ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനം: രാഹുല്‍ഗാന്ധി; സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷം
പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായുള്ള ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷം. നമ്മുടെ സൈന്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. രാജ്യം സേനക്കൊപ്പമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശും എക്‌സില്‍ കുറിച്ചു.എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണതിനെന്നും ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു. രാജ്യത്തെ ഓര്‍ത്ത് അഭിമാനമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂരും എക്‌സില്‍ കുറിച്ചു. ധീരതയുടെ വിജയമാണ് ഇതെന്ന് അഖിലേഷ്
ഓപ്പറേഷന്‍ സിന്ദൂര്‍; പിന്നാലെ മുന്നൊരുക്കമെന്ന നിലയിൽ വടക്കേ ഇന്ത്യയിലെ പല വിമാനത്താവളങ്ങളും താത്കാലികമായി അടച്ചു
വടക്കേ ഇന്ത്യയിലെ പല വിമാനത്താവളങ്ങളും പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയതിന്പിന്നാലെ മുന്നൊരുക്കമെന്ന നിലയിൽ താത്കാലികമായി അടച്ചു. അടുത്ത 48 മണിക്കൂർ സമയത്തേക്കാണ് വിമാനത്താവളങ്ങൾ അടച്ചത്. ജമ്മു, ശ്രീനഗർ, ലേ, ധരംശാല, അമൃത്സർ വിമാനത്താവളങ്ങൾ അടച്ചു. വിമാനസർവീസുകൾ നിർത്തിവെക്കുകയും ചെയ്തു. പാകിസ്‌താനിലേയ്ക്കുള്ള വിമാനസർവീസുകൾ താൽക്കാലികമായി റദ്ദാക്കിയതായി ഖത്തർ എയർവേയ്‌സ് അറിയിച്ചു. മെയ് ഏഴിന് ഉച്ചയ്ക്ക് 12 മണി വരെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ശ്രീനഗർ, ജോധ്‌പൂർ, അമൃത്സർ, ചണ്ഡീഗഡ്, രാജ്കോട്ട്,
പഹൽഗാം തിരിച്ചടി; ഭീകര കേന്ദ്രങ്ങൾ തകർത്ത് ഇന്ത്യ, 12 ഭീകരരെ വധിച്ചു
പഹൽഗാം ആക്രമണത്തിന് തിരിച്ചടി നൽകി ഇന്ത്യ. പാക്കിസ്ഥാനിലെയും പാക് അധീന കാഷ്‌മീരിലെയും ഭീകര കേന്ദ്രങ്ങൾ തകർത്തുവെന്ന് സൈന്യം അറിയിച്ചു. പാക്കിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങൾ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിട്ട മിഷനിലൂടെ ആക്രമിച്ച് തകർത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്ന് സൈന്യം എക്സിൽ പോസ്റ്റ് ചെയ്തു. 12 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമാണ് ആക്രമണം എന്ന് സേന വ്യക്തമാക്കിയിട്ടുണ്ട്. പാക് സൈനിക കേന്ദ്രങ്ങൾക്കു നേരെ ആക്രമണം
പുതിയ ചിത്രം ഇറങ്ങാനിരിക്കേ, മൂന്നുകിലോ കഞ്ചാവുമായി യുവസംവിധായകൻ പിടിയിൽ
തിരുവനന്തപുരം വെള്ളായണിയിൽ മൂന്നു കിലോ കഞ്ചാവുമായി യുവ സംവിധായകൻ പിടിയിൽ. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. എക്സൈസ് സംഘം വാഹന പരിശോധനയ്ക്കിടയിലാണ് ഇയാളെ പിടികൂടിയത്. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 4 സിനിമകളുടെ സഹസംവിധായനായി പ്രവർത്തിച്ചിട്ടുണ്ട്. അനീഷ് അലിയുടെ ഒരു ചിത്രം റിലീസാവാനിരിക്കുന്നതായി എക്സൈസ് സംഘം പറഞ്ഞു. ‘ഗോഡ്സ് ട്രാവൽ’ എന്ന പുറത്തിറങ്ങാനിരിക്കുന്ന സിനിമയുടെ സംവിധായകനാണ് അനീഷ്. നെയ്യാറ്റിൻകര കോടതിയിൽ പ്രതിയെ ഹാജരാക്കും.
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; കേശവേന്ദ്രകുമാര്‍ ധനവകുപ്പ് സെക്രട്ടറി, മിര്‍ മുഹമ്മദ് അലി കെഎസ്ഇബി സിഎംഡി
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഉദ്യോഗസ്ഥരെ വിവിധ വകുപ്പുകളില്‍ മാറ്റി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. ബിശ്വനാഥ് സിന്‍ബ, കെആര്‍ ജ്യോതിലാല്‍, പുനീത് കുമാര്‍, കേശവേന്ദ്ര കുമാര്‍, മിര്‍ മുഹമ്മദ് അലി, അദീല അബ്ദുള്ള, ഡോ.എസ്.ചിത്ര തുടങ്ങിയവരെയാണ് വിവിധ ചുമതലകളില്‍ മാറ്റി നിയമിച്ചത്. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് വനം വകുപ്പിൻ്റെ ചുമതല കൂടി നല്‍കി. മിര്‍ മുഹമ്മദ് അലി കെഎസ്ഇബി സിഎംഡി ആകും. ബിജു പ്രഭാകര്‍ വിരമിച്ചതിനെ
വേടനെതിരെ നടപടിയെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
റാപ് ഗായകൻ വേടനെ (ഹിരൺദാസ് മുരളി) പുലിപ്പല്ലുമായി അറസ്‌റ്റ് ചെയ്‌തതിനെ തുടർന്ന് ഉയർന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് കോടനാട് ഫോറസ്‌റ്റ് റേഞ്ച് ഓഫിസർ ആർ.അതിഷിനെ സ്‌ഥലം മാറ്റാൻ വനമന്ത്രി എ.കെ. ശശീന്ദ്രൻ ഉത്തരവിട്ടു. മലയാറ്റൂർ ഡിവിഷനു പുറത്തേക്കാണ് ആർ. അതിഷിനെ സ്ഥലം മാറ്റിയത്. സ്‌ഥിരീകരിക്കാത്ത വിവരങ്ങൾ പരസ്യമാക്കിയതിനാണ് ഉദ്യോഗസ്‌ഥൻ നടപടി നേരിട്ടിരിക്കുന്നത്. വനംവകുപ്പ് വേടനെതിരെ അനാവശ്യ തിടുക്കം കാട്ടിയാണ് നടപടിയെടുത്തതെന്നു തുടക്കം മുതൽ അഭിപ്രായം ഉയർന്നിരുന്നു തുടർന്ന് വകുപ്പു മന്ത്രി തന്നെ
കേന്ദ്രമന്ത്രിമാരായിരുന്ന 19 പേരുടെ സുരക്ഷ ഒഴിവാക്കി കേന്ദ്രം; സ്‌മൃതി ഇറാനിയുടെ സുരക്ഷ 6 മാസത്തേക്ക് തുടരും
കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേന്ദ്രമന്ത്രിമാരായിരുന്ന 19 പേരുടെ സുരക്ഷ ഒഴിവാക്കി. ഡൽഹി പോലീസിന് ഇതുസംബന്ധിച്ച് നിർദേശം നൽകി. കാലാവധി കഴിഞ്ഞിട്ടും സുരക്ഷ തുടരുന്ന മുൻ കേന്ദ്ര മന്ത്രിമാരുടെയും എംപിമാരുടെയും പട്ടിക കഴിഞ്ഞ വർഷം ഡൽഹി പോലീസ് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നു. എന്നാൽ മുൻ മന്ത്രിയും ബിജെപി നേതാവുമായ സ്‌മൃതി ഇറാനിയുടെ സുരക്ഷ 6 മാസത്തേക്ക് കൂടി നീട്ടി. മുൻ കേന്ദ്ര മന്ത്രിമാരായ ബിരേന്ദർ സിംഗ്, ഭാനു പ്രതാപ് സിംഗ് വർമ,
ബന്ദിപ്പൂർ രാത്രികാല ഗതാഗത നിരോധനം കേന്ദ്രം ഉറപ്പാക്കും: മൈസൂരു എം.പി യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാർ
കർണാടക ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെയുള്ള രാത്രികാല ഗതാഗത നിരോധനം തുടരുമെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മൈസൂരു-കുടക് എം.പി യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാർ പറഞ്ഞു. കോൺഗ്രസ് ഹൈകമാൻഡിൻ്റെ സമ്മർദത്തിന് വഴങ്ങി, കർണാടക സർക്കാർ ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിനുള്ളിലെ രാത്രികാല ഗതാഗത നിരോധനം പിൻവലിക്കുകയാണെന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് എം.പി രാത്രിയാത്ര നിരോധനം ഉറപ്പാക്കാൻ കേന്ദ്രം നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയത്. വനം മന്ത്രി ഭൂപേന്ദ്ര യാദവുമായി
ജമ്മു-കശ്മീരിലെ പൂഞ്ചില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞു രണ്ടുപേർ മരിച്ചു, 25 പേര്‍ക്ക് പരിക്ക്
കശ്മീരിലെ പൂഞ്ചില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. 25 പേര്‍ക്ക് പരിക്കുപറ്റി. പൂഞ്ച് ജില്ലയിലെ ഘാനി മെന്ദര്‍ ഏരിയയിലാണ് അപകടം നടന്നത്. ചൊവ്വാഴ്ച രാവിലെ 9.20-ഓടെയാണ് ഘാനിയില്‍ നിന്നും മെന്ദറിലേക്ക് പോവുകയായിരുന്ന ബസ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കസ്ബ്ലാരി സ്വദേശി നൂര്‍ ഹുസൈന്‍ (60), ഘാനി സ്വദേശിയായ മൊഹദ് മജീദ് (45) എന്നിവരാണ് മരിച്ചത്. സിആര്‍പിഎഫ് ജവാന്മാരും പോലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം
പഹൽഗാം ഭീകരാക്രമണം; മോദിക്ക് 3 ദിവസം മുമ്പ് ഇൻ്റലിജൻസ് റിപ്പോർട്ട് കിട്ടി: മല്ലികാർജുൻ ഖാർഗെ
കാശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കാശ്മീരിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് 3 ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇൻ്റലിജൻസ് റിപ്പോർട്ട് കിട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് കാശ്മീർ സന്ദർശനം മോദി മാറ്റിവച്ചതെന്നും ഖാർഗെ ആരോപിച്ചു. ജാർഖണ്ഡിലെ ഭരണഘടനാ സംരക്ഷണ റാലിയിൽ സംസാരിക്കുകയായിരുന്നു ഖാർഗെ, രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ റിപ്പോർട്ട് അവഗണിച്ചത് എന്തുകൊണ്ടാണ്. കാശ്മീർ പോലീസിനെ അടക്കം ഇക്കാര്യം അറിയിക്കാതിരുന്നതിന് എന്താണ് കാരണമെന്നും ഖാർഗെ ചോദിച്ചു. പഹൽഗാമിൽ