കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോർട്ടുകൾ അനുസരിച്ച് വരും ദിവസങ്ങളില്‍ താപനിലയിൽ വൻ ഇടിവാണ് ബെംഗളൂരു നഗരത്തിൽ പ്രതീക്ഷിക്കുന്നത്. ജനുവരിയിൽ ബാഗ്ലൂരിൽ നഗരപരിധിയിലെ ചില ഭാഗങ്ങളിൽ കുറഞ്ഞ താപനില 10.2 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിക്കുന്നു.അതിരാവിലെയുള്ള സമയത്ത് യാത്ര ചെയ്യുന്നവർക്ക് കനത്ത മഞ്ഞുകാരണം മുൻപിലെ കാഴ്ചകൾ പോലും കൃത്യമായി കാണാൻ സാധിക്കുന്നില്ല. ഉത്തരേന്ത്യയിലെ പലയിടങ്ങളിലും അനുഭവപ്പെടുന്ന ശൈത്യകതരംഗമാണ് ബെംഗളൂരുവിൽ താപനിലയിൽ കുറവുണ്ടാക്കുന്നതെന്നാണ് കാരണം. വരും ദിവസങ്ങളിൽ ഇതിലും കൂടിയ തണുപ്പ് നഗരത്തിൽ അനുഭവപ്പെടുലാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.

Related Posts