കലൂർ സ്റ്റേഡിയത്തിന്റെ കവാടത്തിൽ സ്ഥാപിച്ച കൂറ്റൻ ഗേറ്റ് തകർന്നു വീണു. ഇന്ന് വൈകുന്നേരം അഞ്ചരയ്ക്കുണ്ടായ സംഭവത്തിൽ ആർക്കും പരിക്കില്ല. സ്റ്റേഡിയത്തിൽ നിന്ന് മെട്രോ സ്റ്റേഷനിലേക്ക് വരുന്ന ഭാഗത്തെ ഗേറ്റുകളിലൊന്നാണു തകർന്നു വീണത്.
ഗേറ്റ് വീഴുമ്പോൾ സമീപത്തു കൂടി ഒരു ഓട്ടോറിക്ഷയെത്തിയെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. തുടർന്ന് സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാരെത്തി ഇവിടെ ബാരിക്കേഡ് സ്ഥാപിച്ചു. റോഡിൽ നിന്ന് ഗേറ്റ് മാറ്റാൻ ശ്രമിച്ചെങ്കിലും ഭാരം മൂലം അനക്കാൻ പോലും കഴിഞ്ഞില്ല. ഇപ്പോഴും ഗേറ്റ് വീണിടത്തു തന്നെ കിടക്കുകയാണ്.