കേരള സമാജം(റജി) കർണാടക റിപ്പബ്ലിക് ദിനാഘോഷവും മെഡിക്കൽ ക്യാമ്പും ജനുവരി 26ന്
കേരള സമാജം (റജി)കർണാടകയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും 2026 ജനുവരി 26ന് യെലഹങ്ക ദ്വാരക നഗറിലുള്ള ഗവൺമെന്റ് എൽ.പി. സ്കൂളിൽ വെച്ച് സംഘടിപ്പിക്കുമെന്ന് സമാജം പ്രസിഡണ്ട് എസ്.കെ.പിള്ളയും സെക്രട്ടറി ശ്രീകുമാറും അറിയിച്ചു. പരിപാടിയുടെ ഉദ്ഘാടനം സൗത്ത് ഇന്ത്യൻ സിനിമാ നടി മൈദിലി റോയി നിർവഹിക്കും. സമൂഹത്തിൻ്റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരും അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കും. റിപ്പബ്ലിക് ദിനാഘോഷത്തോടൊപ്പം ആരോഗ്യ ബോധവത്കരണവും സൗജന്യ ചികിത്സാ സേവനങ്ങളും
ഒഡീഷയിലെ റൂർക്കലയിൽ വിമാനം തകർന്നു വീണു; പൈലറ്റടക്കം ആറ് പേർക്ക് പരിക്ക്
ഒഡീഷയിലെ റൂർക്കലയിൽ വിമാനം തകർന്നു വീണു. അപകടത്തിൽ പൈലറ്റടക്കം ആറ് പേർക്ക് പരിക്കേറ്റു. ഭുവനേശ്വറിൽ നിന്ന് റൂർക്കലയിലേക്ക് പറക്കുകയായിരുന്ന ഒൻപത് സീറ്റുകളുള്ള വിമാനമാണ് തകർന്നു വീണത്. ലാൻഡിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം തകർന്നു വീഴുകയായിരുന്നു.
ഒരു ഭാഗത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ കേരളം ചെയ്യില്ല; സിദ്ധരാമയ്യയ്ക്ക് മറുപടിയുമായി പിണറായി വിജയൻ
മലയാള ഭാഷ ബില്ലിനോടുള്ള എതിര്‍പ്പ് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും ബില്ല് ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള ഭാഷ ബില്ലിനെ എതിര്‍ത്ത കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിൽ കാസർഗോട്ടെ ഭാഷാ ന്യൂനപക്ഷ മേഖലയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് കർണാടകത്തിന്റെ വാദം. ഇന്നലെ ട്വീറ്റിലൂടെ കേരളത്തെ പ്രതിഷേധം അറിയിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ കേരള മുഖ്യമന്ത്രിക്ക് കത്തയക്കുകയായിരുന്നു. മലയാള ഭാഷാ ബിൽ 2025 എന്ന പേരിൽ സ്കൂൾ തലം
ജസ്റ്റിസ് സൗമൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമന്‍ സെന്‍ ചുമതലയേറ്റു. ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്താണ് ജസ്റ്റിസ് സൗമന്‍ സെന്‍ ചുമതലയേറ്റത്. മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മേയര്‍ വി.വി.രാജേഷ്, മന്ത്രി പി.രാജീവ് തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു. സൗമന്‍ സെന്‍ 2011ൽ കല്‍ക്കട്ട ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു. 2025 സെപ്റ്റംബറില്‍ മേഘാലയ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായിരുന്നു. കൊല്‍ക്കത്ത സ്വദേശിയാണ് ജസ്റ്റിസ് സൗമന്‍ സെന്‍.
മകരവിളക്ക്; സന്നിധാനത്ത് പ്രവേശനം 35,000 പേർക്ക് മാത്രം
മകരവിളക്ക് ദിനത്തിൽ ശബരിമലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതി. പ്രവേശനം 35,000 പേർക്ക് മാത്രമായി പരിമിതപ്പെടുത്തും. സ്പോട്ട് ബുക്കിംഗ് വഴി 5000 പേർക്കുമാണ് പ്രവേശനം അനുവദിക്കും. മകരവിളക്ക് ദിനത്തിലെ തിരക്ക് കുറയ്ക്കാൻ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ഡിജിപി പറഞ്ഞു. 13ന് വെർച്വൽ ക്യൂ വഴി 35,000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കും പ്രവേശനം നൽകും. മകരവിളക്ക് ദിനത്തിൽ രാവിലെ 10 മണിക്കുശേഷം നിലയ്ക്കലിൽ നിന്നും ആരെയും പമ്പയിലേക്ക് കടത്തിവിടില്ല. 11
യുവതി തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട സംഭവം: ഭര്‍ത്താവ് മരിച്ച നിലയില്‍
ഉപ്പുതറ മത്തായിപ്പാറ എംസി കവലയ്ക്കു സമീപം യുവതി തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷിച്ച ഭര്‍ത്താവിനെ സമീപത്തെ പുരയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മത്തായിപ്പാറ എം.സി. കവലയ്ക്കു സമീപം മലേക്കാവില് സുബിനെ(രതീഷ്)യാണ് ഇന്നു മരിച്ച നിലയിണ് കണ്ടെത്തിയത്. ഇരുമ്പുപൈപ്പു കൊണ്ടുള്ള അടിയേറ്റാണ് രജനി കൊല്ലപ്പെട്ടതെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.സുബിൻ്റെ രജനി (38)യെ കഴിഞ്ഞ ഏഴിനു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നീട് സുബിനെ കാണാതാകുകയായിരുന്നു.
നിവിൻ പോളിയുടെ സർവ്വം മായ 120 കോടി ക്ലബ്ബിൽ
നിവിൻ പോളിയുടെ സർവ്വം മായ 120 കോടി ക്ലബ്ബിൽ. സർവ്വം മായ റിലീസ് ചെയ്ത് 15 ദിവസം കൊണ്ട് ഏകദേശം 120 കോടി രൂപ നേടി. 58.55 കോടി രൂപ കേരളത്തിൽ നിന്നും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഏകദേശം 10 കോടി രൂപയും ലഭിച്ചു. വിദേശ വിപണികളിൽ ചിത്രം മികച്ച പ്രകടനം കാഴ്ചവെച്ചു. വിദേശത്തുനിന്ന് 5.78 മില്യൺ യു.എസ് ഡോളറിലധികം അതായത് 52 കോടി കലക്ഷൻ നേടി. നിവിൻ
കരൂർ ദുരന്തം: അന്വേഷണം ഊർജിതമാക്കി സിബിഐ; വിജയ്യുടെ പ്രചാരണ വാഹനം പിടിച്ചെടുത്തു
ടിവികെയുടെ റാലിക്കിടെ തിരക്കിൽപെട്ട് 41 പേർ മരിച്ച ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. വിജയ്യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തു.സെപ്റ്റംബർ 27-നാണ് കരൂരിൽ ദുരന്തമുണ്ടായത്. സംഭവത്തിൽ സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. വിരമിച്ച സുപ്രീംകോടതി ജഡ്ജി അജയ് രസ്തോഗിയുടെ മേൽനോട്ടത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്തു നിന്നാണ് വാഹനം പിടിച്ചെടുത്തത്. പരിശോധനകൾക്കായി വാഹനം കരൂരിലെ സിബിഐ ക്യാമ്പ് ഓഫീസിലേക്ക് മാറ്റി.
രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തി; ബിജെപിയിൽ ചേരുമെന്ന് എസ്. രാജേന്ദ്രൻ
മുൻ ദേവികുളം എംഎൽഎയും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായ എസ്.രാജേന്ദ്രൻ ബിജെപിയിൽ ചേരും. രാജീവ് ചന്ദ്രശേഖറുമായി ഇതുമായി ബന്ധപ്പെട്ട ചർച്ച നടത്തിയെന്നും ബിജെപി നേതാക്കളുടെ സൗകര്യാർഥം മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി അംഗത്വം സ്വീകരിക്കുമെന്നും എസ്.രാജേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അദ്ദേഹം എൻഡിഎയ്ക്കുവേണ്ടി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ തോൽപിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചു പാർട്ടിയിൽ നിന്നു രാജേന്ദ്രനെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം പാർട്ടിക്കെതിരെ തിരിയുകയായിരുന്നു.
തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ എസ്ഐടി പരിശോധന നടത്തും
ശബരിമല സ്വർണക്കൊള്ള കേസിൽ റിമാന്‍ഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ എസ്ഐടി ഇന്ന് പരിശോധന നടത്തും. രാജീവരെ ദ്വാരപാലക കേസില്‍ കൂടി പ്രത്യേക അന്വേഷണസംഘം പ്രതിയാക്കിയേക്കും. ഇതിനായി എസ്ഐടി കോടതിയുടെ അനുമതി തേടും. ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങി. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഇഡി ശേഖരിച്ചു. വരവില്‍ കവിഞ്ഞ സമ്പാദ്യം കണ്ടെത്തിയാല്‍ മരവിപ്പിക്കും. ഉണ്ണികൃഷ്ണന് പോറ്റി, ഗോവര്ധന്, പങ്കജ്