ശ്രീനാരായണ സമിതി അൻസൂർ ഗുരുമന്ദിരത്തിൽ നടന്ന ചതയ പൂജ നിരവധി ഭക്തരുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി. ജനറൽ സെക്രട്ടറി ശ്രീ എം കെ രാജേന്ദ്രൻ, ജോയിൻ്റ് ട്രഷറർ ശ്രീ എ. ബി അനൂപ്, ക്ഷേത്ര കമ്മറ്റി ചെയർമാൻ ശ്രീ ടി.വി. ചന്ദ്രൻ, ലേഡീസ് വിംഗ് ചെയർപേഴ്‌സൺ ശ്രീമതി വത്സല മോഹൻ, വൈസ് പ്രസിഡണ്ട് ശ്രീ കെ പീതാംബരൻ, ജോയിൻ്റ് സെക്രട്ടറി ശ്രീ സജീവൻ കെ.പി, തങ്കപ്പൻ എന്നിവർ പൂജകൾക്ക് നേതൃത്വം നൽകി. സമിതി പൂജാരിമാരായ ശ്രീ ചെറുവുള്ളിൽ വിപിൻ ശാന്തി, ആധിഷ് ശാന്തി എന്നിവർ കാർമ്മികത്വം വഹിച്ചു.

ഭക്തിനിർഭരമായ ചടങ്ങിൽ മറ്റു സമിതി ഭാരവാഹികൾ, മെമ്പർമാർ എന്നിവർ ചടങ്ങുകൾക്ക് സാന്നിദ്ധ്യം വഹിച്ചു. ശ്രീ ഷാബു വാസുദേവനും കുടുംബവും, ചതയ പൂജയും അന്നദാനവും വഴിപാടായി നടത്തി. ഉച്ചയ്ക്ക് 1 മണിയോടെ കർപ്പൂര ആരതിയെ തുടർന്നുള്ള അന്നദാനത്തോടെ ചടങ്ങുകൾ സമംഗളം പര്യവസാനിച്ചതായി സമിതി ജനറൽ സെക്രട്ടറി ശ്രീ എം കെ രാജേന്ദ്രൻ അറിയിച്ചു.

Related Posts