നിമിഷപ്രിയയുടെ മോചനത്തിനായി ആരും സമീപിച്ചിട്ടില്ലെന്ന് തലാലിന്‍റെ സഹോദരൻ
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരോ ശൈഖ് ഹബീബ് ഉമറിൻ്റെ ഓഫീസിൽ നിന്നോ മദ്ധ്യസ്ഥതയ്ക്കായി തങ്ങളെ സമീപിച്ചിട്ടില്ലെന്ന് കൊല്ലപ്പെട്ട യെമനിലെ തലാലിൻ്റെ സഹോദരൻ അബ്‌ദുൾ ഫത്താഹ് മഹ്ദി. തങ്ങൾ യാതൊരു തരത്തിലുള്ള മദ്ധ്യസ്ഥ ചർച്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇസ്ലാം സത്യത്തിൻ്റെ മതമാണെന്നും കളവ് പ്രചരിപ്പിക്കരുതെന്നും ഫത്താഹ് കുറിപ്പിൽ പറയുന്നു. നീതി മാത്രമാണ് ആവശ്യമെന്നും മദ്ധ്യസ്ഥ ശ്രമങ്ങളോട് സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എവിടെയും പോയിട്ടില്ല, ഇവിടെ തന്നെയുണ്ട്; പാര്‍ലമെൻ്റിലെ ചിത്രങ്ങള്‍ പങ്കുവെച്ച് സുരേഷ് ഗോപി
സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി വന്നതിന് പിന്നാലെ പാർലമെൻ്റിലെ ചിത്രങ്ങൾ പങ്കുവെച്ച് കേന്ദ്രമന്ത്രിയും എം.പിയുമായ സുരേഷ് ഗോപി. അദ്ദേഹം ഔദ്യോഗിക കൃത്യനിർവഹണത്തിലാണെന്ന് വ്യക്തമാക്കി. ഇന്ന് രാജ്യസഭയിൽ ചർച്ചാ വിഷയമായ പ്രധാനമന്ത്രി ഉജ്ജ്വല യോജനയെക്കുറിച്ച് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി എന്ന് കുറിപ്പിൽ പറയുന്നു. തൃശൂർ ഈസ്റ്റ് പൊലീസിൽ കെ.എസ്.യു തൃശൂർ ജില്ല പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂരാണ് പരാതി നൽകിയത്. ചത്തിസ്ഗഢിൽ കന്യാസ്ത്രീകളുടെ അറസ്റ്റിന് ശേഷം സുരേഷ്
ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ചുവീണ് വയോധിക മരിച്ചു
തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ചുവീണ് വയോധിക മരിച്ചു. പൂവത്തൂർ സ്വദേശി നളിനി (74) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.19 നായിരുന്നു അപകടം. ‘ജോണീസ്’ ബസിൽ വച്ചാണ് അപകടം ഉണ്ടായത്. രാവിലെ പൂച്ചക്കൂന്ന് സ്റ്റോപ്പിൽ നിന്നാണ് നളിനി ബസിൽ കയറിയത്. നളിനി കയറിയ ഉടൻ തന്നെ കണ്ടക്ടർ വാതിൽ അടച്ചു. ഡ്രെെവറുടെ പിറകിലെ കമ്പിയിൽ ആദ്യം പിടിച്ചു നിന്ന നളിനി പിറകിൽ സീറ്റുണ്ടെന്ന് പറഞ്ഞപ്പോൾ അങ്ങോട്ടു പോകുകയായിരുന്നു. ഇതിനിടെ
പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ്; രാഹുൽഗാന്ധി അടക്കമുള്ള എംപിമാരെ അറസ്റ്റ് ചെയ്തു
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഓഫീസിലേക്ക് വോട്ട് ക്രമക്കേടില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നടത്തിയ പ്രതിപക്ഷ എംപിമാരെ അറസ്റ്റുചെയ്തു നീക്കി. പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെയാണ് പോലീസ് അറസ്റ്റുചെയ്ത് നീക്കിയത്. പോലീസ് മാർച്ച് തടഞ്ഞതിനെ തുടർന്ന് എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് അറസ്റ്റ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യത്തിലെ കക്ഷികളുടെ എംപിമാരെല്ലാം മാർച്ചിൽ പങ്കെടുത്തു. ബാരിക്കേഡ് ഉപയോഗിച്ച് ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നിൽ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. പ്രാദേശിക
മതം മാറാൻ ആൺസുഹൃത്ത് നിർബന്ധിച്ചു, വീട്ടിൽ പൂട്ടിയിട്ട് മർദിച്ചു; 21-കാരിയുടെ മരണത്തിൽ സുഹൃത്ത് പിടിയിൽ
ടിടിസി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് പിടിയില്‍. കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ കടിഞ്ഞുമ്മേല്‍ പരേതനായ എല്‍ദോസിന്‍റെ മകള്‍ സോനാ എല്‍ദോസിന്‍റെ (21) മരണത്തിലാണ് ആണ്‍സുഹൃത്തായ റമീസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ് ഇയാള്‍. സോനയെ ശനിയാഴ്ച ഉച്ചയ്ക്കാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സോനയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്ന് ഇതിനു പിന്നാലെയാണ് കണ്ടെടുത്തത്. റമീസും ഇയാളുടെ കുടുംബവും മതംമാറാന്‍ നിര്‍ബന്ധിച്ചും വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ്
സുവർണ കർണാടക കേരള സമാജം സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു
സുവർണ കർണാടക കേരള സമാജം സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.ജെ. ബൈജു, മെറ്റി കെ. ഗ്രേസ് എന്നിവരെ വൈസ് പ്രസിഡന്‍റ് മാരായും കെ. ജയരാജൻ, ടി.എം. അബൂബക്കർ എന്നിവരെ ജോയന്റ് സെക്രട്ടറിമാരായും പി.സി. ഫ്രാൻസിസ് എന്നവരെ ട്രഷററായും മുസ്തഫയെ ജോ. ട്രഷററായും എം.കെ. ബിജു എന്നവരെ ഓർഗനൈസിങ് സെക്രട്ടറിയായും ടി. രാമദാസ് എന്നവരെ കൾച്ചറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
സ്വർണ്ണവിലയിൽ ഒറ്റയടിക്ക് വൻ ഇടിവ്
സംസ്ഥാനത്ത് ഒറ്റയടിക്ക് സ്വർണ്ണ വിലയിൽ വൻ ഇടിവ്. ഇന്ന് പവന് 560 രൂപ കുറഞ്ഞത്. ഇതോടെ പവന് 75,000 രൂപയായി. സ്വർണ്ണവിലയിൽ കഴിഞ്ഞ രണ്ടു ദിവസമായി മാറ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ പവന് 75,560 രൂപയും ഗ്രാമിന് 9,445 രൂപയുമായിരുന്നു. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ തീരുവ നയത്തിന്‍റെ ഭാഗമായാണ് ഇന്ത്യയിൽ സ്വർണ്ണവിലയിൽ അടിക്കടി മാറ്റങ്ങൾ സംഭവിക്കുന്നത്. സംസ്ഥാനത്തെ വെളളിവിലയിൽ ഇന്ന് മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
ബലാത്സംഗ കേസ്; റാപ്പര്‍ വേടനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി
റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസിൽ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. വേടൻ അറസ്റ്റ് ഒഴിവാക്കുന്നതിനായി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ലുക്ക്ഔട്ട് നോട്ടീസ് ഈ സാഹചര്യത്തിലാണ് പുറത്തിറക്കിയത്. ഇതോടെ വിമാനത്താവളം വഴിയടക്കം വേടൻ യാത്ര ചെയ്യാൻ ശ്രമിച്ചാൽ ലുക്ക്ഔട്ട് നോട്ടീസ് പ്രകാരം കസ്റ്റഡിയിലെടുക്കാനാകും. കേസിൽ വേടൻ ഒളിവിൽ പോയതോടെ കഴിഞ്ഞ ദിവസം കൊച്ചി ബോള്‍ഗാട്ടി പാലസിലെ ഓളം ലൈവ് എന്ന സംഗീത പരിപാടി മാറ്റിവെച്ചിരുന്നു. പരിപാടിക്കെത്തിയാൽ അറസ്റ്റ് ചെയ്യാനായിരുന്നു
കേരളത്തിൽ നിന്നുള്ള എം പിമാരടക്കം സഞ്ചരിച്ച എയർ ഇന്ത്യാ വിമാനത്തിന് ചെന്നൈയില്‍ അടിയന്തര ലാൻഡിങ്
തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട എയർ ഇന്ത്യാ വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കി. എയര്‍ ഇന്ത്യയുടെ എ ഐ 2455 വിമാനമാണ് കാലാവസ്ഥ റഡാർ തകരാറിനെ തുടര്‍ന്ന് ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കിയത്. കേരളത്തിൽ നിന്നുള്ള എം പിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, കെ രാധാകൃഷ്ണന്‍, തമിഴ്നാട് തിരുനെൽവേലിയിൽ നിന്നുള്ള റോബർട്ട് ബ്രൂസ് എന്നീ എം പിമാരും അഡീഷനൽ ചീഫ് സെക്രട്ടറി (ധനകാര്യം) ജ്യോതിലാലും
ലോക അത്‌ലറ്റിക്‌സ്: മുരളി ശ്രീശങ്കറിന് സ്വർണ്ണം
ലോക അത്‌ലറ്റിക്‌സ് കോണ്ടിനെന്റൽ ടൂറിൽ മലയാളി ലോഗ്‌ജംബ് മുരളി ശ്രീശങ്കറിന് സ്വർണ്ണം. 8.13 മീറ്റർ ദൂരം ചാടിയാണ് താരം സ്വർണ്ണം നേടിയത്. സീസണിലെ മികച്ച ദൂരം കണ്ടെത്തിയാണ് മലയാളി താരത്തിൻ്റെ നേട്ടം. ശ്രീശങ്കർ അവസാന ശ്രമത്തിലാണ് 8.13 മീറ്റർ ദൂരം കണ്ടെത്തുന്നത്. മത്സരത്തിൽ ആദ്യ 6 സ്ഥാനങ്ങളും ഇന്ത്യൻ താരങ്ങൾക്കാണ്. ഷാനവാസ് ഖാൻ(8.04 മീറ്റർ) വെള്ളിയും ലോകേഷ് സത്യനാഥൻ (7.85 മീറ്റർ) വെങ്കലവും നേടി.