വോട്ടർ പട്ടിക ക്രമക്കേട്: കോൺഗ്രസ് പ്രതിഷേധം ഇന്ന്
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും, എം പിമാരേയും, ഖാർഗെയടക്കമുള്ള നേതാക്കളെയും, തടവിലാക്കിയതിലും പോലീസ് ബലപ്രയോഗം നടത്തിയതിലും പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് അറിയിച്ചു. വൈകിട്ട് ജില്ലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തും. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി വോട്ട് കൊള്ളക്കെതിരെ നടത്തുന്ന പോരാട്ടങ്ങളെ പിന്തുണച്ച് കെപിസിസി 14 ന് രാത്രി 8 ന് ഫ്രീഡം ലൈറ്റ് നൈറ്റ്
ധർമ്മസ്ഥലയിൽ 13-ാം നമ്പർ പോയിൻ്റിൽ ഇന്ന് ഡ്രോൺ റഡാർ ഉ പയോഗിച്ചുള്ള പരിശോധന
മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ ധർമ്മസ്ഥലയിൽ 13-ാം നമ്പർ പോയിൻ്റിൽ ഇന്ന് ഡ്രോൺ റഡാർ ഉപയോഗിച്ചുള്ള പരിശോധന നടക്കും. 13-ാം നമ്പർ പോയി ന്റിലാണ് കൂടുതൽ മൃതദേഹങ്ങൾ കുഴിച്ചിട്ടതെന്നാണ് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. അന്വേഷണ പുരോഗതിയിൽ നിർണായകമായേക്കാവുന്ന തെളിവുകളോ മൃതദേഹ ഭാഗങ്ങളോ കിട്ടിയാൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) മേഖലയിൽ വിശദ പരിശോധന നടത്തും. 39 കൊല്ലം മുമ്പ് ധർമസ്ഥലയിൽ നിന്ന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പത്മലതയുടെ മരണത്തിൽ പുനരന്വേഷണം
വള്ളം മറിഞ്ഞ് രണ്ടു മത്സ്യത്തൊഴിലാളികൾ മരിച്ചു
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ടു മത്സ്യത്തൊഴിലാളികൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍ (68), ചിറയിന്‍കീഴ് സ്വദേശി ജോസഫ് (43) എന്നിവരാണ് മരിച്ചത്. അഞ്ചുപേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. മൂന്നുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് 6.40 ഓടെയായിരുന്നു അപകടം.അഞ്ചുതെങ്ങ് സ്വദേശി അനുവിൻ്റെ ഉടമസ്ഥതയിലുള്ള കർമല മാതാ എന്ന ചെറിയ വള്ളമാണ് മറിഞ്ഞത്. മൈക്കിള്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജോസഫിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഞ്ചുതെങ്ങ്, ചിറയിന്‍കീഴ്
നിർമാതാവ് സജി നന്ത്യാട്ട് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു
നിർമാതാവ് സജി നന്ത്യാട്ട് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. ഫിലിം ചേംബർ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് രാജി. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദങ്ങളിൽ അദ്ദേഹം സാന്ദ്ര തോമസിനെ പിന്തുണച്ചതാണ് അഭിപ്രായ ഭിന്നതകൾക്ക് കാരണമെന്നാണ് വിവരം. സാന്ദ്ര തോമസ് രണ്ട് സിനിമകള്‍ മാത്രമേ നിര്‍മിച്ചിട്ടുള്ളെന്നും, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രധാന സ്ഥാനങ്ങളിലേക്കു മത്സരിക്കണമെങ്കില്‍ മൂന്നിലേറെ സിനിമകള്‍ നിര്‍മിച്ചിരിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര തോമസിന്‍റെ രണ്ട് പത്രികകളും വരണാധികാരി തള്ളിയത്.
വാൽപ്പാറയിൽ എട്ടുവയസുകാരൻ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
വാൽപ്പാറയിൽ എട്ടുവയസുകാരൻ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആസാം സ്വദേശികളുടെ മകൻ നൂറിൻ ഇസ്ലാമാണ് തിങ്കളാഴ്‌ച വൈകിട്ട് ആറുമണിയോടെ കൊല്ലപ്പെട്ടത്. തൃശൂരിലെ വേവർലി എസ്റ്റേറ്റിലാണ് സംഭവം. കടയിലേക്ക് പോയ കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. കടയിൽ പോയ കുട്ടി ഏറെ വൈകിയിട്ടും തിരിച്ചെത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തിടെയാണ് വാൽപ്പാറയിൽ ഝാർഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ നാല് വയസുള്ള മകളെ പുലി കടിച്ചുകൊന്നത്. ലയത്തിനു മുന്നിൽ കളിക്കുകയായിരുന്ന കുഞ്ഞുമായി പുലി
അമേരിക്കയിൽ നടന്ന വെടിവെയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു
അമേരിക്കയിലെ ഓസ്റ്റിനിൽ സൂപ്പർ മാർക്കറ്റ് ശൃംഖലയായ ടാർഗെറ്റ് സ്റ്റോറിൽ നടന്ന വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം. വെടിവെച്ചശേഷം വാഹനം തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ പോലീസ് പിടികൂടുകയായിരുന്നു. വെടിവയ്പ്പിൽ ഒരു കുട്ടിയുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാലുപേർ നിലവിൽ ചികിത്സയിലുണ്ടെന്ന് ഓസ്റ്റിൻ ട്രാവിസ് കൗണ്ടി എമർജൻസി മെഡിക്കൽ സർവീസസ് പ്രതികരിച്ചു. ‘പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ തന്നെ തുടർ നടപടികൾ
തമിഴ്‌നാട് ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്13 വയസുകാരിക്ക് ദാരുണാന്ത്യം
തമിഴ്‌നാട് ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് 13 വയസുകാരി മരിച്ചു. പാലക്കാട് മെഡിക്കല്‍ കോളേജിനടുത്തു ഉണ്ടായ അപകടത്തില്‍ കൊട്ടേക്കാട്ടെ ആനപ്പാറ സ്വദേശി ആരതിയാണ് മരിച്ചത്. ബന്ധുവിനൊപ്പം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുളള ബന്ധുവിനെ കാണാന്‍ ബൈക്കില്‍ പോകവെയാണ് അപകടം. ബൈക്ക് ഓടിച്ചിരുന്ന യുവതിക്കും ഗുരുതര പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുതിയ പൊലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും
വിവിധ ജില്ലകളിൽ കേരള പൊലീസിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ പൊലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നാളെ വൈകിട്ട് 03.30 ന് കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുതിയ കെട്ടിടങ്ങളുടെ തറക്കല്ലിടലും മുഖ്യമന്ത്രി നിർവഹിക്കും. വിവിധ ജില്ലകളിലായി നിർമ്മാണം പൂർത്തിയാക്കിയ 12 പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനമാണ് നിർവഹിക്കുക. ആകെ 27.01 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയത്. നാളെ
എഷ്യാകപ്പ് ഫുട്‌ബോൾ: യോഗ്യതാ റൗണ്ടിൽ മ്യാൻമാറിനെ കീഴടക്കി ഇന്ത്യൻ ടീം
എഷ്യാകപ്പ് ഫുട്‌ബോളിന് ചേച്ചിമാർക്കു പിന്നാലെ അനുജത്തിമാരും യോഗ്യത നേടി. യോഗ്യതാ റൗണ്ടിലെ നിർണായകമത്സരത്തിൽ ആതിഥേയരായ മ്യാൻമാറിനെ 1-0 ത്തിന് കീഴടക്കിയാണ് ഇന്ത്യൻ അണ്ടർ-20 ടീം വനിതാ ഏഷ്യകപ്പിൻ്റെ ഫൈനൽ റൗണ്ട് ഉറപ്പിച്ചത്. ഇന്ത്യ 20 വർഷത്തിനുശേഷമാണ് യോഗ്യത നേടുന്നത്. നേരത്തേ ഇന്ത്യൻ സീനിയർ വനിതാ ടീമും ഏഷ്യാകപ്പിന് യോഗ്യത നേടിയിരുന്നു. ഇന്ത്യ ഗ്രൂപ്പ് ഡി പോരാട്ടത്തിലെ 27-ാം മിനിറ്റിൽ പൂജ നേടിയ ഗോളിലാണ് ജയിച്ചത്. ഒരു സമനിലയും രണ്ടുജയവും വഴി
കായിക ബിൽ പാസ്സായി; സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ പരിഷ്കരണം: മന്ത്രി മൻസൂഖ് മാണ്ഡവ്യ
ലോകസഭയിൽ നാഷണൽ സ്പോർട്‌സ് ഗവേണൻസ് ബിൽ പാസ്സായി. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം രാജ്യത്ത് കായികമേഖലയിൽ ഉണ്ടാവുന്ന ഏറ്റവും വലിയ പരിഷ്‌കരണമെന്നാണ് കായികമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇതിനെ വിശേഷിപ്പിച്ചത്. ലോക്സഭയിൽ തിങ്കളാഴ്‌ച ദേശീയ ഉത്തേജകവിരുദ്ധ ഭേദഗതി ബില്ലും പാസ്സായി. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയാണ് ബിൽ ലോക്സഭയിൽ പാസ്സായത്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം രാജ്യത്ത് കായികരംഗത്തുണ്ടായ ഏറ്റവും വലിയ പരിഷ്കാരമാണിത്. കായിക ഫെഡറേഷനുകളിൽ ഈ ബിൽ ഉത്തരവാദിത്വവും നീതിയും മികച്ച ഭരണവും ഉറപ്പാക്കും. –