പോക്സോ കേസ് പ്രതി പ്രവേശനോത്സവ ചടങ്ങിൽ പങ്കെടുത്ത സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരേ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കേസിൽ പ്രതിയായ വ്ളോഗറെ ചടങ്ങിലേക്ക് ക്ഷണിച്ചത് ശരിയായില്ലെന്ന് മന്ത്രി പ്രതികരിച്ചു. തന്നെ സ്‌കൂൾ ഹെഡ്‌മാസ്റ്റർ വന്ന് കണ്ടിരുന്നുവെന്നും അബദ്ധം പറ്റിപ്പോയെന്ന് അദ്ദേഹം പറഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. പ്രവേശനോത്സവത്തിന് പോക്സോ കേസ് പ്രതി മുഖ്യാതിഥിയായി എത്തിയ സംഭവത്തിൽ സ്‌കൂളിന് വീഴ്ച പറ്റിയെന്നാണ് കണ്ടെത്തൽ.

മുകേഷ് എം.നായർ സ്‌കൂളിലെത്തിയത് ഗുരുതര വീഴ്‌ചയാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഹെഡ്‌മാസ്റ്റർക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാൻ കഴിയില്ലെന്നും റിപ്പോർട്ടിലുണ്ട്. തിങ്കളാഴ്‌ച രാവിലെ വ്ലോഗർ മുകേഷ് എം.നായർ തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂ‌ളിലെ പ്രവേശനോത്സവ ചടങ്ങിൽ പങ്കെടുത്തതാണ് വിവാദമായത്.

Related Posts