രാജ്‌ഭവനിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടി ബഹിഷ്കരിച്ച സംഭവത്തിൽ മന്ത്രി വി. ശിവൻകുട്ടി. താൻ പരിപാടിയിൽ നിന്ന് ഭരണഘടനയോടുള്ള കൂറ് കൊണ്ടാണ് ഇറങ്ങിപ്പോയതെന്ന് മന്ത്രി പ്രതികരിച്ചു. സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് മതചിഹ്നങ്ങൾ പാടില്ലാത്ത ഓർഗനൈസേഷനാണ്. മതേതരത്വം വിദ്യാർത്ഥികളോടുള്ള സമീപനത്തിൽ പ്രധാനമാണെന്നും മന്ത്രി പ്രതി കരിച്ചു. രാജ്ഭവനിൽ നിന്നാണ് സ്കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടി നടത്താനുള്ള അനുമതി തേടിയത്. താൻ സമ്മതം നൽകി.

താൻ അന്ന് വായനാദിനത്തിന്‍റെ പരിപാടി ഉണ്ടായിരുന്നതിനാൽ അൽപ്പം വൈകിയാണ് എത്തിയത്. പോയപ്പോൾ ഒരു സ്ത്രീ കാവിക്കൊടി പിടിച്ചിരിക്കുന്നതാണ് കണ്ടത്. ഇഷ്ടപ്പെട്ട ചിഹ്നങ്ങൾ വെക്കാനുള്ള സ്ഥലമല്ല ഔദ്യോഗിക വസതികൾ. എബിവിപി തന്നെ കരി ങ്കൊടി കാണിച്ചത് രാജ്‌ഭവൻ നിർദേശം പാലിച്ചാണെന്നും മന്ത്രി ആരോപിച്ചു.

Related Posts