സംസ്ഥാനത്ത് അതിതീവ്ര മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. തിരുവനന്തപുരം നേയ്യാറ്റൻകുരയിൽ മരം കടപുഴകി വീണ് വീടിൻ്റെ മേൽക്കൂര തകർന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൻ്റെ മേൽക്കൂര തകർന്നു. കൊല്ലം പുനലൂർ ഐക്കരക്കോണത്ത് വീടിന് മുകളിൽ മരം വീണു. കോട്ടയത്ത് മരം കടപുഴകി വീണ് വെള്ളാനി ഗവ. എൽപി സ്‌കൂളിൻ്റെ മേൽക്കൂര തകർന്നു.

കണ്ണൂർ പിണറായിയിൽ തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് കൊടിയത്തൂരിലും ചെറുവാടിയിലും കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ജില്ലയിലെ മലോയര മേഖലയിൽ കനത്ത മഴ തുടരുകയാണ്. മലയോരത്ത് പലയി ടത്തും വൈദ്യുതി ലൈനിന് മുകളിൽ മരം വീണ് വൈദ്യുതി തടസം നേരിടുന്നുണ്ട്. പാലക്കാട് അട്ടപ്പാടിയിൽ 24 മണിക്കൂറായി വൈദ്യുതി ഇല്ല. കനത്ത മഴയിലും കാറ്റി ലും 33 കെവി ലൈനിൽ മരം വീണതാണ് കാരണം.

Related Posts