ഇലോൺ മസ്‌കിന്‍റെ ‘അമേരിക്ക പാർട്ടി’യെ പരിഹസിച്ച് ട്രംപ്
ഇലോൺ മസ്കിൻ്റെ വാഷിംഗ്‌ടൺ ഡിസി രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കത്തെ പരിഹസിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇലോൺ മസ്കിന്‍റെ നീക്കം അസംബന്ധവും അപഹാസ്യവുമെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്തിൽ കുറിച്ചു. മസ്കിന്‍റെ പാർട്ടി ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്ന പ്രവചനവും ട്രംപിന്‍റെ കുറിപ്പിലുണ്ട്. മൂന്നാം കക്ഷി ഒരിക്കലും അമേരിക്കയിൽ വിജയിക്കില്ലെന്നും ട്രംപ് പോസ്റ്റിൽ പറയുന്നു. തന്‍റെ ബിസിനസിൽ മസ്‌ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റും പറഞ്ഞു. പ്രമുഖരായ മൂന്ന്
ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ചരിത്രജയം; ഇത് ക്യാപ്റ്റന്‍ ഗില്‍ പൊരുതി നേടിയ വിജയം
ബിർമിംഗ്ഹാമിലെ എജ്ബാസ്റ്റൺ മൈതാനത്ത് ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ടെസ്റ്റ് ജയം. അതും 336 റൺസിന്. ഇന്ത്യ ഉയർത്തിയ 608 റൺസ് എന്ന അപ്രാപ്യമായ ലക്ഷ്യത്തിനായി രണ്ടാം ഇന്നിംഗ്‌സിൽ ക്രീസിലെത്തിയ ഇംഗ്ലണ്ട് 68.1 ഓവറിൽ 271നു പുറത്ത്. 8 ടെസ്റ്റ് ഇതിനു മുമ്പ് ഈ മൈതാനത്തു കളിച്ചെങ്കിലും ഒരു ജയം ഇന്ത്യക്ക് അവകാശപ്പെടാൻ ഇല്ലായിരുന്നു. സ്കോർ: ഇന്ത്യ 587, 427/6 ഡിക്ലയേർഡ്. ഇംഗ്ലണ്ട് 407, 271, രണ്ടാം ഇന്നിംഗ്‌സിൽ
മെജസ്റ്റിക് ബസ് സ്റ്റാൻഡ് നവീകരണം; കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ടെൻഡർ ക്ഷണിച്ചു
പൊതു-സ്വകാര്യ പങ്കാളിത്ത മോഡലിൽ മെജസ്റ്റിക് ബസ് സ്റ്റാൻഡ് വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രാരംഭ പ്രവർത്തനങ്ങൾക്ക് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ടെൻഡർ ക്ഷണിച്ചു. ബസ്സ്റ്റാൻഡിലെ ഗതാഗതം, പദ്ധതി മേഖല, വാണിജ്യപരമായ സാധ്യത, സാമൂഹിക ആഘാത വിലയിരുത്തൽ, പരിസ്ഥിതി എന്നിവയുൾപ്പെടെ സാധ്യതാ റിപ്പോർട്ട് തയാറാക്കുന്നതിനായി സാങ്കേതിക ഉപദേഷ്ടാക്കളെ നിയമിക്കുന്നതിനാണ് കെ.എസ്.ആർ.ടി.സി ടെൻഡറുകൾ ക്ഷണിച്ചത്. കർണാടക സർക്കാർ ലക്ഷ്യമിടുന്നത് മെജസ്റ്റിക് ബസ് സ്റ്റാൻഡ് നവീകരിക്കുക വഴി ഹൈടെക് ഇൻ്റർമോഡൽ ട്രാൻസ്പോർട്ട് ഹബ്ബാക്കി മാറ്റാനാണ്. മുപ്പത്
അയൽക്കൂട്ടത്തിന്‍റെ പേരിൽ ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന കറൻസിയിൽ വ്യാജനോട്ടുകൾ
അയൽക്കൂട്ടത്തിന്‍റെ പേരിൽ ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന കറൻസിയിൽ വ്യാജനോട്ടുകൾ. കോഴിക്കോട് നഗരത്തിലെ പ്രമുഖ സഹകരണ ബാങ്കിൻ്റെ കുറ്റിയിൽ താഴം ശാഖയിലെത്തിച്ച കറൻസിയിലാണ് 500 രൂപയുടെ 31 വ്യാജനോട്ടുകൾ കണ്ടെത്തിയത്. സംഭവം ജൂൺ 20-ന് ആണ്. സേവിങ്സ് ബാങ്ക് നിക്ഷേപമുള്ള അക്കൗണ്ടിലേക്ക് സ്ഥലത്തെ അയൽക്കൂട്ടത്തിന്‍റെ പേരിൽ പണമെത്തിച്ചപ്പോഴാണ് ഇത്രയും തുക വ്യാജമാണെന്ന് കണ്ടെത്തിയത്. ജൂലായ് 2 ന് വ്യാജനോട്ടുകൾ പോലീസ് കസ്റ്റഡിയിലെടുക്കുകയും സഹകരണ ബാങ്കിന്‍റെ ജനറൽ മാനേജരുടെ പരാതിയിൽ കസബ പോലീസ്
ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തി കോടികളുമായി മലയാളി ദമ്പതിമാർ മുങ്ങി
മലയാളി ദമ്പതിമാര്‍ ബംഗളൂരുവില്‍ ചിട്ടിക്കമ്പനിനടത്തി മുങ്ങിയെന്ന് പരാതി. ബംഗളൂരിലെ രാമമൂര്‍ത്തി നഗറില്‍ എ ആന്‍ഡ് എ ചിറ്റ് ഫണ്ട് ആന്‍ഡ് ഫൈനാന്‍സ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ വി ടോമി, ഭാര്യ ഷൈനി ടോമി എന്നിവര്‍ക്കെതിരെയാണ് പേരിലാണ് പരാതി. രാമമൂര്‍ത്തി നഗര്‍ പോലിസ് ഇവരുടെ പേരില്‍ കേസെടുത്തു. ഇവരെ ബുധനാഴ്ച മുതല്‍ കാണാതായെന്നാണ് പരാതി. വാഹനവും വീടും വിറ്റശേഷം മുങ്ങിയതാണെന്നു പറയുന്നു. ഫോണ്‍ സ്വിച്ച് ഓഫാണ്. ഏതാനും ജീവനക്കാർ
സുന്നത്ത് കർമ്മത്തിനായി അനസ്തേഷ്യ; രണ്ട് മാസം പ്രായമുള്ള കുട്ടി മരിച്ചു; പോസ്റ്റുമോർട്ടം ഇന്ന്
കോഴിക്കോട് കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ വെച്ച് സുന്നത്ത് കർമ്മത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്‍റെ പോസ്റ്റുമോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. ഇന്നലെയാണ് ചേളന്നൂർ സ്വദേശികളായ ദമ്പതിമാരുടെ രണ്ടു മാസം മാത്രം പ്രായമായ മകൻ മരിച്ചത്. സ്വകാര്യ ക്ലിനിക്കിനെതിരെ സംഭവത്തിൽ ബന്ധുക്കൾ നൽകിയ പരാതിയിൽ കാക്കൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. രാവിലെ 10 മണിയോടെയാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടം നടപടികൾ തുടങ്ങുക.
കർണാടകയിലെ ബൈക്ക് ടാക്‌സി നിരോധനം; കേസിൽ വാദം കേൾക്കുന്നത് അടുത്ത വ്യാഴാഴ്‌ചത്തേക്ക് നീട്ടി
ബൈക്ക് ടാക്‌സി നിരോധനവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നത് കർണാടക ഹൈകോടതി അടുത്ത വ്യാഴാഴ്‌ചത്തേക്ക് നീട്ടി. ബൈക്ക് ടാക്സി നിരോധനത്തിനെതിരെ ഓൺലൈൻ ടാക്സി സർവീസ് ദാതാക്കളായ ഒല, ഊബർ, റാപിഡോ എന്നിവ നൽകിയ ഹരജിയിൽ ഹൈകോടതി ചീഫ് ജസ്റ്റിസ് ഡോ. കാമേശ്വര റാവുവിൻ്റെ നേത്യത്വത്തിലുള്ള രണ്ടംഗ ഡിവിഷൻ ബെഞ്ചാണ് വാദം കേൾക്കുന്നത്. കർണാടക സർക്കാർ ജൂൺ 16 മുതൽ കർണാടക ഹൈകോടതിയുടെ സിംഗ്ൾ ബെഞ്ചിൻ്റെ നിർദേശ പ്രകാരം ഓൺലൈൻ ബൈക്ക്
വാഷിംഗ് മിഷീന്‍റെ ഉള്ളിൽ കുടുങ്ങിയ 4 വയസുകാരനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി
വാഷിംഗ് മിഷീന്‍റെ ഉള്ളിൽ കുടുങ്ങിയ 4 വയസുകാരനെ അതിസാഹസികമായി ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. കോഴിക്കോട് ഒളവണ്ണയിലാണ് സംഭവം. കളിക്കുന്നതിനിടയിൽ വാഷിംഗ് മിഷീന്‍റെ ഉള്ളിൽ കയറിയ കുട്ടി കുടുങ്ങിപ്പോകുകയായിരുന്നു. പിന്നീട് വിവരമറിയിച്ചതിനെ തുടർന്ന് മീഞ്ചന്തയിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് കുട്ടിയെ രക്ഷിച്ചത്. ഒളവണ്ണ ഇരിങ്ങല്ലൂർ ഞണ്ടാടിത്താഴത്താണ് സംഭവമുണ്ടായത്. 4 വയസ്സുള്ള കുട്ടി മെഷീനിൽ കുടുങ്ങി എന്ന വിവരം അറിഞ്ഞാണ് മീഞ്ചന്ത ഫയർ യൂണിറ്റ് കുതിച്ചെത്തിയത്. വീട്ടിലെത്തുന്നതുവരെ കയ്യോ കാലോ കുടുങ്ങിയെന്നാണ്
കേരളസർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റ് അനിൽകുമാർ
സസ്‌പെൻഷൻ റദ്ധാക്കിയതിനു പിന്നാലെ കേരള സർവകലാശാലാ രജിസ്ട്രാറായി തിരികെ ചുമതല ഏറ്റെടുത്ത് പ്രൊഫ. കെ.എസ്. അനിൽ കുമാർ. വൈകിട്ട് നാലരയോടെയാണ് സിൻഡിക്കേറ്റിന്‍റെ അടിയന്തര നിർദേശപ്രകാരം അനിൽ കുമാർ രജിസ്ട്രാർ ചുമതലയേറ്റെടുത്തത്. സിൻഡിക്കേറ്റ് അടിയന്തര യോഗം ചേർന്നത് ഞായറാഴ്ച ഉച്ചയോടെയായിരുന്നു. രജിസ്ട്രാർ സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു നടപടി. കെ.എസ്. അനിൽകുമാറിനെ രജിസ്ട്രാർ സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ
മുംബൈയിൽ 19 കാരന്‍ 16 കാരനെ ശീതളപാനീയത്തില്‍ വിഷംകലര്‍ത്തി നൽകി കൊലപ്പെടുത്തി
മുംബൈയിൽ 16-കാരനെ ശീതളപാനീയത്തിൽ വിഷം കലർത്തി നൽകി 19 കാരന്‍ കൊലപ്പെടുത്തി. ജൂൺ 29-ന് ആണ് സംഭവം നടന്നത്. 16-കാരനുമായുണ്ടായ അമിതമായ സൗഹൃദം വീട്ടുകാർ വിലക്കിയതിനേത്തുടർന്നുള്ള ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട പതിനാറുകാരന്‍റെ അച്ഛൻ നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തു വന്നത്. പതിനാറുകാരൻ മാസങ്ങൾക്കു മുമ്പ് പ്രതിയോടൊപ്പം നാഗ്‌പുരിലേക്ക് യാത്ര നടത്തിയിരുന്നു. കുടുംബം വീട്ടുകാരറിയാതെ നടത്തിയ യാത്രയിൽ എതിർപ്പ് പ്രകടിപ്പിക്കുകയും പ്രതിയുമായുള്ള ബന്ധം