ഗവർണർ രാജേന്ദ്ര അർലേകർക്കെതിരെ ഭാരതാംബ വിവാദത്തിൽ നിലപാട് കടുപ്പിച്ച് എസ്എഫ്ഐ. പ്രതിഷേധത്തിൻ്റെ ഭാഗമായി കേരള സർവകലാ ശാലയുടെ കാര്യവട്ടം ക്യാമ്പസിൽ ഗവർണർക്കെതിരെ എസ്എഫ്ഐ ബാനർ ഉയർത്തി. “മിസ്റ്റർ ഗവർണർ ഭാരതാംബയും കാവി കോണകവും ഹെഡ്‌ഗേവാറും ശാഖയിൽ മതി, ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കാണ്’ എന്നെഴുതിയ ബാനറാണ് കാര്യവട്ടം ക്യാമ്പസിനു മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
എസ്എഫ്‌ഐ ഒന്നാം വർഷ ഡിഗ്രി പ്രവേശനം നേടിയ വിദ്യാർഥികളെ സ്വീകരിക്കുന്നതിൻ്റെ ഭാഗമായാണ് ബാനർ സ്ഥാപിച്ചത്. അതിനിടെ കേരള സർവകലാശാല സെനറ്റ് ഹാളിൽ കാവിക്കൊടിയേന്തിയ ഭാരതാം ബയുടെ ചിത്രംവച്ചതിനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐയും കെഎസ്‌ യുവും രംഗത്തെത്തി. അടിയന്തരാവസ്ഥയുടെ അമ്പത് ആണ്ടുകൾ എന്ന പേരിൽ ശ്രീ പദ്‌മനാഭ സേവാസമിതിയുടെ നേതൃത്വത്തിൽ സെനറ്റ് ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ചിത്രം സ്ഥാപിച്ചത്.

Related Posts