മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 2 വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇടുക്കി സ്വദേശി ആൽബിൻ ജോസഫിൻ്റെ (21) മൃതദേഹമാണ് കണ്ടെത്തിയത്. ഒഴുക്കിൽപ്പെട്ട അമൽ കെ ജോമോനായുള്ള (19) തിരച്ചിൽ ഇപ്പോഴും തുടരുന്നു. ഇരുവർക്കുമായുള്ള തിരച്ചിൽ ഇന്നലെ മുതൽ ശക്തമാക്കിയിരുന്നു. പാലാ കളരിയാമ്മാക്കൽ ചെക്ക് ഡാമിൻ്റെ ഷട്ടർ ഇന്ന് രാവിലെ തുറന്നിരുന്നു. ഇതിലൂടെ ആറ്റിലെ ജലനിരപ്പ് കുറച്ചു കൊണ്ടാണ് തിരച്ചിൽ നടത്തിയിരുന്നത്. മീനച്ചിലാറിൻ്റെ കരയിൽ താമസിക്കുന്നവർക്ക് ഡാമിൻ്റെ ഷട്ടർ തുറന്നതിനാൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. അതേസമയം ഇന്നലെ ഉച്ചയോടെ കുളിക്കാനായി എത്തിയ നാലംഗ സംഘത്തിലെ 2 പേരെയാണ് കാണാതായത്. ഭരണങ്ങാനത്ത് ജർമൻ ഭാഷ പഠിക്കാൻ എത്തിയ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

Related Posts