മാർഖം റോഡ് ഇർഷാദ് സ്വിബ്‌യാൻ മദ്റസ യുടെ മീലാദ് പ്രോഗ്രാം എമ്പയർ ഹോട്ടൽ ഹാളിൽ വെച്ച്, അതിവിപുലമായി സംഘടിപ്പിച്ചു. പ്രവാചകൻ മുഹമ്മദ് നബി യുടെ ജിവിത ചര്യകൾ ഉൾക്കൊണ്ട് കൊണ്ട് ദൈനം ദിന ജീവിതത്തിൽ പകർത്തി മുന്നോട്ട് പോകാൻ സമൂഹം കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് എസ് കെ ജെ എം സെൻട്രൽ കൌൺസിൽ അംഗം സുഹൈൽ ഫൈസി പറഞ്ഞു മീലാദ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാചകാനുരാഗങ്ങളാൽ നവ്യാനുഭൂതി തീർത്ത ഇശ്ഖ് മജ്ലിസിന് ഹുജ്ജത്തുള്ള ഹുദവി, സഫ്‌വാൻ ഫൈസി, സിദ്ദിഖ് റഹ്‌മാനി തുടങ്ങിയവർ നേതൃത്വം നൽകി.

മദ്രസ വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.

പ്രസിഡണ്ട് അബ്ദുൽ റഷീദ് ൻ്റെ അധ്യക്ഷതയിൽ നടന്ന മീലാദ് കോൺഫറൻസിൽ ബാംഗ്ലൂർ എസ്‌ കെ എസ് എസ്‌ എഫ് പ്രസിഡണ്ട് കെ ജുനൈദ്, ട്രഷറർ സി എച്ച് ഷാജൽ, സ്റ്റേറ്റ് സെക്രട്ടറി സാദിഖ് യഹ്‌യ തുടങ്ങിയവർ സംസാരിച്ചു. ഐറിസ് നൗഷാദ്, സലാം, സകരിയ, ആസിഫ് ഷംസുദീൻ, ശിഹാബ് തുടങ്ങിയ ഇർഷാദു സ്വിബ്‌യാൻ മദ്റസ ഭാരവാഹികൾ മീലാദ് സംഗമത്തിന് നേതൃത്വം നൽകി.

Related Posts