ജ്വാല സോക്കർ ലീഗ് സീസൺ 3:  വിജയ നഗർ കരയോഗം വിജയികളായി
Association News
0 min read
13.0k

ജ്വാല സോക്കർ ലീഗ് സീസൺ 3: വിജയ നഗർ കരയോഗം വിജയികളായി

ജനുവരി 6, 2025
0

കെ.എൻ.എസ്.എസ് മത്തിക്കരെ കരയോഗവും, യുവജന വിഭാഗം ജ്വാലയും സംയുക്തമായി സംഘടിപ്പിച്ച ജ്വാല സോക്കർ ലീഗ് സീസൺ 3 യിൽ വിജയ നഗർ കരയോഗം ചാമ്പ്യൻ ആയി. ഹരിപ്പാട് എൻ.വി.ദേവൻ മെമ്മോറിയൽ റോളിംഗ് ട്രോഫിക്കും കാഷ് അവാർഡിനും വേണ്ടിയുള്ള മത്സരം മത്തിക്കരെ എം.എസ് രാമയ്യ കല്യാണ മണ്ഡപത്തിന് സമീപം ഉള്ള ഗെയിം ചേഞ്ചർ ടർഫിൽ ആണ്‌ നടന്നത്. 12 ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ രണ്ടാം സ്ഥാനം മത്തിക്കരെ ടീമും മൂന്നാം

Continue Reading
ശ്രീനാരായണ സമിതി അൻസൂർ ഗുരുമന്ദിരത്തിൽ ചതയപൂജ നടന്നു
Karnataka
0 min read
17.5k

ശ്രീനാരായണ സമിതി അൻസൂർ ഗുരുമന്ദിരത്തിൽ ചതയപൂജ നടന്നു

ജനുവരി 6, 2025
0

ശ്രീനാരായണ സമിതി അൻസൂർ ഗുരുമന്ദിരത്തിൽ നടന്ന ചതയ പൂജ നിരവധി ഭക്തരുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി. ജനറൽ സെക്രട്ടറി ശ്രീ എം കെ രാജേന്ദ്രൻ, ജോയിൻ്റ് ട്രഷറർ ശ്രീ എ. ബി അനൂപ്, ക്ഷേത്ര കമ്മറ്റി ചെയർമാൻ ശ്രീ ടി.വി. ചന്ദ്രൻ, ലേഡീസ് വിംഗ് ചെയർപേഴ്‌സൺ ശ്രീമതി വത്സല മോഹൻ, വൈസ് പ്രസിഡണ്ട് ശ്രീ കെ പീതാംബരൻ, ജോയിൻ്റ് സെക്രട്ടറി ശ്രീ സജീവൻ കെ.പി, തങ്കപ്പൻ എന്നിവർ പൂജകൾക്ക് നേതൃത്വം നൽകി.

Continue Reading
മാഗ്നസ് കാൾസൺ കാമുകി എല്ലാ വിക്ടോറിയ മലോണുമായി വിവാഹിതിനായി
Sports
0 min read
12.1k

മാഗ്നസ് കാൾസൺ കാമുകി എല്ലാ വിക്ടോറിയ മലോണുമായി വിവാഹിതിനായി

ജനുവരി 6, 2025
0

മുൻ ലോക ചെസ് ചാമ്പ്യൻ മാഗൻസ് കാൾസൺ വിവാഹിതനായി. ഒന്നാം റാങ്ക് ചെസ് താരമായ കാൾസൺ കാമുകി എല്ലാ വിക്ടോറിയ മലോണിനെയാണ് വിവാഹം കഴിച്ചത്. ഓസ്ലോയിലെ ഹോൾമെൻകോളൻ ചാപ്പലിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹ ചടങ്ങുകൾക്ക് നെറ്റ്ഫ്ലിക്സിന്‍റെ അണിയറപ്രവർത്തകരും പങ്കെടുത്തു. എല്ല വിക്ടോറിയ ഒസ്ലോയിലും യു.എസിലുമാണ് വളർന്നൾതെങ്കിലും ജീവിതത്തിന്‍റെ ഭൂരിഭാഗം സമയവും സിഗപ്പൂരിലാണ് ജീവിച്ചത്. അതിനാൽ അവർക്കു സിംഗപ്പുർ പൗരത്വവും ഉണ്ട്.

Continue Reading
പി.വി. അൻവറിന് ജാമ്യം, ജയിൽ മോചിതനാകും
Kerala
0 min read
13.2k

പി.വി. അൻവറിന് ജാമ്യം, ജയിൽ മോചിതനാകും

ജനുവരി 6, 2025
0

ഡി.എഫ്.ഒ ഓഫിസ് ആക്രമിച്ചുവെന്ന കേസിൽ അറസ്റ്റിലായ പി.വി. അൻവർ എം.എൽ.എ ക്കു ജാമ്യം. നിലമ്പൂർ കോടതിയാണ് പി.വി. അൻവനു ജാമ്യം അനുവദിച്ചത്. കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഡെമോക്രാറ്റിക് മൂവ്മെന്‍റ ഓഫ് കേരള (ഡി.എം.കെ) ഇന്നലെ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്നാണ് പി.വി. അൻവർ എം.എൽ.എയെ രാത്രി അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ അൻവറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. അറസ്റ്റ് ഭരണകൂട

Continue Reading
രാജ്യത്തെ രണ്ടാമത്തെ എച്ച്.എം.പി.വി കേസും സ്ഥിരീകരിച്ചു
Karnataka
0 min read
16.7k

രാജ്യത്തെ രണ്ടാമത്തെ എച്ച്.എം.പി.വി കേസും സ്ഥിരീകരിച്ചു

ജനുവരി 6, 2025
0

ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്.എം.പി.വി) കേസ് രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ടാമത്തെ കേസും കണ്ടെത്തി. കടുത്ത പനിയും ജദലദോഷവും അനുഭവപ്പെട്ടതിനെ തുടർന്നു ബംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എട്ടു മാസം പ്രായമുള്ള ആൺകുഞ്ഞിനായിരുന്നു വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ചത്. കുട്ടിയുടെ നില ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതിനു പിന്നാലെയാണ് കർണാടകയിൽ മറ്റൊരു കുഞ്ഞിനും വൈറസ് ബാധ കണ്ടെത്തിയത്. രണ്ടാമത്തെ കേസിന്‍റെ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇന്ത്യന്‍

Continue Reading
നിമിഷപ്രിയയുടെ വധശിക്ഷ പ്രസിഡണ്ട് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി
India
1 min read
16.0k

നിമിഷപ്രിയയുടെ വധശിക്ഷ പ്രസിഡണ്ട് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി

ജനുവരി 6, 2025
0

യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് സ്വദേശിനിയായ നിമിഷപ്രിയയ്ക്ക് യെമനില്‍ വധശിക്ഷ വിധിച്ചത്. 2017-ലായിരുന്നു കേസിനാസ്പദമായ സംഭവം. 2020-ല്‍ കേസില്‍ സനായിലെ വിചാരണ കോടതി നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചു. 2023-ല്‍ യെമന്‍ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ നിമിഷപ്രിയയുടെ അപ്പീല്‍ തള്ളി. എന്നാല്‍, ദിയാധനം നല്‍കി ശിക്ഷയില്‍നിന്ന് ഇളവ് നേടാനുള്ള അവസരം നല്‍കി. ഇതിനുപിന്നാലെ തന്നെ നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഈ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് വധശിക്ഷയ്ക്ക്

Continue Reading
ഛത്തീസ് ഗഢിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരേ മാവോവാദികളുടെ ആക്രമണം 9 ജവാന്മാർക്ക് വീരമൃത്യു
India
1 min read
16.7k

ഛത്തീസ് ഗഢിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരേ മാവോവാദികളുടെ ആക്രമണം 9 ജവാന്മാർക്ക് വീരമൃത്യു

ജനുവരി 6, 2025
0

ഛത്തീസ്ഗഢിലെ ബിജാപുരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരേയാണ് മാവോവാദികളുടെ ആക്രമണത്തിൽ 9 ജവാന്മാർ വീരമൃത്യു വരിച്ചു. ബിജാപുരിലെ ബെദ്രേ-കുത്രു റോഡിലായിരുന്നു സംഭവം. മാവോവാദികള്‍ ഐ.ഇ.ഡി. സ്‌ഫോടനത്തിലൂടെ തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ശനിയാഴ്ച വൈകിട്ട് ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് മാവോവാദികളെ വധിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരേ മാവോവാദികളുടെ ആക്രമണമുണ്ടായത്. ഛത്തീസ്ഗഢ് പോലീസിന്റെ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡിലെ (ഡി.ആര്‍.ജി) ഇരുപതോളം

Continue Reading
നവീൻ ബാബുവിന്റെ മരണത്തിൽ സി ബി ഐ അന്വേഷണമില്ല, ഭാര്യയുടെ ഹർജി ഹൈക്കോടതി തള്ളി
Kerala
0 min read
15.8k

നവീൻ ബാബുവിന്റെ മരണത്തിൽ സി ബി ഐ അന്വേഷണമില്ല, ഭാര്യയുടെ ഹർജി ഹൈക്കോടതി തള്ളി

ജനുവരി 6, 2025
0

എ ഡി എമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ സി ബി ഐ അന്വേഷണമില്ല. നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കൊലപാതക സാദ്ധ്യതയെന്ന് തെളിയിക്കുന്ന തെളിവുകൾ ഹാജരാക്കാൻ ഹർജിക്കാരിക്ക് സാധിച്ചില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് നിരീക്ഷിച്ചു. പ്രത്യേക അന്വേഷണ സംഘം തന്നെ കേസ് അന്വേഷിച്ചാൽ മതിയെന്ന് കോടതി നിർദേശം നൽകി. എന്നാൽ കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു.

Continue Reading
‘മാർക്കോ’ നൂറ് കോടി ക്ലബ്ബിൽ
Entertainment
1 min read
14.0k

‘മാർക്കോ’ നൂറ് കോടി ക്ലബ്ബിൽ

ജനുവരി 6, 2025
0

തിയേറ്ററുകളിൽ വിജയക്കുറിപ്പ് തുടരുകയാണ് ഉണ്ണി മുകന്ദൻ ചിത്രം മാർക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്‌ത ചിത്രം മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഉണ്ണി മുകുന്ദൻ്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് ‘മാർക്കോ’. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാർക്കോ പുറത്തിറങ്ങിയിരുന്നു. കൊറിയയിൽ ഉൾപ്പെടെ മാർക്കോയ്ക്ക് വൻ സ്വീകാര്യത ലഭിച്ചത് മലയാള സിനിമാ ലോകത്തെ വിദേശികളും ഏറ്റെടുത്തുവെന്നതിൻ്റെ തെളിവാണ്. മറ്റ് ഭാഷകളിലും വർ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.

Continue Reading
ദേശീയ ഗാനം ആലപിച്ചില്ല; തമിഴ്‌നാട് ഗവർണർ ആർ.എൻ രവി ഇറങ്ങിപ്പോയി
India
0 min read
16.2k

ദേശീയ ഗാനം ആലപിച്ചില്ല; തമിഴ്‌നാട് ഗവർണർ ആർ.എൻ രവി ഇറങ്ങിപ്പോയി

ജനുവരി 6, 2025
0

തമിഴ്‌നാട് നിയമസഭയിൽ ദേശീയ ഗാനം ആലപിക്കാത്തതിൽ പ്രതിഷേധിച്ച് നയപ്രഖ്യാപന പ്രസംഗം നടത്താതെ ഗവർണർ ആർ.എൻ രവി ഇറങ്ങിപ്പോയി. സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്’ത്തിന് ശേഷം ദേശീയ ഗാനം ആലപിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയ ഗവർണർ ദേശീയഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ ആവശ്യം തള്ളുകയായിരുന്നു. ഇതേത്തുടർന്ന് ഗവർണർ നിയമസഭയിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. ഭാരതത്തിൻ്റെ ഭരണഘടനയെയും ദേശീയ ഗാനത്തെയും ഇന്ന് തമിഴ്‌നാട് നിയമസഭയിൽ വീണ്ടും അപമാനിച്ചുവെന്ന് രാജ്ഭവൻ എക്സിൽ കുറിച്ചു. നമ്മുടെ

Continue Reading