ഒഴിപ്പിക്കൽ നടപടികൾ ശക്തമാക്കി ഇന്ത്യ; ഇറാനിൽ നിന്ന് 110 വിദ്യാർത്ഥികളുമായി ആദ്യ വിമാനം നാളെ ഡൽഹിയിലെത്തും
ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ച് ഇന്ത്യ. അർമേനിയയിൽ 110 ഇന്ത്യൻ വിദ്യാർത്ഥികൾ സുരക്ഷിതരായി എത്തിയെന്നാണ് വിവരം. ഇന്ത്യൻ പൗരന്മാരുടെ ആദ്യ ബാച്ചിനെയും വഹിച്ചുള്ള വിമാനം നാളെ ഡൽഹിയിലെത്തും. ഇന്ത്യ ഇറാനോട് ഇറാനിൽ കുടുങ്ങിയ പതിനായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ യാത്ര ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചിട്ടിരിക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് കര അതിർത്തികൾ ഉപയോഗിച്ച് തുർക്ക്മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, അസർബൈജാൻ എന്നിവിടങ്ങളിലേക്ക് കടക്കാമെന്ന് ഇറാൻ
സാങ്കേതിക തകരാര്‍; അഹമ്മദാബാദ്-ലണ്ടൻ എയർ ഇന്ത്യ വിമാനം മുടങ്ങി
അഹമ്മദാബാദ് അപകടത്തിനുശേഷം ആദ്യമായി അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍. തുടര്‍ന്ന് വിമാനം ടേക്ക് ഓഫ് ചെയ്തില്ല. എഐ 159 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.10-നാണ് പറന്നുയരേണ്ടിയിരുന്നത്. ടിക്കറ്റ് തുക യാത്രക്കാര്‍ക്ക് റീഫണ്ട് ചെയ്തു നല്‍കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. രാജ്യത്തെ നടുക്കിയ വിമാനദുരന്തമുണ്ടായത് ജൂണ്‍ 12-ാം തീയതിയായിരുന്നു. എഐ 171 വിമാനമാണ് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമേ
എല്ലാവരും ഉടന്‍ ടെഹ്റാൻ വിടണമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
ഇറാന് – ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ എല്ലാവരും ടെഹ്റാനില്‍ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് പുതിയ നിര്‍ദേശം നല്‍കിയത്. എത്രയും പെട്ടെന്ന് എല്ലാവരും ടെഹ്റാനില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്നാണ് ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചത്. ആണവായുധം ഇറാന് കൈവശം വെയ്ക്കാന്‍ കഴിയില്ലെന്നും താന്‍ ഇത് വീണ്ടും വീണ്ടും പറയുകയാണെന്നും അദ്ദേഹം സാമൂഹികമാധ്യമത്തില്‍ കുറിച്ചു. ജനങ്ങളോട് വടക്കുകിഴക്കന്‍ ടെഹ്റാനില്‍ നിന്ന്
കർണാടകത്തിൽ ‘തഗ് ലൈഫ്’ റിലീസ് ചെയ്യണമെന്ന് സുപ്രീംകോടതി
കമൽഹാസൻ ചിത്രം തഗ് ലൈഫ് കർണാടകത്തിൽ റിലീസ് ചെയ്യണമെന്ന് സുപ്രീംകോടതി. സംസ്ഥാനത്ത് തഗ് ലൈഫിൻ്റെ റിലീസ് നിരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ചൊവ്വാഴ്ച കർണാടക ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ച സുപ്രീം കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു. ‘തമിഴിൽ നിന്നാണ് കന്നഡ ഭാഷ ജന്മം കൊണ്ടതെന്ന’ പരാമർശത്തിൻ്റെ പേരിൽ ചിത്രത്തിന്റെ റിലീസ് തടയുമെന്ന് ഭീഷണിപ്പെടുത്തിയ ഗ്രൂപ്പുകളെ സുപ്രീം കോടതി വിമർശിച്ചു. തലയ്ക്ക് നേരെ തോക്ക് ചൂണ്ടി സിനിമ കാണുന്നതിൽ നിന്ന് ആളുകളെ തടയാൻ
ഭാരതാംബ ചിത്ര വിവാദം; ഗവർണർക്കെതിരേ എസ്എഫ്ഐയുടെ പ്രതിഷേധം
ഗവർണർക്കെതിരേ ഭാരതാംബ ചിത്ര വിവാദത്തിന്റെ പേരിൽ എസ്എഫ്ഐയുടെ പ്രതിഷേധം. ഇന്നു രാവിലെ കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്തിനുസമീപം എസ്എഫ്ഐ പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ ഗവർണർക്കുനേരേ ബാനറുകളും മഹാത്മാഗാന്ധിയുടെയും ഡോ. അംബേദ്കറുടെയും ചിത്രങ്ങളുമായി മുദ്രാവാക്യം വിളികളോടെ പ്രതിഷേധക്കാർ എത്തി. പോലീസ് ഇവരെ തടഞ്ഞുമാറ്റി ഗവർണർക്ക് വഴിയൊരുക്കുകയായിരുന്നു. കഴിഞ്ഞദിവസം രാജ്ഭവനു മുന്നിലും എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവരെ പോലീസ് തടഞ്ഞിരുന്നു. അതേസമയം ഇന്നു വൈകുന്നേരം രാജ്ഭവനിൽ നടക്കുന്ന പ്രഭാഷണ
കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള 2 വിമാന സർവീസുകൾ റദ്ദാക്കി
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ചില വിമാനങ്ങൾ വ്യോമപാതകൾ അടച്ചതുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ കാരണം റദ്ദാക്കിയതായി എയർപോർട്ട് അധികൃതർ അറിയിച്ചു. ഇന്ന് കണ്ണൂരിൽ നിന്ന് ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള 2 സർവീസുകളാണ് റദ്ദാക്കിയത്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് യാത്ര ചെയ്യുന്നവർ മുമ്പ് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി അന്വേഷിക്കണമെന്ന് വിമാനത്താവള അധികൃതർ സോഷ്യൽ മീഡിയയിലൂടെ നൽകിയ അറിയിപ്പിൽ പറയുന്നു.
യുഎഇയിലെ ഖോര്ഫക്കാന് സമീപം 3 എണ്ണക്കപ്പലുകള്‍ക്ക് തീപിടിച്ചു
ഖോര്ഫക്കാന് സമീപത്ത് മൂന്നു എണ്ണക്കപ്പലുകള്‍ക്ക് തീപിടിച്ചതായി റിപോര്‍ട്ട്. യുഎഇയിലെ ഖോര്ഫക്കാന് തുറമുഖത്ത് നിന്ന് 22 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നടന്ന സംഭവത്തെ കുറിച്ച് അറിയാമെന്ന് യുകെ മാരിടൈം സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു. പക്ഷേ, അത് സുരക്ഷാ പ്രശ്നമാണോ എന്ന കാര്യത്തില്‍ അവര്‍ കൃത്യമായ വിശദീകരണം നല്‍കിയില്ല. ഹോര്‍മുസ് കടലിടുക്കിന് സമീപമുണ്ടായ ഈ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്. ഇസ്രായേല്‍ ആക്രമിച്ച പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നത് പരിഗണനയില്‍
എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ
കൊൽക്കത്ത വഴി സാൻഫ്രാൻസിസ്കോയിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിനാണ് സാങ്കേതിക തകരാർ ഉണ്ടായത്. കൊൽക്കത്ത നേതാജി സുബാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ യാത്രക്കാരെ മുഴുവൻ പുറത്തിറക്കി വിമാനം പരിശോധിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വിമാനത്തിന്റെ ഇടതു വശത്തെ എഞ്ചിനിൽ സാങ്കേതിക തകരാറുകളുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.വിമാനത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വിമാനത്തിന്റെ ക്യാപ്റ്റൻ യാത്രക്കാരെ അറിയിക്കുകയും ചെയ്തു. കൊൽക്കത്തയിലെത്തിയ വിമാനത്തിന്റെ മുംബൈയിലേക്കുള്ള തുടർയാത്ര പ്രശ്നങ്ങളെ തുടർന്ന്
ഒടുവിൽ നേപ്പാളിനെ വീഴ്ത്തി, ചരിത്രജയവുമായി നെതര്‍ലന്‍ഡ്സ്
ടി20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ത്രില്ലിങ്ങായ മത്സരങ്ങളിലൊന്നിനാണ് കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. നേപ്പാളും നെതർലൻഡ്സും തമ്മിൽ നടന്ന മത്സരമാണ് ആവേശക്കൊടുമുടി കയറിയത്. മത്സരത്തിൽ നെതർഡലൻഡ്സാണ് ജയം സ്വന്തമാക്കിയത്. ഇതാദ്യമായാണ് പ്രൊഫഷണൽ ടി20 ക്രിക്കറ്റിൽ ഒരു മത്സരം മൂന്നു സൂപ്പർ ഓവറുകലിലേക്ക് നീളുന്നത്. നെതർലൻഡ്സിനെ, ടോസ് നേടിയ നേപ്പാൾ ബാറ്റിങ്ങിനയക്കുകയായിരുന്നു. തേജ നിദമനുരു, വിക്രംജിത് സിങ് എന്നിവരുടെ ഇന്നിങ്സുകളുടെ ബലത്തിൽ നെതർലൻഡ്സ് നിശ്ചിത 20 ഓവറിൽ
ചക്രവാതച്ചുഴി ന്യൂനമർദ്ദമാകും; ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതിതീവ്ര മഴ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നെങ്കിലും മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. 8 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് നൽകിയിരിക്കുന്നത്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്നും അതിശക്തമായ മഴയ്ക്ക് തന്നെയാണ് സാധ്യത. തെക്കൻ ഗുജറാത്തിനു മുകളിൽ