കോയമ്പത്തൂർ വാൽപാറയിൽ ബൈക്ക് റൈഡിങ്ങിനെത്തിയ ജർമ്മൻ സ്വദേശി കൊല്ലപ്പെട്ടു. ജർമ്മൻ സ്വദേശി മൈക്കിൾ (76) ആണ് കൊല്ലപ്പെട്ടത്. വാൽപാറ റേഞ്ച് ഹൈവേയിൽ ടൈഗർ വാലിയിൽ ഇന്നലെ വൈകിട്ട് 6.30 നായിരുന്നു സംഭവം. വനത്തിൽ നിന്നെത്തിയ കാട്ടാന റോഡ് കുറുകെ കടക്കുമ്പോൾ ഇരുവശത്തും വാഹനങ്ങൾ നിർത്തിയിട്ടിരുന്നു.

മറ്റു വനപാലകരുടെയും വാഹനങ്ങളിലുള്ളവരുടെയും നിർദേശം അവഗണിച്ച് ഇദ്ദേഹം ബൈക്കിൽ മുന്നോട്ടു പോയതാണ് അപകടത്തിൽപെടാൻ കാരണമായതെന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥർ പറഞ്ഞു. കാട്ടാന റോഡ് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെയിൽ, പിന്നിലെത്തിയ ബൈക്കിൻ്റെ ശബ്ദം കേട്ട് പരിഭ്രാന്തിയിലായെന്നും പിന്തിരിഞ്ഞ് ബൈക്ക് കൊമ്പിൽ കോർത്ത് എറിയുകയായിരുന്നെന്നും വനംവകുപ്പ് ഉദ്യോഗസ്‌ഥർ പറഞ്ഞു.

ബൈക്കിൽ നിന്നു വീണ മൈക്കിൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണ്ടും ആനയുടെ പിടിയിൽ അകപ്പെടുകയായിരുന്നു. വനപാലകർ പടക്കം പൊട്ടിച്ച് ആനയെ വിരട്ടി ഓടിച്ച ശേഷം പരിക്കേറ്റ മൈക്കിളിനെ റോഡിൽ നിന്നു മാറ്റി. ഉടൻ വാട്ടർഫാൾ എസ്റ്റേറ്റ് ആശുപത്രിയിലും തുടർചികിത്സയ്ക്കായി പൊള്ളാച്ചി സർക്കാർ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

Related Posts