമാനത്താവളത്തില്‍ യാത്രികര്‍ നേരത്തേ എത്തണം
ഡൽഹിയിലെ സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ ബംഗളൂരു വിമാനത്താവളത്തിൽ സുരക്ഷ പരിശോധനക്കായി യാത്രക്കാർ നേരത്തേ എത്തണമെന്ന് അധികൃതർ അറിയിച്ചു. യാത്ര സംബന്ധമായ വിവരങ്ങൾക്ക് യാത്രികർ നിശ്ചിത എയർലൈൻസുമായി ബന്ധപ്പെടണം. സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ സുരക്ഷ ഏജൻസികൾ കർണാടകയിലുടനീളം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ബംഗളൂരുവിലും മൈസൂരുവിലും സുപ്രധാന സ്ഥാപനങ്ങളിലും പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയതായി മൈസൂരു ഡി.ജി ആൻഡ് ഐ.ജി.പി ഡോ. എം.എ. സലീം അറിയിച്ചു.
ശബരിമല സ്വര്‍ണ മോഷണ കേസ്: എൻ വാസു റിമാൻഡില്‍
ശബരിമല സ്വര്‍ണ മോഷണ കേസില്‍ അറസ്റ്റിലായ എൻ വാസുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കിയതിനു ശേഷമാണ് റിമാൻഡ് ചെയ്തത്. 24 -ാം തീയതി വരെയാണ് റിമാൻഡില്‍ തുടരുക. കൊട്ടാരക്കര സബ് ജയിലിലായിരിക്കും കഴിയുക. രേഖകളിൽ സ്വർണം പൊതിഞ്ഞ പാളികൾ എന്നത് ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. സ്വര്‍ണം എന്നത് മാറ്റി ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തി. പിന്നീട് നവീകരണത്തിന് ശുപാർശ നൽകി. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം
സ്ഫോടന വസ്തുക്കളുമായി അറസ്റ്റിലായ ഡോ. മുസമ്മിലിൻ്റെ സഹപ്രപര്ത്തകരെ പൊലീസ് ചോദ്യം ചെയ്തു
സ്ഫോടന വസ്തുക്കളുമായി അറസ്റ്റിലായ ഡോ. മുസമ്മിലിൻ്റെ സഹപ്രപര്ത്തകരെ പൊലീസ് ചോദ്യം ചെയ്തു. 52 പേരെ ചോദ്യം ചെയ്യലിന് വിധേയമാക്കി. ഫരീദാബാദ് അല്‍ ഫലാഹ് സര്‍വകലാശാലയില്‍ ഡോ. മുസമ്മിലിനൊപ്പം ജോലി ചെയ്യുന്ന സഹപ്രപര്‍ത്തകര്‍, വിദ്യാഥികള്‍ എന്നിവരെയാണ് ചോദ്യം ചെയതത്. അതേസമയം, ഫരീദാബാദ് പൊലീസ് കസ്റ്റഡിയിലെടുത്ത ആറ് പേരുടെയും ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. മുസമ്മിലിൻ്റെ കൂട്ടാളിയാണ് ചാവേറായ ഡോ. ഉമര്‍ മുഹമ്മദ്. ഡോ. മുസമ്മലിൻ്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ തോക്കുകളും സ്ഫോടക വസ്തുക്കളും
SNDP യോഗം ബാംഗ്ലൂർ യൂണിയൻ്റെ നേതൃത്വത്തിൽ കുത്തിയോട്ടച്ചുവടും പാട്ടും ബാംഗ്ലൂരിൽ നവംബർ 23ന്
SNDP യോഗം ബാംഗ്ലൂർ യൂണിയൻ്റെ ആഭിമുഖ്യത്തിൽ, ചെട്ടികുളങ്ങര അമ്മയുടെ ഇഷ്ട വഴിപാടായ കുത്തിയോട്ടച്ചുവടും പാട്ടും അത്യന്തം ഭക്തിനിർഭരമായ ചടങ്ങിൽ അരങ്ങേറും. തമ്മനഹള്ളി ശ്രീനാരായണ നഗറിൽ ഓഷൻസ് എലിമെന്ററി സ്കൂൾ ഗ്രൗണ്ടിൽ വച്ച് 2025 നവംബർ 23നു ആണ് അരങ്ങേറുക.ചെട്ടികുളങ്ങര ശ്രീദേവി കുത്തിയോട്ട സമിതിയിലെ അമ്പതോളം കലാകാരന്മാരാണ് കുത്തിയോട്ടച്ചുവടും പാട്ടും അവതരിപ്പിക്കുക. കുത്തിയോട്ട ചുവടും പാട്ടും കാണുവാനും അന്നദാനത്തിൽ പങ്കെടുക്കുവാനും എല്ലാഭക്തപ്രിയ ജനങ്ങളെയും ഭക്തി ആദരപൂർവ്വം ക്ഷണിക്കുന്നതായി എസ്എൻഡിപി യോഗം ബാംഗ്ലൂർ
മലയാളി ഫാമിലി അസ്സോസിയേഷൻ്റെ പുതുവത്സരാഘോഷം ജനുവരി 11-ന്
മലയാളി ഫാമിലി അസ്സോസിയേഷൻ്റെ കുടുംബയോഗം ഡൊംമ്ളൂരിലുള്ള ഹോട്ടൽ കേരള പവലിയനിൽ വച്ച് നടന്നു. പ്രസിഡണ്ട് കേണൽ ഗംഗാധരൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘടനയുടെ ക്രിസ്തുമസ്സ് പുതുവത്സരാഘോഷം ജനുവരി 11-ന് ഇന്ദിരാ നഗറിലുള്ള ഇ സി എ ക്ലബ്ബിൽവച്ച് അതിഗംഭീരമായി ആഘോഷിക്കുവാൻ തീരുമാനിച്ചതായി സെക്രട്ടറി അനിൽകുമാർ ടി എ അറിയിച്ചു.
കൈരളി വെൽഫെയർ അസോസിയേഷൻ്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
കൈരളി വെൽഫെയർ അസോസിയേഷൻ ടി സി പാളയ, ശാന്തിനിലയ ഹോസ്പിറ്റലുമായി ചേർന്ന് കർണാടക കാൻസർ സൊസൈറ്റിയുടെയും റെഡ് ലൈഫ് ബ്ലഡ് സെൻററിൻ്റെയും സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. 400ൽപരം ജനങ്ങൾക്ക് ക്യാമ്പിൻ്റെ സേവനം ലഭിച്ചു. കേംബ്രിഡ്ജ് കോളേജ് ചെയർമാൻ ഡി.കെ.മോഹൻബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അസ്സോസിയേഷൻ പ്രസിഡണ്ട് ബെന്നി ജോസഫ് അധ്യക്ഷത വഹിച്ചു. ശാന്തിനിലയ ഹോസ്പിറ്റൽ സുപ്പീരിയർ സിസ്റ്റർ ആരോഗ്യമേരി, സെക്രട്ടറി സജീവ്.പി.എസ്, ജോൺ ബോസ്കോ എന്നിവർ
ചെങ്കോട്ട സ്ഫോടനം; അന്വേഷണം എൻഐഎ ഏറ്റെടുത്തു
ചെങ്കോട്ട സ്ഫോടനത്തിൻ്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. ചാവേർ ആക്രമണ സാധ്യതയാണ് അന്വേഷണ ഏജൻസിയും സംശയിക്കുന്നത്. അന്വേഷണത്തിൻ്റെ ഭാഗമായി ചാവേറെന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിൻ്റെ അമ്മയെയും രണ്ട് സഹോദരന്മാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ഉമറിൻ്റേതാണോയെന്ന് സ്ഥിരീകരിക്കാൻ ഇവരുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കും. ഫരീദാബാദിൽ നിന്നും അറസ്റ്റിലായ ഡോക്ടർമാരുടെ സംഘാംഗങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് പോലീസിൻ്റെ വിലയിരുത്തൽ. ഭീകരർ ലക്ഷ്യമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്ന സൂചന പുറത്തുവന്നിരുന്നു. സ്ഫോടനം നടത്തിയ വെള്ള
ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണര്‍ എൻ വാസു അറസ്റ്റിൽ
ശബരിമല സ്വർണക്കൊളള കേസിൽ എൻ വാസുവിനെ മൂന്നാം പ്രതിയാക്കി അന്വേഷണം തുടരുകയായിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണര്‍ എൻ വാസു അറസ്റ്റിലായി. എൻ വാസുവിനെ മൂന്നാം പ്രതിയാക്കി അന്വേഷണം തുടരുന്നതിനിടെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. വാസുവിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. ദേവസ്വം ബോർഡിൽ ഉന്നത സ്ഥാനങ്ങളിൽ ഇരുന്ന ആളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. വാസുവിനെതിരെ നിർണായകമൊഴിയാണ് മുരാരി ബാബുവും നൽകിയിരിക്കുന്നത്. എല്ലാം വാസു അറിഞ്ഞുകൊണ്ടെന്ന്