ടിനി ടോമിനെതിരെ അന്‍സിബ ഹസന് ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരണവുമായി അഭിനേതാക്കളുടെ
സംഘടനയായ എഎംഎംഎ പ്രസിഡണ്ട് ശ്വേതാ മേനോന്. അന്‍സിബ മാധ്യമങ്ങളോട് പറഞ്ഞ പരാതി എഎംഎംഎയ്ക്ക് ലഭിച്ചത് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ആണെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി പരാതി പരിശോധിക്കുമെന്നും ശ്വേതാ മേനോന് പറഞ്ഞു. അന്‍സിബയുടെ രാജി ഈ മാസം 12-നാണ് സ്വീകരിച്ചതെന്നും വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞായിരുന്നു അവര്‍ രാജിവെച്ചതെന്നും ശ്വേതാ മേനോന് പറഞ്ഞു. ടിനി ടോമിനെതിരായ പരാതി രാജിക്കത്തില്‍ പോലും പരാമര്‍ശിച്ചിരുന്നില്ല. പൊലീസില്‍ നല്കിയ പരാതിയെക്കുറിച്ച് മാത്രമാണ് അന്‍സിബ പറഞ്ഞത്. വ്യക്തിപരമായ പരാതികളില്‍ ഇടപെടാന്‍ കഴിയില്ലെന്ന് പറഞ്ഞിരുന്നെന്നും ശ്വേത വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു ശ്വേതാ മേനോൻ്റെ പ്രതികരണം.