സംസ്ഥാന സര്‍ക്കാര്‍ മുനമ്പം-വഖഫ് ഭൂമി തര്‍ക്കത്തില്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷൻ്റെ റിപ്പോര്‍ട്ട് തയ്യാറായി. മറ്റെവിടെങ്കിലും മുനമ്പത്ത് ജനതയെ പുനരധിവസിപ്പിക്കുക അസാധ്യമാണെന്നും അവരെ മുനമ്പത്ത് നിലനിര്‍ത്തണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രിക്ക് ഈ മാസം 31ന് മുന്‍പ് നേരിട്ട് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ഈ മാസം 31 ന് മുന്‍പായി നേരിട്ട് സമര്‍പ്പിക്കുവാനാണ് കമ്മീഷൻ്റെ നീക്കം. ഫറൂഖ് കോളേജും വഖഫ് ബോര്‍ഡുമായി സര്‍ക്കാര്‍ പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ച നടത്തണമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ആവശ്യമെങ്കില്‍ പൊതു താല്പര്യം മുന്‍ നിര്‍ത്തി മുനമ്പത്തെ ഭൂമി സര്‍ക്കാരിനേറ്റെടുത്ത് പ്രദേശവാസികള്‍ക്ക് നല്‍കാം. മുനമ്പീ ജനതയുടെ റവന്യൂ അവകാശങ്ങള്‍ നഷ്ടപ്പെടരുതെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു.

Related Posts