തച്ചനാട്ടുകരയിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. താഴേക്കോട് കാപ്പുപറമ്പ് സ്വദേശിയായ മുനീറിൻ്റെ മകൻ മസിൻ മുഹമ്മദ് (8) ആണ് മരിച്ചത്.
പൂവ്വത്താണി നടുവിലത്താണി അൽബിറ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ദാരുണ സംഭവം നടന്നത്. വ്യാഴാഴ്ച സ്കൂളിലെ ഗോവണിയിൽ നിന്നാണ് മസിൻ താഴേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സ്കൂളിലെ സുരക്ഷാ വീഴ്ചയോ മറ്റേതെങ്കിലും കാരണങ്ങളോ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.