ഡിവൈഎഫ്‌ഐ പ്രവർത്തകനെ ആക്രമിച്ച കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ 3 പേർ അറസ്റ്റിൽ
ഡിവൈഎഫ്‌ഐ പ്രവർത്തകനെ ഫേസ്ബുക്കിൽ കമൻ്റിട്ടതിൻ്റെ പേരിൽ ആക്രമിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ 3 പേർ അറസ്റ്റിൽ. ഒറ്റപ്പാലം വാണിയംകുളം പനയൂർ സ്വദേശി വിനേഷിനാണ് മർദനമേറ്റത്. കേസിൽ ഹാരിസ്, സുർജിത്, കിരൺ എന്നിവരാണ് നിന്ന് അറസ്റ്റിലായത്. സുർജിത്ത് ഡിവൈഎഫ്‌ഐ കുനത്തറ മേഖലാ സെക്രട്ടറിയും ഹാരിസ് സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനേഷ് വെൻ്റിലേറ്ററിൽ ചികിത്സയിലാണ്. ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടേറിയറ്റ് അംഗമാണ് വിനേഷ്. ഡിവൈഎഫ്ഐ
കണ്ണൂർ സ്വദേശി ബംഗളൂരുവിൽ മരിച്ച നിലയിൽ
കണ്ണൂർ സ്വദേശിയെ ബംഗളുരുവിലെ താമസ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാനൂർ വെള്ളക്കുന്ന് കൊള്ളവല്ലൂർ ചെറുപറമ്പ് സ്വദേശി മുല്ലക പറമ്പത്ത് ഹൗസ് ശ്രീധരൻ എംപി (59) ആണ് മരിച്ചത്. ബംഗളൂരുവിലെ ദോംലൂരിൽ 28 വർഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു ശ്രീധരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അൾസൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ശിവാജി നഗർ ബൗറിംഗ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത് ആൾ ഇന്ത്യ കെഎംസിസി ബംഗളൂരു
ലിഫ്റ്റ് തരാമെന്നു പറഞ്ഞ് ബൈക്കില്‍ കയറ്റി കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾ അറസ്റ്റിൽ
ലിഫ്റ്റ് തരാമെന്നു പറഞ്ഞ് ബൈക്കില്‍ കയറ്റിയ ശേഷം 50-കാരിയായ വിധവയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയിലെ തീരദേശമായ ഉനയില്‍ കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. വിധവയുടെ പരാതിയില്‍ പ്രതികളായ 3 മത്സ്യത്തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്‌ച വയറുവേദനയെ തുടർന്ന് കുടുംബം സ്ത്രീയെ ഉനയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ലൈംഗികാതിക്രമം പുറത്തറിയുന്നത്.പിന്നാലെ ആശുപത്രി മെഡിക്കോ-ലീഗൽ കേസ് (എംഎൽസി) രജിസ്റ്റർ ചെയ്യുകയും വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. മൂന്നു
ഇ ഐ എസ് തിലകന്‍ കവിതപുരസ്‌കാരം ബംഗളൂര്‍ നിവാസിയായ രമ പ്രസന്ന പിഷാരടിക്ക്
മറുനാടന്‍ മലയാളികള്‍ക്കുവേണ്ടി എഴുത്തുകാരുടെ സ്വതന്ത്ര സൗഹൃദസംഘമായ സാഹിത്യ ചര്‍ച്ചാവേദി പ്രഖ്യാപിച്ച രണ്ടാമത് ഇ ഐ എസ് തിലകന്‍ സ്മാരക കവിതപുരസ്‌കാരത്തിന് ബംഗളൂര്‍ നിവാസിയായ രമ പ്രസന്ന പിഷാരടിയുടെ ‘ശ്വാസം’ എന്ന കവിത അര്‍ഹമായി. മുംബൈയുടെ സാഹിത്യ സാംസ്‌കാരിക ചരിത്രത്തിലെ നിറതേജസ്സായിരുന്ന ഇ ഐ എസ് തിലകൻ്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ടാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പുരസ്‌കാര നിര്‍ണ്ണയത്തിനു ലഭിച്ച അമ്പതോളം കവിതകളില്‍ നിന്നാണ് വിധികര്‍ത്താക്കള്‍ ‘ശ്വാസം’ എന്ന കവിത തിരഞ്ഞെടുത്തത്.
DRDO ഓണാഘോഷം ഒക്ടോബർ 11, 12 തീയതികളിൽ
ഡിഫൻസ് റിസർച്ച് & ഡെവലപ്മെൻറ് ഓർഗനൈസേഷൻ (DRDO) സംഘടിപ്പിക്കുന്ന ഓണാഘോഷം ‘ഓണനിലാവ് 2025’ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഓണാഘോഷത്തിനു തുടക്കംകുറിച്ചുകൊണ്ട് സെപ്റ്റംബർ 14ന് ഞായറാഴ്ച ഉച്ചക്ക് ചിത്രരചനാ മത്സരങ്ങളും ഒക്ടോബർ 11, 12 തീയതികളിൽ കായിക മത്സരങ്ങളും സംഘടിപ്പിക്കും. ഒക്ടോബർ 25ന് സി.വി.രാമൻ നഗറിലുള്ള DRDO കമ്യൂണിറ്റി ഹാളിൽ വൈകുന്നേരം 5 മണിക്ക് നടക്കുന്ന സാംസ്കാരികസമ്മേളനത്തിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് കലാപരിപാടിയും അരങ്ങേറും. 26ന്
മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൾഫ് പര്യടനം ഒക്ടോബർ 16 മുതൽ
ഒക്ടോബർ 16 വ്യാഴാഴ്ച മുതൽ നവംബർ ഒൻപത് വരെ ഗൾഫ് പര്യടനത്തിനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാഴാഴ്ച ബഹ്റൈനിലാണ് പര്യടനത്തിന് തുടക്കം കുറിക്കുക. ഒക്ടോബർ 17-ന് സൗദി, ദമ്മാം, ഒക്ടോബർ 18- ജിദ്ദ, ഒക്ടോബർ 19- റിയാദ് എന്നിവിടങ്ങളിലായിരിക്കും പര്യടനം. ഒക്ടോബർ 24, 25 ദിവസങ്ങളിൽ മുഖ്യമന്ത്രി ഒമാൻ സന്ദർശിക്കും. സലാലയിലേയും മസ്ക്കത്തിലേയും പരിപാടികളിൽ മുഖ്യമന്ത്രി സംസാരിക്കും. ഒക്ടോബർ 30-ന് ഖത്തറിൽ. നവംബർ 7 ന് കുവൈത്ത്, നവംബർ 9ന് അബുദാബി-
മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ക്ക് സസ്പെൻഷൻ
നിയമസഭയിൽ ചീഫ് മാർഷലിനെ മർദിച്ചതിന് മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ക്ക് സസ്പെൻഷൻ. റോജി എം ജോൺ, സനീഷ് കുമാർ ജോസഫ്, എം. വിൻസന്റ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായ സംഘര്‍ഷങ്ങള്‍ കൂടി കണക്കിലെടുത്താണ് സസ്പെന്‍ഷന്‍. മന്ത്രി എം.ബി രാജേഷാണ് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയം പാസാക്കിയത്. സ്പീക്കറുടെ അനുമതിയോടെ സഭ പാസാക്കുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ പാഞ്ഞടുത്തു, തുടര്‍ച്ചയായി സഭയിലെ ബെല്ലുകള്‍ അനുമതിയില്ലാതെ മുഴക്കി, തുടര്‍ച്ചയായി സ്പീക്കറുടെ ചെയറിലേക്ക് കടന്നുകയറാന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍, അമിത് ഷാമായി കൂടിക്കാഴ്ച നടത്തി
മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. പ്രധാനമന്ത്രിയേയും മുഖ്യമന്ത്രി കാണും. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തി. ശബരിമല സ്വര്‍ണപ്പാളി വിവാദം കേരളത്തില്‍ കത്തി നിൽക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. വയനാട് ദുരന്തത്തില്‍ കേന്ദ്രം കൂടുതല്‍ സഹായം അനുവദിക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ ദില്ലി സന്ദര്‍ശനത്തിലെ പ്രധാന ആവശ്യം. പുനര്‍ നിര്‍മ്മാണത്തിന് രണ്ടായിരം കോടിയായിരുന്നു കേരളം ചോദിച്ചതെങ്കില്‍ ഇതുവരെ 206. 56 കോടി രൂപമാത്രമാണ്
എല്ലാ മാസവും ഒരു ദിവസത്തെ ശമ്പളത്തോടു കൂടിയ ആർത്തവ അവധി നടപ്പിലാക്കി കർണാടക സർക്കാർ
കർണാടക സർക്കാർ എല്ലാ മാസവും ജീവനക്കാരികൾക്ക് ഒരു ദിവസത്തെ ശമ്പളത്തോടു കൂടിയ ആർത്തവ അവധി ഉൾപ്പെടുത്തി. തൊഴിൽ മേഖലയിലെ സ്ത്രീകളുടെ ആരോഗ്യ ആവശ്യങ്ങൾ പരിഹരിക്കുന്നതിനാണ് നയം രൂപകൽപന ചെയ്യുന്നത്. ഇത് നിർബന്ധമായും പൊതു, സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ പാലിക്കണം. സർക്കാർ ഓഫിസുകൾ, മൾട്ടി നാഷണൽ കമ്പനികൾ, ഐടി, സംസ്ഥാനത്തിനുള്ളിൽ പ്രവർത്തിക്കുന്ന മറ്റ് കമ്പനികൾ, വസ്ത്ര ഫാക്‌ടറികൾ പോലുള്ള വിവിധ സ്വകാര്യ മേഖല വ്യവസായങ്ങൾ എന്നിവയുൾപ്പെടെ വിവിധ വ്യവസായങ്ങളിലെ മുഴുവൻ വനിതാ
300 കോടി പിന്നിട്ട് കാന്താര ചാപ്റ്റർ വണ്‍
കന്നഡ സിനിമാ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും കൂടുതൽ പണം നേടിയ സിനിമയായി മാറിയിരിക്കുകയാണ് കാന്താര ചാപ്റ്റർ വണ്‍. റിലീസ് ചെയ്തതിന് ശേഷം ഒറ്റ ആഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ നിന്ന് മാത്രം 300 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. റിഷഭ് ഷെട്ടി സംവിധാനം ചെയ്ത ചിത്രത്തില്‍ റിഷഭ് തന്നെയാണ് നായകനായും എത്തുന്നത്. ഇന്ത്യയില്‍ നിന്ന് ഇന്നലെ മാത്രം ചിത്രം നേടിയത് ഏകദേശം 21.23 കോടി രൂപയാണ്. ഇതോടെ സിനിമയുടെ മൊത്തത്തിലുള്ള കളക്ഷൻ 312.23 കോടിയായി.