ഓൺലൈൻ മദ്യവില്‌പന; എടുത്തുചാടി ഒരു തീരുമാനമെടുക്കില്ല: മന്ത്രി എം.ബി. രാജേഷ്
ഓൺലൈൻ മദ്യവില്‌പനയുടെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. സർക്കാരിൻ്റെ ഭാഗത്തു നിന്നും എടുത്തുചാടി ഒരു തീരുമാനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് ഓൺലൈൻ മദ്യവിൽപ്പനയ്ക്കായി അനുമതി തേടികൊണ്ട് ബെവ്കോ എംഡി നൽകിയ ശിപാർശയുമായി ബന്ധപ്പെട്ട ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.ഓൺലൈൻ മദ്യവിൽപനയുടെ കാര്യത്തിൽ പ്രൊപ്പോസൽ നേരത്തെയും എത്തിയിട്ടുണ്ട്. തത്‌കാലം അത് പരിഗണിക്കേണ്ടതില്ല എന്നതായിരുന്നു തീരുമാനം. ചർച്ച ചെയ്താണ് ഒരു നയം ആവിഷ്‌കരിക്കുന്നത്. മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തിനകത്ത് നിന്നാണ് സർക്കാർ തീരുമാനമെടുക്കുന്നതെന്നും
സുരേഷ് ഗോപിയെ കാണാനില്ല; പൊലീസിൽ പരാതി നൽകി കെ.എസ്.യു തൃശൂർ അധ്യക്ഷൻ
കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി. കെ.എസ്.യു ജില്ല അധ്യക്ഷൻ ഗോകുൽ ഗുരുവായൂരാണ് ഇതുസംബന്ധിച്ച് തൃശൂർ ടൗൺ ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും കഴിഞ്ഞദിവസം സുരേഷ് ഗോപിയെ ട്രോളിയിരുന്നു. ‘തൃശൂരിൽ ആർക്കോ വേണ്ടി കാണ്മാനില്ല പരസ്യം വന്നെന്ന് കേട്ടു’ എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്കിലൂടെയുള്ള പരിഹാസം. സുരേഷ് ഗോപിയെ ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്തയും സമാനരീതിയിൽ പരിഹസിച്ചിരുന്നു. ഛത്തീസ്‌ഗഢിൽ
കേരളത്തിൽ മദ്യവിൽപ്പന ഓണ്‍ലൈനിലേക്ക്; പുതിയ നീക്കവുമായി ബെവ്കോ
കേരളത്തിൽ മദ്യവിൽപ്പന ഓണ്‍ലൈനിലേക്ക്. വരുമാന വർദ്ധനവ് ലക്ഷ്യമിട്ടാണ് ബെവ്കോയുടെ പുതിയ നീക്കം. ഓൺലൈൻ മദ്യ വിൽപ്പനയ്ക്കുള്ള വിശദമായ ശുപാര്‍ശ ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി സര്‍ക്കാരിന് സമര്‍പ്പിച്ചു. 2000 കോടി രൂപയുടെ വരുമാന വർദ്ധനവാണ് ബെവ്കോ പ്രതീക്ഷിക്കുന്നത്. ബെവ്‍കോ ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്കായി മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കി. നിബന്ധനകൾക്ക് വിധേയമായിട്ടാകും ഓൺലൈൻ മദ്യ വിൽപന. സ്വിഗ്ഗിയടക്കമുള്ള ഓണ്‍ലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകള്‍ താത്പര്യം അറിയിച്ച് മുന്നോട്ടു വന്നിട്ടുണ്ടെന്ന് ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി വ്യക്തമാക്കി. ഓൺലൈൻ
അതുല്യയുടെ മരണം: തിരുവനന്തപുരത്ത് അറസ്റ്റിലായ സതീഷിന് ഇടക്കാല ജാമ്യം
മലയാളി യുവതി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് അറസ്റ്റിലായ ഭർത്താവ് ശാസ്താംകോട്ട മനക്കര സ്വദേശി സതീഷിന് കൊല്ലം സെഷൻസ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഞായറാഴ്‌ച പുലർച്ചെ ഷാർജയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇയാളെ എമിഗ്രേഷൻ വിഭാഗം അറസ്റ്റു ചെയ്തത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് കൊല്ലത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കൊല്ലം തേവലക്കര സ്വദേശിനിയായ അതുല്യയെ ജുലായ് 19 നാണ് ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ
മെട്രോ യെല്ലോ ലൈന്‍ ഉദ്ഘാടനത്തിന് മോദി ഞായറാഴ്‌ച ബെംഗളൂരുവില്‍
ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ബെംഗളൂരുവിലെത്തും. നഗരത്തിലെ മൂന്നാം മെട്രോ പാതയുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. ആദ്യമായി ഐടി സ്ഥാപനങ്ങളുടെ കേന്ദ്രമായ ഇലക്ട്രോണിക്‌സ് സിറ്റിയിലേക്ക് മെട്രോ ട്രെയിൻ എത്തുന്ന ആർവി റോഡ് ബൊമ്മസാന്ദ്ര പാതയിലൂടെയുള്ള സർവീസിനാണ് ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം പ്രധാനമന്ത്രി ഫ്ലാഗ്‌ഓഫ് ചെയ്യുന്നത 19.15 കിലോമീറ്റർ ദൈർഘ്യമുള്ള യെല്ലോ ലൈൻ എന്നു പേരിട്ട പുതിയ പാതയാണിത്. നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത് 5,056 കോടി രൂപ ചെലവിലാണ്. ഈ പാതയിൽ 16 സ്റ്റേഷനുകൾ നിർമ്മിച്ചിട്ടുണ്ട്.
ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നത് കണ്ടു; ധർമ്മസ്ഥലയിൽ സ്ത്രീയുടെ വെളിപ്പെടുത്തൽ
ധർമ്മസ്ഥലയിൽ ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്ന വെളിപ്പെടുത്തലുമായി ഒരു സ്ത്രീ പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നല്‍കി. വെള്ളിയാഴ്ച പരിശോധന നടത്തിയ ബോളിയാര്‍ വനമേഖലക്കടുത്ത് മൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്നാണ് സ്ത്രീ പറഞ്ഞത്. ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിട്ടശേഷം ഈ സ്ത്രീയുടെ വീട്ടിലെത്തി വെള്ളം കുടിച്ചെന്നും കുഴിയെടുക്കാനായി ഉപയോഗിച്ച തൂമ്പ കഴുകിയെന്നും മൊഴി നല്‍കിയതായാണ് നല്‍കിയതായാണ് വിവരം. ധര്‍മ്മസ്ഥല ക്ഷേത്രകവാടത്തിന് സമീപം ശനിയാഴ്ച മണ്ണുനീക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. പരിശോധന ഞായറാഴ്ച ഉണ്ടാകില്ല.
ഒരു വർഷം മുഴുവനും മുറിയിൽ പൂട്ടിയിട്ട് ഭ്രാന്തിനുള്ള മരുന്നും തന്നു; ആമിർ ഖാനും കുടുംബത്തിനുമെതിരെ സഹോദരൻ്റെ ആരോപണം
നടൻ ആമിർ ഖാനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സഹോദരൻ ഫൈസൽ ഖാൻ. തന്നെ ഒരു വർഷം മുഴവൻ ആമിറിന്‍റെ വീട്ടിലെ ഒരു മുറിയിൽ പൂട്ടിയിട്ടിരുന്നതായും ഭ്രാന്തിനുള്ള മരുന്നുകൾ നിർബന്ധിച്ച് കഴിപ്പിച്ചിരുന്നതായും താരം വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍റെ തുറന്നുപറച്ചിൽ. ആമിർ ഖാന്‍റെ ഇളയ സഹോദരനും നടനുമാണ് ഫൈസൽ ഖാൻ. പാരാനോയിഡ് സ്കീസോഫ്രീനിയ തനിക്ക് ബാധിച്ചതായി ആരോപിച്ചാണ് കുടുംബം തടഞ്ഞു വച്ചതെന്ന് ഫൈസൽ പറയുന്നു. ‘അവർ
അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍
കൊല്ലം സ്വദേശിനി അതുല്യയെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സതീഷിനെ പോലിസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്ന് രാവിലെ വന്നിറങ്ങിയപ്പോള്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് വലിയതുറ പോലിസിന് കൈമാറി.
ധര്‍മ്മസ്ഥലയിലെ കൊലപാതകങ്ങള്‍: ബാഹുബലി കുന്നില്‍ പുതിയ മണ്ണിട്ടെന്ന് അഭിഭാഷകന്‍
ധര്‍മ്മസ്ഥലയില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരെ ബലാല്‍സംഗം ചെയ്ത് കൊന്ന് കുഴിച്ചിട്ടെന്ന് കരുതുന്ന പ്രദേശത്ത് പുതിയ മണ്ണിട്ടെന്ന് അഭിഭാഷകന്‍. ഇത്തരം പ്രവൃത്തികള്‍ തെളിവുകള്‍ കണ്ടെത്താതിരിക്കാനാണ് ചെയ്യുന്നതെന്ന് 2003 ല്‍ കാണാതായ അനന്യ ഭട്ടിന്‍റെ മാതാവ് സുജാത ഭട്ടിന്‍റെ അഭിഭാഷകനായ എന്‍ മഞ്ജുനാഥ് ആരോപിച്ചു. ബാഹുബലി കുന്നിലാണ് പുതിയ മണ്ണിട്ടിരിക്കുന്നത്. അഭിഭാഷകന്‍ അതിന്‍റെ ചിത്രങ്ങളും പങ്കുവച്ചു. ഇത്തരത്തില്‍ മണ്ണും മാലിന്യങ്ങളും സംരക്ഷിത പ്രദേശത്ത് നിക്ഷേപിക്കുന്നത് ഗൂഡാലോചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോഴിക്കോട്ടെ സഹോദരിമാരുടെ മരണം; കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
രണ്ട് സഹോദരിമാരെ കോഴിക്കോട് വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. സഹോദരിമാരുടെ മരണം കൊലപാതകമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. മൂഴിക്കൽ മൂലക്കണ്ടി ശ്രീജയ (71), പുഷ്പ (66) എന്നിവരെയാണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുപേരെയും കഴുത്ത് ഞെരിച്ച് കൊന്നുവെന്നാണ് വിവരം. കോഴിക്കോട് ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്ലോറിക്കൽ റോഡിലെ വാടകവീട്ടിലായിരുന്നു സംഭവം. ഇവരോടൊപ്പമുണ്ടായിരുന്ന സഹോദരൻ പ്രമോദിനെ കാണാനില്ല. ഇവർ കഴിഞ്ഞ മൂന്നു വർഷമായി അവിടെ വാടകയ്ക്ക്