SSLC ഫലം പ്രഖ്യാപിച്ചു. വാർത്തസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കുകയായിരുന്നു. 4,27,020 വിദ്യാർഥികൾ എസ്എസ്എൽസി റെഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതി. ഇതിൽ 424583 വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.5 ആണ് ഇത്തവണത്തെ എസ്എസ്എൽസി വിജയ ശതമാനം. കഴിഞ്ഞ വർഷം 99.69 ശതമാനമായിരുന്നു. 61449 പേർക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി. ഫലങ്ങളും പ്രഖ്യാപിച്ചു. വിജയം കൂടുതൽ കണ്ണൂരിൽ (99.87 ശതമാനം). കുറവ് തിരുവനന്തപുരത്ത് (98.59 ശതമാനം).

Related Posts