കനത്ത മഴയെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന കോട്ടയം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 19 – വ്യാഴം) കോട്ടയം ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ച ( ജൂൺ 19) കിളിരൂർ എസ് വിജിപി എച്ച്എസിനും കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കിളിരൂർ ഗവൺമെന്‍റ് യുപിഎസ്, തിരുവാർപ്പ് സെന്‍റ് മേരീസ് എൽപി സ്‌കൂൾ, വേളൂർ ഗവൺമെന്‍റ് യുപി സ്‌കൂൾ, തിരുവാർപ്പ് ഗവൺമെന്‍റ് യുപി സ്‌കൂൾ, വേളൂർ ഗവൺമെന്‍റ് എൽപി സ്‌കൂൾ, ചീപ്പുങ്കൽ ഗവൺമെന്‍റ് വെൽഫെയർ യുപി സ്‌കൂൾ എന്നീ സ്‌കൂളുകൾക്കും അവധിയായിരിക്കും.

Related Posts