തെന്നിന്ത്യൻ നടി പുഷ്പലത അന്തരിച്ചു
India
1 min read
17.1k

തെന്നിന്ത്യൻ നടി പുഷ്പലത അന്തരിച്ചു

ഫെബ്രുവരി 5, 2025
0

തെന്നിന്ത്യൻ നടി പുഷ്പലത (87) അന്തരിച്ചു. ചെന്നൈ ടി നഗറിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ വെള്ളിത്തിരയിൽ തിളങ്ങിയ പുഷ്പലത നൂറിലേറെ സിനിമകളിൽ നായികയായി അഭിനയിച്ചിട്ടൂണ്ട്. നടനും നിർമാതാവുമായ എവിഎം രാജൻ്റെ ഭാര്യയാണ്. 1955 മുതൽ 1987 വരെ സിനിമ രംഗത്ത് സജീവമായിരുന്നു. ശാരദ, പാർ മകളേ പാർ, കർപ്പൂരം, നാനും ഒരു പെൺ എന്നിവയാണ് ശ്രദ്ധേയ

Continue Reading
വീട് മകള്‍ക്ക് നൽകണം; പൊലീസിനോട് ആഗ്രഹം വെളിപ്പെടുത്തി നെന്മാറ കൊലക്കേസ് പ്രതി ചെന്താമര
Kerala
0 min read
15.8k

വീട് മകള്‍ക്ക് നൽകണം; പൊലീസിനോട് ആഗ്രഹം വെളിപ്പെടുത്തി നെന്മാറ കൊലക്കേസ് പ്രതി ചെന്താമര

ഫെബ്രുവരി 5, 2025
0

നെന്മാറ കൊലപാതക കേസില്‍ പ്രതി ചെന്താമരയുമായി പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയായപ്പോൾ പുറത്തു വന്നത് കൂസലില്ലായ്മ നിറഞ്ഞ പ്രതിയുടെ ഇടപെടലിൻ്റെ ഞെട്ടിക്കുന്ന വസ്തുതകൾ . തൻ്റെ മകളാണ് ഏറ്റവും പ്രീയപ്പെട്ടതെന്നും അതിനാല്‍ ഇനി ഒരിക്കല്‍ പോലും പുറത്തിറങ്ങിയില്ലെങ്കിലും വീട് മകള്‍ക്ക് നല്‍കണമെന്ന് ചെന്താമര പൊലീസിനോട് പറഞ്ഞു. പ്രതി കൊലക്കായി ആയുധം വാങ്ങിയ കടയിലെത്തിച്ചായിരുന്നു ഇന്ന് തെളിവെടുപ്പ്. പുഷ്പയെ നോക്കി പല്ലുകടിച്ചതെന്തിനെന്ന പൊലീസിൻ്റെ ചോദ്യത്തിന് പുഷ്പ കയ്യീന്ന് പോയി എന്നായിരുന്നു ചെന്താമരയുടെ മറുപടി.

Continue Reading
ഗാസ അമേരിക്ക ഏറ്റെടുക്കും ട്രംപ്; നിർദേശം തള്ളി ഹമാസ്
World
1 min read
12.7k

ഗാസ അമേരിക്ക ഏറ്റെടുക്കും ട്രംപ്; നിർദേശം തള്ളി ഹമാസ്

ഫെബ്രുവരി 5, 2025
0

ഹമാസ്-ഇസ്രയേൽ യുദ്ധത്തിൽ തകർന്ന ഗാസ അമേരിക്ക ഏറ്റെടുക്കുമെന്നു പ്രസിഡൻ്റ ഡോണൾഡ് ട്രംപ്. വാസയോഗ്യമല്ലാതായിരിക്കുകയാണ് ഗാസ. മേഖലയിൽ നിന്നു പലസ്‌തീൻ ജനത ഒഴിഞ്ഞുപോകണം. ഗാസയെ പുനർനിർമ്മിച്ച് മനോഹരമാക്കാൻ അമേരിക്കയ്ക്ക് കഴിയും. ഗാസയിൽനിന്ന് ഒഴിഞ്ഞു പോകുന്നവരെ ജോർദാൻ, ഈജിപ്ത് തുടങ്ങിയ അറബ് രാജ്യങ്ങൾ സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. വൈറ്റ് ഹൗസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പമുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അതേസമയം പലസ്‌തീൻകാർ ഗാസ വിടണമെന്ന ട്രംപിൻ്റെ

Continue Reading
കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർഥിനിയെ ഹോസ്റ്റൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
Kerala
0 min read
14.2k

കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർഥിനിയെ ഹോസ്റ്റൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഫെബ്രുവരി 5, 2025
0

മലയാളി നഴ്സിങ് വിദ്യാർഥിനിയെ കർണാടകയിൽ ഹോസ്റ്റൽമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടു. കർണാടക രാമനഗരയിലെ ദയാനന്ദ സാഗർ കോളജിൽ ഒന്നാം വർഷ ബി.എസ്.സി നഴ്‌സിങ് വിദ്യാർഥിയായ അനാമിക (19) ആണ് മരിച്ചത്. കണ്ണൂർ സ്വദേശിയാണ് അനാമിക.ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടത്. കോളജ് അധികൃതരുടെ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അനാമികയുടെ സഹപാഠികളുടെ മൊഴി.

Continue Reading
കോഴിക്കോട് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്, ഹോട്ടൽ ഉടമ പിടിയിൽ
Kerala
0 min read
12.2k

കോഴിക്കോട് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്, ഹോട്ടൽ ഉടമ പിടിയിൽ

ഫെബ്രുവരി 5, 2025
0

കോഴിക്കോട് മുക്കത്ത് പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റ സംഭവത്തിൽ പ്രതികളിൽ ഒരാൾ പിടിയിൽ. കോഴിക്കോട് മുക്കത്തെ ഹോട്ടൽ ഉടമയായ ദേവദാസ് ആണ് പിടിയിലായത്. സംഭവം നടന്ന് നാലു ദിവസത്തിനു ശേഷമാണ് പ്രതികളില്‍ ഒരാളെ പൊലീസ് പിടികൂടുന്നത്. കുന്നംകുളത്ത് ബസ് യാത്രക്കിടെയാണ് നിന്നാണ് പൊലീസ് ദേവദാസിനെ പിടികുടി കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റു രണ്ടു പ്രതികളായ സുരേഷ്, റിയാസ് എന്നിവര്‍ ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ്

Continue Reading
പാലായിൽ കുടുംബ വഴക്കിനിടെ യുവാവ് ഭാര്യാമാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു; പൊള്ളലേറ്റ മരുമകനും മരിച്ചു
Kerala
0 min read
11.0k

പാലായിൽ കുടുംബ വഴക്കിനിടെ യുവാവ് ഭാര്യാമാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു; പൊള്ളലേറ്റ മരുമകനും മരിച്ചു

ഫെബ്രുവരി 5, 2025
0

പാലായിൽ കുടുംബ വഴക്കിനിടെ യുവാവ് ഭാര്യാമാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു. പൊള്ളലേറ്റ മരുമകനും മരിച്ചു. അന്ത്യാളം പരവൻപറമ്പിൽ സോമൻ്റെ ഭാര്യ നിർമല (58), മരുമകൻ കരിങ്കുന്നം സ്വദേശി മനോജ് (42) എന്നിവരാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് രണ്ടുപേരും മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെ അന്ത്യാളത്താണ് സംഭവം നടന്നത്. കുടുംബ വഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്. മനോജിനെതിരേ വീട്ടുകാർ മുമ്പ് പോലീസിൽ പരാതി നൽകിയിരുന്നു.

Continue Reading
സ്വർണവില കുതിച്ചുയരുന്നു; വീണ്ടും സർവകാല റെക്കോഡിൽ, പവന് 63,240 രൂപ
Kerala
0 min read
17.1k

സ്വർണവില കുതിച്ചുയരുന്നു; വീണ്ടും സർവകാല റെക്കോഡിൽ, പവന് 63,240 രൂപ

ഫെബ്രുവരി 5, 2025
0

അന്താരാഷ്ട്ര വിപണിക്കൊപ്പം സംസ്ഥാനത്തും സ്വർണവില കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കൂടി വീണ്ടും സർവകാല റെക്കോഡിലെത്തി. ഒരു ഗ്രാമിന് 7905 രൂപയും പവന് 63,240 രൂപയുമാണ് ഇന്നത്തെ വില. ലോകവിപണിയിൽ കഴിഞ്ഞ ദിവസം സ്പോട്ട് ഗോൾഡിൻ്റെ വിലയിൽ 0.9 ശതമാനം വർധനയാണ് ഉണ്ടായത്. ഔൺസിന് 2,897.29 ഡോളറായാണ് വില വർധിച്ചത്. വില 2,845.14 ഡോളർ എന്ന റെക്കോഡ് ഉയരത്തിലെത്തിയതിന് ശേഷം പിന്നീട് നേരിയ ഇടിവ്

Continue Reading
കോയമ്പത്തൂർ വാൽപാറയിൽ ബൈക്ക് റൈഡിങ്ങിനെത്തിയ ജർമ്മൻ സ്വദേശിക്ക് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം
India
0 min read
16.4k

കോയമ്പത്തൂർ വാൽപാറയിൽ ബൈക്ക് റൈഡിങ്ങിനെത്തിയ ജർമ്മൻ സ്വദേശിക്ക് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം

ഫെബ്രുവരി 5, 2025
0

കോയമ്പത്തൂർ വാൽപാറയിൽ ബൈക്ക് റൈഡിങ്ങിനെത്തിയ ജർമ്മൻ സ്വദേശി കൊല്ലപ്പെട്ടു. ജർമ്മൻ സ്വദേശി മൈക്കിൾ (76) ആണ് കൊല്ലപ്പെട്ടത്. വാൽപാറ റേഞ്ച് ഹൈവേയിൽ ടൈഗർ വാലിയിൽ ഇന്നലെ വൈകിട്ട് 6.30 നായിരുന്നു സംഭവം. വനത്തിൽ നിന്നെത്തിയ കാട്ടാന റോഡ് കുറുകെ കടക്കുമ്പോൾ ഇരുവശത്തും വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. മറ്റു വനപാലകരുടെയും വാഹനങ്ങളിലുള്ളവരുടെയും നിർദേശം അവഗണിച്ച് ഇദ്ദേഹം ബൈക്കിൽ മുന്നോട്ടു പോയതാണ് അപകടത്തിൽപെടാൻ കാരണമായതെന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥർ പറഞ്ഞു. കാട്ടാന റോഡ് കുറുകെ കടക്കാൻ

Continue Reading
പാലക്കാട് ഫുട്ബോൾ ഫൈനലിനിടെ ഗാലറി തകർന്ന് നിരവധി പേർക്ക്  പരിക്ക്
Kerala
0 min read
10.7k

പാലക്കാട് ഫുട്ബോൾ ഫൈനലിനിടെ ഗാലറി തകർന്ന് നിരവധി പേർക്ക് പരിക്ക്

ഫെബ്രുവരി 5, 2025
0

പാലക്കാട് വല്ലപ്പുഴ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ഫൈനലിനിടെ ഗാലറി തകർന്നു വീണ് നിരവധി പേർക്ക് പരിക്കു പറ്റി. ഫുട്ബോൾ മത്സരത്തിൻ്റെ ഫൈനലിനിടെയായിരുന്നു സംഭവം. ഗാലറിക്ക് താങ്ങാവുന്നതിൽ അധികം കാണികളെത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു. ഉടൻ പോലീസും ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി. കൂടുതൽ ആളുകൾ എത്തിയോയെന്ന് പരിശോധിക്കുമെന്ന് പട്ടാമ്പി പോലീസ് പറഞ്ഞു.

Continue Reading
കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു
Kerala
0 min read
13.2k

കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു

ഫെബ്രുവരി 5, 2025
0

കോഴിക്കോട് അരയിടത്തുപാലത്ത് ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് (27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ, ഗോകുലം മാൾ ഓവർ ബ്രിഡ്‌ജിന് സമീപത്തായിരുന്നു അപകടം. പാളയം ബസ് സ്റ്റാൻഡിൽ നിന്ന് അരീക്കോട് ഭാഗത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് സാനിഹ് സഞ്ചരിച്ച ബൈക്കിൻ്റെ മേൽ തലകീഴായി മറിഞ്ഞു വീഴുകയായിരുന്നു. അപകടത്തിൽ

Continue Reading