കുടകിലെ ഉൾക്കാട്ടിൽ ട്രക്കിങ്ങിനിടെ വഴിതെറ്റി മൂന്നുദിവസം കഴിച്ചുകൂട്ടിയശേഷം രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ മലയാളി യുവതി ശരണ്യയുടെ ധീരതയെ പുകഴ്ത്തി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ.

ശരണ്യയുടെ കഥ അതിജീവനത്തിൻ്റെയും ധീരതയുടെയും പ്രതിഫലനമാണെന്നും ശിവകുമാർ എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ പറഞ്ഞു.
ശരണ്യയെ കുടുംബവുമായി വീണ്ടും ഒന്നിപ്പിക്കാൻ പരിശ്രമിച്ച ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്കും എല്ലാ ഉദ്യോഗസ്ഥർക്കും അക്ഷീണം പ്രയത്നിച്ച മറ്റുള്ളവർക്കും അഭിനന്ദനമറിയിക്കുന്നതായും ശിവകുമാർ കുറിച്ചു. കഴിഞ്ഞദിവസം കേരളത്തിലെ തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ, ശരണ്യയുടെ അമ്മ തന്നെ സമീപിച്ചകാര്യവും ശിവകുമാർ വിവരിച്ചു.

Related Posts