രാജ്യത്ത് എട്ടാം സെന്‍സസ് വിജ്ഞാപനമിറങ്ങി
India
0 min read
9.1k

രാജ്യത്ത് എട്ടാം സെന്‍സസ് വിജ്ഞാപനമിറങ്ങി

ജൂൺ 16, 2025
0

ഇന്ത്യയിലെ എട്ടാം സെന്‍സസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറങ്ങി. 2021ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് കോവിഡ് കാരണമാണ് മാറ്റിവച്ചതെന്നാണു കേന്ദ്രത്തിന്‍റെ നിലപാട്. ജമ്മു കശ്മീര്‍, ലഡാക്ക്, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിക്കിടക്കുന്ന മേഖലകളിലും സെന്‍സസ് അടുത്തവര്‍ഷം ഒക്ടോബര്‍ 1 മുതല്‍ ആരംഭിക്കും. 2027 മാര്‍ച്ച് ഒന്നിനാണ് രാജ്യത്തെ മറ്റിടങ്ങളില്‍ സെന്‍സസ് നടപടികള്‍ ആരംഭിക്കുക. അതേസമയം സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി, ഏകദേശം 34 ലക്ഷം എന്യുമെറേറ്റര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും ഏകദേശം 1.3 ലക്ഷം സെന്‍സസ് പ്രവര്‍ത്തകരെയും

Continue Reading
ലോക ടെസ്റ്റ് ക്രിക്കറ്റ്ചാമ്പ്യൻഷിപ്പ് മത്സരക്രമം പുറത്ത്
Sports
1 min read
10.2k

ലോക ടെസ്റ്റ് ക്രിക്കറ്റ്ചാമ്പ്യൻഷിപ്പ് മത്സരക്രമം പുറത്ത്

ജൂൺ 16, 2025
0

2025-27 കാലത്തേക്കുള്ള മത്സരക്രമം ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പൂർത്തിയായതിനു പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പുറത്തുവിട്ടു. മൊത്തം 71 മത്സരങ്ങൾ നടക്കും. ശ്രീലങ്ക സ്വന്തം നാട്ടിൽ ജൂൺ 17-ന് ബംഗ്ലാദേശിനെതിരേ കളിക്കുന്നതോടെ സീസണിന് തുടക്കമാകും. ജൂൺ 20-ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയോടെ കളികൾക്കും തുടക്കമാകും. കൂടുതൽ മത്സരം കളിക്കുന്ന ടീം ഓസ്ട്രേലിയയാണ്, 22 ടെസ്റ്റുകളാണ് ടീമിനുള്ളത്. 21 ടെസ്റ്റുകളുണ്ട് ഇംഗ്ലണ്ടിന്.18 ടെസ്റ്റുകളിൽ ഇന്ത്യ ഇറങ്ങും. ഇതിൽ 9

Continue Reading
സ്വർണ്ണവില കുറഞ്ഞു; സർവകാല റെക്കോഡിൽ നിന്ന് താഴേക്ക്
Kerala
0 min read
9.2k

സ്വർണ്ണവില കുറഞ്ഞു; സർവകാല റെക്കോഡിൽ നിന്ന് താഴേക്ക്

ജൂൺ 16, 2025
0

സ്വർണ്ണവില കുറഞ്ഞു. സർവകാല റെക്കോർഡിലെത്തിയ സ്വർണ്ണവില ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ശനിയാഴ്‌ച പവന് 200 രൂപ വർധിച്ച് 74,560 രൂപയും ഗ്രാമിന് 25 രൂപ വർധിച്ച് 9320 രൂപയുമായിരുന്നു വില. 22 കാരറ്റ് സ്വർണ്ണവില രണ്ടുമാസത്തെ ഇടവേളക്ക് ശേഷം വെള്ളിയാഴ്ചയാണ് 74,000 രൂപ കടന്നത്. സ്വർണ്ണം ഗ്രാമിന് 195 രൂപ വർധിച്ച് 9,295 രൂപയും പവന് 1,560 രൂപ വർധിച്ച് 74,360 രൂപയുമാണ് ആയത്.

Continue Reading
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍ നമ്പർ പുറത്തുവിട്ടു
India
1 min read
12.6k

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍ നമ്പർ പുറത്തുവിട്ടു

ജൂൺ 16, 2025
0

ഇസ്രയേലിലും ഇറാനിലുമുള്ള കേരളീയര്‍ ഇരു രാജ്യങ്ങളിലെയും ഇന്ത്യന്‍ എംബസികള്‍ നല്‍കുന്ന നിര്‍ദേശം പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് സിഇഒ അജിത്ത് കോളശേരി അറിയിച്ചു. നിലവില്‍ കഴിയുന്ന സ്ഥലം സുരക്ഷിതമാണെങ്കില്‍ അവിടെത്തന്നെ തുടരണം. എംബസി അധികൃതരും നോര്‍ക്കയും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുകയാണ്. ഇറാൻ, ഇസ്രയേൽ അധികൃതരുമായി എംബസികൾ നിരന്തരസമ്പർക്കത്തിലാണെന്നും പ്രസ്‌താവനയിൽ അറിയിച്ചു. സഹായത്തിനും വിവരങ്ങൾ അറിയിക്കുന്നതിനുമായി ഇന്ത്യൻ എംബസി ഹെൽപ്പ്ലൈൻ നമ്പരുകളിലോ നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്ക്‌കിലോ ബന്ധപ്പെടണം. ഇസ്രയേലിലെ ടെൽഅവീവ് ഇന്ത്യൻ എംബസി

Continue Reading
അഹമ്മദാബാദ് വിമാനാപകടം; അപകടസ്ഥലത്ത് നിന്ന് കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ കണ്ടെത്തി
India
1 min read
9.5k

അഹമ്മദാബാദ് വിമാനാപകടം; അപകടസ്ഥലത്ത് നിന്ന് കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ കണ്ടെത്തി

ജൂൺ 16, 2025
0

അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനിടെ, അപകടസ്ഥലത്ത് നിന്ന് കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ (CVR) കണ്ടെടുത്തു. ജീവനക്കാരുടെയും യാത്രക്കാരുടെയും അടുത്ത ബന്ധുക്കളുമായി ബന്ധം സ്ഥാപിച്ചതായി എയർ ഇന്ത്യ സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത്. എഞ്ചിൻ ശബ്ദങ്ങൾ, പൈലറ്റുമാർ തമ്മിലുള്ള സംഭാഷണങ്ങൾ തുടങ്ങിയ കോക്ക്പിറ്റിലെ റേഡിയോ ട്രാൻസ്മിഷനുകളും മറ്റ് ശബ്ദങ്ങളും CVR രേഖപ്പെടുത്തും. എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിന്‍റെ വിവിധ സംവിധാനങ്ങളുടെയും ടേക്ക്-ഓഫ് പാരാമീറ്ററുകളുടെയും പരിശോധന മെച്ചപ്പെടുത്തിയ

Continue Reading
പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു
Kerala
0 min read
11.5k

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

ജൂൺ 16, 2025
0

പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. ആലപ്പുഴ ചാരുമൂട് താമരക്കുളം സ്വദേശി ശിവൻകുട്ടി കെ.പിള്ള (63) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് സംഭവം. സ്വന്തം സ്ഥലത്തേക്ക് മറ്റൊരു കൃഷിയിടത്തിലൂടെ പോകുമ്പോൾ ഇയാൾക്ക് പന്നിക്കെണിയിൽനിന്ന് ഷോക്കേൽക്കുകയായി രുന്നു. നാട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ വർഷം സംസ്ഥാനത്ത് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചവത് 4 പേരാണ്.

Continue Reading
ലഖ്നോവിൽ ഹജ്ജ് തീർഥാടകരുമായി തിരി​കെ വന്ന വിമാനത്തിന്‍റെ ടയറിൽ തീ; യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു
India
1 min read
11.3k

ലഖ്നോവിൽ ഹജ്ജ് തീർഥാടകരുമായി തിരി​കെ വന്ന വിമാനത്തിന്‍റെ ടയറിൽ തീ; യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

ജൂൺ 16, 2025
0

ലഖ്നോ വിമാനത്താവളത്തിൽ ഹജ്ജ് നിർവഹിച്ച ഇന്ത്യൻ തീർഥാടകരുമായി തിരികെ വന്ന സൗദിയ എയർലൈൻസ് വിമാനത്തിൽ ഇറങ്ങുമ്പോ തീ ഉയർന്നത് പരിഭ്രാന്തി പരത്തി. ഉടൻ തന്നെ വിമാനം നിർത്തി യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. 250 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിന്‍റെ ഇടതുചക്രത്തിലാണ് തീ പിടിച്ചത്. ജിദ്ദയിൽ നിന്നുള്ള സൗദിയ എയർലൈൻസ് വിമാനം ശനിയാഴ്ച രാവിലെ ലഖ്നോവിലെ ചൗധരി ചരൺ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്‌തതിന് തൊട്ടുപിന്നാലെയാണ് തീപ്പൊരി ഉയർന്നത്

Continue Reading
ഇറാനിലുള്ള ഇന്ത്യൻ വിദ്യാർഥികളെ രാജ്യത്തിനുള്ളിലെ തന്നെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം
World
1 min read
10.4k

ഇറാനിലുള്ള ഇന്ത്യൻ വിദ്യാർഥികളെ രാജ്യത്തിനുള്ളിലെ തന്നെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

ജൂൺ 16, 2025
0

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ വിദ്യാർഥികളെ രാജ്യത്തിനുള്ളിലെ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. ‘എംബസിയുടെ സൗകര്യത്തോടെ വിദ്യാർഥികളെ ഇറാനിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കുകയും ടെഹ്റാനിലെ ഇന്ത്യൻ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. മറ്റ് സാധ്യമായ മാർഗങ്ങൾ പരിഗണനയിലാണ്’, തിങ്കളാഴ്ച പുലർച്ചെ പുറത്തിറക്കിയ പ്രസ്‌താവനയിൽ മന്ത്രാലയം വ്യക്തമാക്കി ഇറാനിൽ 1,500

Continue Reading
പൊ​തു​വി​ദ്യാ​ല​യ പു​രോ​ഗ​തി​ക്ക് പ്രാ​ധാ​ന്യം ന​ൽ​ക​ണം -​മ​ന്ത്രി കെ.​ജെ. ജോ​ര്‍ജ്
Karnataka
0 min read
9.6k

പൊ​തു​വി​ദ്യാ​ല​യ പു​രോ​ഗ​തി​ക്ക് പ്രാ​ധാ​ന്യം ന​ൽ​ക​ണം -​മ​ന്ത്രി കെ.​ജെ. ജോ​ര്‍ജ്

ജൂൺ 16, 2025
0

ബാംഗ്ലൂരിലെ സർവജ്ഞനഗർ നിയമസഭ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ഊർജ മന്ത്രി കെ.ജെ. ജോർജ് പ്രദേശത്തെ സർക്കാർ സ്കൂ‌ളുകളുടെ വികസനത്തിനും പുരോഗതിക്കും അടിയന്തര നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സുബ്ബന്നപാളയ വാർഡിലെ ആർ.എസ് പാളയ ഗവ. ഹയർ പ്രൈമറി സ്കൂ‌ളിൽ എംബസി ഗോൾഫ് ലിങ്ക്സ് കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഒരേസമയം 200 മുതൽ 250 വരെ കുട്ടികൾക്ക് ഇരിക്കാൻ കഴിയുന്ന ഡൈനിങ് ഹാളും, 2

Continue Reading
ചാലക്കുടി പെയിൻ്റ് കടയിലെ തീ നിയന്ത്രണവിധേയമാക്കി
Kerala
0 min read
9.6k

ചാലക്കുടി പെയിൻ്റ് കടയിലെ തീ നിയന്ത്രണവിധേയമാക്കി

ജൂൺ 16, 2025
0

ചാലക്കുടിയിലെ പെയിൻ്റ് ഹാർഡ്‌വെയർ കടയിലെ തീ 6 ഫയർഫോഴ്‌സ് യൂണിറ്റും നാട്ടുകാരും പോലീസും ചേർന്നുള്ള തീവ്രശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. പെയിന്റ് ഉത്പന്നങ്ങൾ സൂക്ഷിച്ച കടയായതിനാൽ തീ അതിവേഗം പടരാനും കാരണമായി. ഇന്ന് രാവിലെ എട്ടരയോടെയാണ് തീപിടിത്തം ഉണ്ടായത്. കടയുടെ തൊട്ടടുത്ത് ഗ്യാസ് ഗോഡൗൺ ഉള്ളത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഗ്യാസ് ഗോഡൗണിൽ ഉണ്ടായിരുന്ന സിലിണ്ടറുകൾ നാട്ടുകാർ അടക്കം ചേർന്ന് അതിവേഗം അവിടെനിന്ന് മാറ്റിയിരുന്നു.

Continue Reading