ബെംഗളൂരു കഠിന ശൈത്യത്തിലേക്ക്, താപനിലയിൽ വൻ ഇടിവ്, കുറയുന്നത് 10.2 ഡിഗ്രിയിലേക്ക്, ജാക്കറ്റ് ഇല്ലാതെ പറ്റില്ല
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടുകൾ അനുസരിച്ച് വരും ദിവസങ്ങളില്‍ താപനിലയിൽ വൻ ഇടിവാണ് ബെംഗളൂരു നഗരത്തിൽ പ്രതീക്ഷിക്കുന്നത്. ജനുവരിയിൽ ബാഗ്ലൂരിൽ നഗരപരിധിയിലെ ചില ഭാഗങ്ങളിൽ കുറഞ്ഞ താപനില 10.2 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിക്കുന്നു.അതിരാവിലെയുള്ള സമയത്ത് യാത്ര ചെയ്യുന്നവർക്ക് കനത്ത മഞ്ഞുകാരണം മുൻപിലെ കാഴ്ചകൾ പോലും കൃത്യമായി കാണാൻ സാധിക്കുന്നില്ല. ഉത്തരേന്ത്യയിലെ പലയിടങ്ങളിലും അനുഭവപ്പെടുന്ന ശൈത്യകതരംഗമാണ് ബെംഗളൂരുവിൽ താപനിലയിൽ കുറവുണ്ടാക്കുന്നതെന്നാണ് കാരണം. വരും ദിവസങ്ങളിൽ
ചൈനയിൽ കണ്ടെത്തിയ വൈറസ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു; ആദ്യ കേസ് ബെംഗളൂരുവിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്
ചൈനയിൽ കണ്ടെത്തിയ ഹ്യൂമൻമെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി) ബാധ ഇന്ത്യയിലും കണ്ടെത്തി. ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയായ ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രയിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ കണ്ടെത്തിയത്. സർക്കാർ ലാബിൽ സാമ്പിൾ പരിശോധിച്ചിട്ടില്ലെന്നും എന്നാൽ സ്വകാര്യ ആശുപത്രിയുടെ കണ്ടെത്തലിൽ സംശയിക്കേണ്ട സാഹചര്യമില്ലെന്നും കർണാടക ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ജലദോഷത്തിന് കാരണമാകുന്ന സാധാരണ ശ്വസനസംബന്ധമായ വൈറസിനെ പോലെയാണ് മെറ്റാപ്ന്യൂമോവൈറസ്, വളരെ പ്രായമായവരിലും വളെര പ്രായം കുറഞ്ഞവരിലും ഇത് ഒരു പനി പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകും’
കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ പുല്ലുപാറയ്ക്ക് സമീപം KSRTC ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് മരണം
കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ പുല്ലുപാറയ്ക്ക് സമീപം KSRTC ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേർ മരിച്ചു. മാവേലിക്കര സ്വദേശികളായ അരുണ്‍ ഹരി (55), രമ മോഹന്‍ (40), സംഗീത് (45), ബിന്ദു (59) എന്നിവരാണ് മരിച്ചത്. പീരുമേടില്‍ നിന്നും മുണ്ടക്കയത്ത് നിന്നും ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തി പരിക്കേറ്റ നിരവധി പേരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പാലാ മെഡിസിറ്റിയിലുമായി പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും
ചിത്ര സന്തേ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു
കലാകാരന്മാർക്ക് അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദിയായ ‘ചിത്ര സന്തേ’യുടെ 22-ാം പതിപ്പ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു.ചിത്ര സന്തേ ഫെസ്റ്റിവൽ സന്ദർശിക്കാനും കലാസൃഷ്ടികൾ വാങ്ങാനും കലാകാരന്മാരെ പിന്തുണയ്ക്കാനും കലാപ്രേമികളോട് മുഖ്യമന്ത്രി സിദ്ധരാമയ്യ ആഹ്വാനം ചെയ്തു. ആളുകൾ ഗൃഹാലങ്കാരത്തിനായി കലാസൃഷ്ടികൾ വാങ്ങുകയാണെങ്കിൽ, ചിത്ര സന്തേ ഉത്സവം സംഘടിപ്പിക്കുന്നത് മൂല്യവത്തായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചിത്ര സന്തേ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയുംസി ചെയ്യുന്നതോടൊപ്പം കർണാടകയുടെ സംസ്കാരം, പൈതൃകം, പാരമ്പര്യം എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന്
നിലമ്പൂർ ഫോറസ്റ്റ് ഓഫിസ് തകർത്തതിൽ പി.വി. അൻവർ എംഎൽഎയെ പൊലീസ് അറസ്റ്റ് ചെയ്തു
നിലമ്പൂർ ഫോറസ്റ്റ് ഓഫിസ് തകർത്തതിൽ പി.വി. അൻവർ എംഎൽഎയെ പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. അൻവർ ഉൾപ്പെടെ 11 ഡിഎംകെ പ്രവർത്തകർക്കെതിരെയാണു പൊലീസ് കേസെടുത്തത്. പിണറായിയും ശശിയും തന്നെ കുടുക്കാൻ കാത്തിരിക്കുകയായിരുന്നെന്നും ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അൻവർ ആരോപിച്ചു. എന്നാൽ അറസ്റ്റ് ചെയ്യാനുള്ള നടപടിയിൽ ഗൂഢാലോചന ഉണ്ടായിട്ടില്ലെന്ന് വനം മന്ത്രി എ.കെ. ശശീന്ദൻ പറഞ്ഞു. കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ
അടുത്ത വർഷം സ്വാതന്ത്ര്യ ദിനത്തിൽ തന്നെ ഫോറസ്റ്റ് മെഡലുകളും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ലോകത്ത് 160 കോടിയോളം മനുഷ്യര്‍ കാടിനെ ആശ്രയിച്ച് ജീവിക്കുന്നുണ്ട് അതുകൊണ്ടുതന്നെ വന സംരക്ഷണം അതീവ പ്രാധാന്യം അര്‍ഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വനം ആസ്ഥാനത്ത് നടന്ന ഫോറസ്റ്റ് മെഡല്‍ വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വനമന്ത്രി എ കെ ശശീന്ദ്രന് അധ്യക്ഷത വഹിച്ചു. വരും വര്‍ഷങ്ങളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ തന്നെ പോലീസ് എക്സൈസ് ഫയര്‍ഫോഴ്സ് സേനകള്‍ക്കൊപ്പം ഫോറസ്റ്റ് മെഡലുകളും വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെ അധിക്ഷേപിക്കുന്നുവെന്ന് ആരോപണം ഉന്നയിച്ചതിനു പിന്നാലെ കടുത്ത സൈബർ ആക്രമണം, നടി ഹണി റോസ്
ഒരു വ്യക്തി തന്നെ നിരന്തരം ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെ അധിക്ഷേപിക്കുന്നുവെന്ന് ആരോപണം ഉന്നയിച്ചതിനു പിന്നാലെ കടുത്ത സൈബർ ആക്രമണം നടക്കുന്നതായി കാണിച്ചു നടി ഹണി റോസ് പോലീസിൽ പരാതി നൽകി. ഇൻസ്റ്റാഗ്രാമിലൂടെ ഹണി റോസ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനെ തുടർന്ന് ഈ പോസ്റ്റിന് താഴെ സ്ത്രീവിരുദ്ധ കമന്റുകളിലൂടെ രൂക്ഷമായ ആക്രമണം നടക്കുന്നുവെന്നാണ് ഹണി റോസ് നല്കിയ പരാതിയില്‍ പറയുന്നത്. പ്രതികാരമെന്നോണം സോഷ്യല്‍ മീഡിയയില്‍ തൻ്റെ പേര് മന:പൂര്‍വം വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകള്‍
മെഡിക്കൽ വിദ്യാർത്ഥിനി ഫാത്തിമത് ഷഹാന ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്
എറണാകുളത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനി ഫാത്തിമത് ഷഹാന (21) ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. ഷഹാന ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ കാൽ വഴുതിയാണ് വീണത് എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. കോറിഡോറിനും ചുവരിനും ഇടയിലൂടെ വീണ് മൂന്ന് മണിക്കൂറിനുള്ളിൽ മരിച്ചെന്നാണ് എഫ് ഐ ആറിൽ പറഞ്ഞിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ഷഹാന മരിച്ചത്.
പെരിയ ഇരട്ടക്കൊലക്കേസിലെ കുറ്റവാളികളായ ഒൻപതുപേരെ കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റി
പെരിയ ഇരട്ടക്കൊലക്കേസിലെ കുറ്റവാളികളായ ഒൻപതുപേരെ വിയ്യൂർ അതീവ സുരക്ഷാജയിലിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. ഇന്ന് രാവിലെ 8.15 ന് വിയ്യൂരിൽ നിന്ന് കുറ്റവാളികളെ കണ്ണൂരിലേക്ക് കൊണ്ടുപോയി. കോടതി നിർദേശ പ്രകാരമാണ് നടപടിയെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഒൻപതു പേർക്കും ഇരട്ട ജീവപര്യന്തം സിബിഐ കോടതി ശിക്ഷ വിധിച്ചിരുന്നു.കുറ്റവാളികളായ രഞ്ജിത്ത്, സുധീഷ്, ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരെയാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്കു
നാലു കോടി ജനങ്ങൾക്ക് വീട് നൽകി; നരേന്ദ്രമോദി
കഴിഞ്ഞ പത്ത് വർഷത്തിനിടെ താൻ സ്വന്തമായി ഒരു വീടുണ്ടാക്കിയിട്ടില്ലെന്നും പക്ഷെ, നാല് കോടി പാവപ്പെട്ട ജനങ്ങൾക്ക് വീടുവെച്ച് കൊടുക്കാനായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാര്യം രാജ്യത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ഒരു റാലിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്തിൻ്റെ വളർച്ചയ്ക്ക് ഡൽഹിയുടെ വികസനം അവിഭാജ്യ ഘടകമാണ്. എന്നാൽ, ആപ് വെറും ആപ്ദ ആണെന്ന് ജനങ്ങൾക്ക് മനസ്സിലായെന്നും ‘മോദി’ ‘മോദി’ എന്ന മന്ത്രമാണ് എങ്ങും മുഴങ്ങിക്കേൾക്കുന്നതെന്നും പ്രധാനമന്ത്രി