വ്യാഴാഴ്ച വിലങ്ങാട് ഹർത്താൽ. ഉരുൾപൊട്ടൽ ദുരിത ബാധിതരോടുളള സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ബിജെപിയും കോൺ​ഗ്രസ്സുമാണ് രാവിലെ 6 മണിമുതൽ വെെകുന്നേരം ആറ് മണിവരെ ഹർത്താലിന് ആഹ്വാനം ചെയ്തത്. ദുരിതബാധിതർക്ക് സർക്കാർ പ്രഖ്യാപനങ്ങൾ വൈകുന്നു, ആനുകൂല്യങ്ങൾ നിഷേധിക്കുന്നു, സർക്കാർ പുറത്തിറക്കിയ ദുരിതബാധിതരുടെ ലിസ്റ്റിൽ പേരില്ല തുടങ്ങിയ ആരോപണങ്ങളുമായി ദുരിത ബാധിതർ വിലങ്ങാട് വില്ലേജ് ഓഫീസിന് മുന്നിൽ ബുധനാഴ്‌ച കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.

പ്രതിഷേധക്കാരും പോലീസുമായി ഉന്തും തള്ളും ഉണ്ടായി. സമരക്കാരുടെ വില്ലേജ് ഓഫീസിൻ്റെ ഗ്രിൽ ഇളക്കിമാറ്റി അകത്തുകടക്കാനുള്ള ശ്രമം പോലീസ് തടയുകയും ചെയ്ത്‌തിരുന്നു. വിലങ്ങാട് സെൻ്റ് ജോർജ് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 50-ലേറെ പേരാണ് പ്രതിഷേധം നടത്തിയത്. 2 ദിവസം മുൻപ് പ്രതിഷേധക്കാർ വില്ലേജ് ഓഫീസ് പൂട്ടിയിടുകയും സ്ഥലത്തെത്തിയ തഹസിൽദാർ ഉൾപ്പെടെ ഉള്ളവരെ തടയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച വീണ്ടും പ്രതിഷേധം നടന്നത്.

Related Posts