ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ ക്രിക്കറ്റിൽ പുറത്തായി. മഴയെത്തുടർന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവുമായുള്ള മത്സരം ഒറ്റപ്പന്തുപോലും എറിയാതെ ഉപേക്ഷിച്ചതാണ് തിരിച്ചടിയായത്. ഓരോപോയിൻ്റ് ഇരുടീമുകൾക്കും ലഭിച്ചു. ബംഗളൂരു 17 പോയിൻ്റുമായി ഒന്നാമതെത്തി. 12 പോയിൻ്റുള്ള കൊൽക്കത്തയ്ക്ക് ഒരു കളിയാണ് ബാക്കിയുള്ളത്. അത് ജയിച്ചാലും 14 പോയിന്റ്റ്. പഞ്ചാബോ ഡൽഹിയോ ഇന്ന് തോറ്റാൽ പ്ലേഓഫിൽ കടക്കും.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ച വിരാട് കോഹലിക്ക് ആദരവുമായി ആരാധകർ എത്തിയെങ്കിലും മഴ നിരാശപ്പെടുത്തി. ഇന്ന് രണ്ട് കളിയുണ്ട്. ജയ്പുരിൽ രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിങ്സിനെ നേരിടും. ഡൽഹിയിൽ ഗുജറാത്ത് ടൈറ്റൻസിന് ഡൽഹി ക്യാപിറ്റൽസാണ് എതിരാളി. രാജസ്ഥാൻ പ്ലേഓഫ് കാണാതെ പുറത്തായ ടീമാണ് ജയിച്ചാൽ പഞ്ചാബിന് മുന്നേറാം. ഗുജറാത്തിന് ജയം പ്ലേഓഫിന് വഴിയൊരുക്കും. ഡൽഹിക്ക് തോറ്റാൽ മുന്നോട്ടുള്ള പ്രയാണം തടസ്സമാവും.