പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്കടക്കം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മൊബൈല്‍ ഫോണിന് വിലക്കുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ജൂൺ 19 ന് നടക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്നവർ പോളിങ് ബൂത്തുകളിൽ മൊബൈൽ ഫോണുമായി പ്രവേശിക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയിട്ടുണ്ട്. വോട്ടർമാർ അതിനാൽ ബൂത്തുകളിൽ മൊബൈൽ ഫോൺ കൊണ്ടുവരാതിരിക്കാൻ ശ്രദ്ധിക്കണം’ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്നവർക്ക് മൊബൈൽ ഫോൺ സൂക്ഷിക്കാൻ പ്രത്യേക സംവിധാനം ഒരുക്കുന്നതിനായി കമ്മിഷൻ നേരത്തെ ക്വട്ടേഷൻ ക്ഷണിച്ചിരുന്നു. 300 മൊബൈൽ ഹോൾഡറുകൾ ഒരുക്കുന്നതിനാണ് ക്വട്ടേഷൻ ക്ഷണിച്ചിട്ടുള്ളത്. ക്യാൻവാസ്/കട്ടിയുള്ള തുണിയിലാണ് ഹോൾഡർ നിർമ്മിക്കേണ്ടത്. 10 മൊബൈൽ ഫോണുകളെങ്കിലും സൂക്ഷിക്കാൻ സൗകര്യമുള്ളതും ചുമരിൽ തൂക്കിയിടാൻ സാധിക്കുന്നവയുമാകണമെന്നായിരുന്നു നിർദേശിച്ചിരുന്നത്.