ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്
ഡോ. വന്ദനാ ദാസിനെ വധക്കേസിൽ കേസിൽ ശിക്ഷാവിധി 21ന്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. കേസ് അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കണമെന്നും പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കൊല്ലം അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസമാണ് ഡോ. വന്ദനാദാസ് വധക്കേസിലെ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് വിധിച്ചത്. അമ്മ ഒറ്റയ്ക്കാണെന്നും നോക്കാൻ ആളില്ലെന്നും ചെയ്ത കുറ്റത്തിന് പ്രായശ്ചിത്തം ചെയ്യാൻ തയാറാണെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും സന്ദീപ് ആവശ്യപ്പെട്ടു.
ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് നടൻ വിജയ്; നമസ്‌കാരത്തിലും പ്രാർഥനയിലും പങ്കെടുത്തു
നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മഹാബലിപുരം ഫോർ പോയിന്റ്‌സ് ബൈ ഷെറട്ടോൺ ഹോട്ടലിൽ റമദാനിലെ 28-ാം നാളിലാണ് വിജയ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായാണ് വിരുന്ന് സംഘടിപ്പിച്ചത്. അതിഥികൾക്കൊപ്പം നോമ്പ് തുറന്ന വിജയ് നമസ്‌കാരത്തിലും പ്രാർഥനയിലും പങ്കെടുത്തു. വെള്ള ഷർട്ടും ഇളംതവിട്ട് നിറത്തിലുള്ള പാന്റ്‌സും തൊപ്പിയും ധരിച്ചാണ് വിജയ് ചടങ്ങിൽ പങ്കെടുത്തത്. പാർട്ടി പ്രവർത്തകരെയും വിശ്വാസികളെയും അഭിസംബോധന ചെയ്ത് ചെറുപ്രസംഗവും
കെ.സുധാകരന് സീറ്റെങ്കിൽ എനിക്കും വേണം സീറ്റ്’, നിലപാട് കടുപ്പിച്ച് അടൂർ പ്രകാശ്
കെ സുധാകരൻ മത്സരരംഗത്തിറങ്ങുകയാണെങ്കിൽ തനിക്കും സീറ്റ് നൽകണമെന്ന് അടൂർ പ്രകാശ് എം പി. നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഭിന്നത രൂക്ഷമാക്കിക്കൊണ്ട് അടൂർ പ്രകാശ് എം പി ഹൈക്കമാൻഡിനെ തൻ്റെ നിലപാട് അറിയിച്ചു. തൻ്റെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഹൈക്കമാൻഡിന് അദ്ദേഹം നേരിട്ട് സന്ദേശം അയക്കുകയും ചെയ്തു. സുധാകരനുള്ള അർഹത തനിക്കുമുണ്ടെന്ന് വ്യക്തമാക്കിയ അടൂർ പ്രകാശ്, സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോന്നിയിൽ എന്ത് പ്രത്യാഘാതമുണ്ടായാലും താൻ ഉത്തരവാദി ആയിരിക്കില്ലെന്ന കർശന
കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ച് ആഘോഷം
കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ പടക്കംപൊട്ടിച്ച് ആഘോഷം. കെ. സുധാകരന് സീറ്റ് നൽകാനുള്ള തീരുമാനത്തിന് പിന്നാലെ കെ. സുധാകരന്റെ അനുയായികളാണ് ആഘോഷപ്രകടനം നടത്തുന്നത്. ഡിസിസി തലത്തിൽ ചർച്ച നടത്തി സുധാകരന് സ്വീകരണം നൽകുമെന്ന് അനുയായികൾ പറഞ്ഞു. നാളെ സുധാകരൻ കേരളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് സൂചന. സീറ്റ് കെ. സുധാകരന് ലഭിക്കില്ലെന്ന വാർത്ത പുറത്തുവന്നപ്പോൾ സുധാകരന്റെ അനുയായികൾ പ്രതിഷേധവുമായി ഡിസിസി ഓഫീസിന് മുന്നിൽ തടിച്ചുകൂടിയിരുന്നു. സുധാകരനെ അല്ലാതെ മറ്റൊരാളെ സ്ഥാനാർഥിയായ അംഗീകരിക്കില്ലെന്നായിരുന്നു പ്രവർത്തകരുടെ
ഒടുവിൽ വഴങ്ങി ഹൈക്കമാൻഡ്; കണ്ണൂരിൽ കെ സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥി
കണ്ണൂരിൽ സുധാകരൻ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. സംസ്ഥാന വ്യാപകമായി നേതാക്കളുടെയും പ്രവർത്തരുടെയും പിന്തുണ തനിക്കുണ്ടെന്നും സുധാകരൻ പറഞ്ഞിരുന്നു. തനിക്കൊപ്പം മത്സരിക്കാൻ തയ്യാറെടുത്ത് സംസ്ഥാന വ്യാപകമായി ഡിസിസി ഭാരവാഹികൾ വരെ രംഗത്തുണ്ടെന്നും സുധാകരൻ പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സുധാകരൻ കടുത്ത അതൃപ്തിയിലായിരുന്നു. മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ച സുധാകരൻ ഒരു അനുനയത്തിനും വഴങ്ങിയിരുന്നില്ല. എന്നാൽ എംപിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന കടുത്ത നിലപാടിലായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കെ
ആറന്മുളയിൽ കുമ്മനം രാജശേഖരൻ മത്സരിക്കും; കോന്നി സീറ്റ് ബിഡിജെഎസിന്
കുമ്മനം രാജശേഖരൻ ആറന്മുളയിൽ മത്സരിക്കും. ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെതാണ് തീരുമാനം. ഇന്ന് തന്നെ മണ്ഡലത്തിൽ എത്തി പ്രചാരണം ആരംഭിക്കും. ആറന്മുളയിലെ സീറ്റ് ബിഡിജെഎസിന് നൽകാനുള്ള തീരുമാനത്തിനെതിരെ വൻ പ്രതിഷേധം പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു. അതേസമയം, കോന്നി സീറ്റ് ബിഡിജെഎസിന് നൽകാൻ തീരുമാനമായി. ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് ഇന്നലെ രാത്രി ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തർക്കമുള്ള സീറ്റുകളിലടക്കം ധാരണയായെന്നാണ് റിപ്പോർട്ട്. ശക്തരായ
കവടിയാർ കൊട്ടാരത്തിലെ കവർച്ച; കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന്
കവടിയാർ കൊട്ടാരത്തിലെ കവർച്ച കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. കൊട്ടാരത്തിൽ നിന്ന് രണ്ട് 2 കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ്ണാ ണാഭരണങ്ങൾ നഷ്ടമായ സംഭവത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് സംഘമാണ് അന്വേഷണം നടത്തുക. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന, പൗരാണിക മൂല്യമുള്ള വസ്തുക്കളാണ് നഷ്ടമായത് എന്നതിനാലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് അന്വേഷണം കൈമാറിയത്. ഇങ്ങനെയുള്ള കേസുകൾ ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന ഡിജിപിയുടെ മുൻകാല
നാല് വയസുകാരിയെ അയൽവാസി കൊലപ്പെടുത്തി
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നാല് വയസുകാരിയെ അയൽവാസി വെടിവച്ചു കൊലപ്പെടുത്തി. സംഭവത്തിൽ ഗൗരവ് പ്രജാപതി (24) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് ഗൗരവ് കുട്ടിയെ കൊണ്ടുപോവുകയും നന്ദഗ്രാമിലെ ഒരു വയലിൽ വച്ച് കുട്ടിയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കുട്ടിയെ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും കുട്ടിയുടെ കുടുംബം പോലീസിനെ അറിയിച്ചിരുന്നു.
കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; കെ. സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും
ഡൽഹിയിൽ ഇന്ന് ഉച്ചയ്ക്ക് 12ന് കെ. സുധാകരൻ മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചത്. കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് രാവിലെ നടക്കും. രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയിൽ കണ്ണൂരിൽ തന്റെ പേരില്ലെങ്കിൽ സുധാകരൻ കടുത്ത നിലപാട് സ്വീകരിച്ചേക്കുമെന്നാണ് സൂചന. എംപിമാർ മത്സരിക്കേണ്ടെന്ന അന്തിമ തീരുമാനത്തിൽ ഹൈക്കമാൻഡ് എത്തിയിരുന്നു. അടൂർ പ്രകാശിനും കെ. സുധാകരനും സീറ്റ് നൽകിയേക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും എംപിമാർക്ക് സീറ്റ് നൽകേണ്ടെന്ന തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുകയായിരുന്നു.
കാമുകിയുടെ വീട്ടുകാർ വിവാഹത്തിന് എതിർത്തു; പോലീസ് കോൺസ്റ്റബിൾ ജീവനൊടുക്കി
മുംബൈയിൽ കാമുകിയുടെ വീട്ടുകാർ വിവാഹത്തിന് എതിർത്തതിൽ മനംനൊന്ത് പോലീസ് കോൺസ്റ്റബിൾ ജീവനൊടുക്കി. കലീന പോലീസ് പരിശീലന കേന്ദ്രത്തിൽ ഭയ്യാസാഹേബ് ഭീംറാവു വാവാലെ(32) എന്നയാളാണ് ആത്മഹത്യ ചെയ്തത്. മാർച്ച് 15 നാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുംബൈ പർഭാനി സ്വദേശിയാണ് ഇയാൾ. മുംബൈ പോലീസിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഭയ്യാസാഹേബിന്റെ പിതാവ് നൽകിയ പരാതിയുടെയും ആത്മഹത്യാക്കുറിപ്പിലെ ഉള്ളടക്കത്തിന്റെയും അടിസ്ഥാനത്തിൽ ഇയാൾ നാന്ദേഡിൽ നിന്നുള്ള