കൊങ്കൺ പാതയിൽ കനത്ത മഴയെ തുടർന്ന് തീവണ്ടികൾ വൈകുന്നു. തിങ്കളാഴ്ച ഉച്ചക്ക് 2.25ന് പുറപ്പെടേണ്ട മംഗളുരു – തിരുവനന്തപുരം എക്സ്പ്രസ്(16348) 2 മണിക്കൂറിലധികം വൈകും. വൈകീട്ട് നാലു മണിക്ക് ശേഷമേ നിലവിലെ അറിയിപ്പ് പ്രകാരം മംഗളുരുവിൽ നിന്ന് പുറപ്പെടുകയുള്ളൂ. പെയർ(ജോഡി) ട്രെയിനായ മുംബൈ -മംഗളുരു മത്സ്യഗന്ധ എക്സ്പ്രസ് വൈകിയതാണ് കാരണമെന്ന് അധികൃതർ അറിയിച്ചു. മംഗളുരു – ഗോവ മെമു , മംഗളുരു ജംഗ്ഷൻ – മുംബൈ സൂപ്പർ ഫാസ്റ്റ് , മുരുഡേശ്വർ – ബംഗളുരു ഉൾപ്പെടെയുള്ള തീവണ്ടികൾ ജോഡി വണ്ടികളുടെ വരവ് വൈകിയതിനെ തുടർന്ന് 2 മണിക്കുറിലധികം വൈകി ഓടുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

Related Posts